ആദ്യ റഫേല്‍ ഇന്ത്യക്ക്

ആദ്യ റഫേല്‍ ഇന്ത്യക്ക്

പാരീസ്: വ്യോമസേനയുടെ കരുത്ത് പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്ന റഫേല്‍ ഇടപാടിന്റെ ഭാഗമായി ആദ്യ ഫ്രഞ്ച് നിര്‍മിത യുദ്ധവിമാനം ഇന്ത്യക്ക് ലഭിച്ചു. മെരിഗ്‌നാകിലെ ദസ്സോ ഏവിയേഷന്‍ കേന്ദ്രത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് വിമാനം ഏറ്റുവാങ്ങിയത്. ആയുധപൂജ നടത്തിയ ശേഷം പൈലറ്റിനൊപ്പം രാജ്‌നാഥ് വിമാനത്തില്‍ പറന്നു. പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജ്‌നാഥ് സിംഗ് മെരിഗ്‌നാകിലെത്തിയത്. 2022 ഓടെ 36 റഫേല്‍ വിമാനങ്ങളും ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറും. 59,000 കോടി രൂപയുടേതാണ് ഇടപാട്.

Comments

comments

Categories: FK News
Tags: Rafale