കുട്ടികളില്‍ പ്രമേഹസാധ്യത

കുട്ടികളില്‍ പ്രമേഹസാധ്യത

രാജ്യത്തെ അഞ്ചു മുതല്‍ ഒമ്പതു വയസ്സുവരെയുള്ള കുട്ടികളിലും 10-19 വയസ് പ്രായമുള്ള കുട്ടികളിലും ഇന്ത്യയില്‍ സാംക്രമികേതര രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട. 2016-18ലെ സമഗ്ര ദേശീയ പോഷകാഹാര സര്‍വേ (സിഎന്‍എന്‍എസ്)യിലാണിത് കണ്ടെത്തിയത്. ഒരു ശതമാനം സ്‌കൂള്‍കുട്ടികളും കൗ മാരക്കാരും പ്രമേഹ രോഗികളാണ്, മൂന്ന് ശതമാനം സ്‌കൂള്‍കുട്ടികളിലും നാല് ശതമാനം കൗമാരക്കാരിലും മൊത്തം കൊളസ്‌ട്രോള്‍ കൂടുതലാണ്.

സ്‌കൂള്‍ പ്രായമുള്ള കുട്ടികളില്‍ ഏഴ് ശതമാനവും കൗമാരക്കാരും വിട്ടുമാറാത്ത വൃക്കരോഗത്തിന് സാധ്യതയുണ്ട്. കൗമാരക്കാരില്‍ അഞ്ച് ശതമാനം പേര്‍ക്ക് രക്താതിമര്‍ദ്ദം ഉള്ളവരായി കണ്ടെത്തിയിട്ടുണ്ട്. 2016-18 കാലയളവിലെ സിഎന്‍എന്‍എസ് ഇന്ത്യ ഇതുവരെ നടത്തിയ ഏറ്റവും വലിയ മൈക്രോ ന്യൂട്രിയന്റ് സര്‍വേയാണിത്. പോഷകാഹാരക്കുറവ്, അമിതഭാരം, പൊണ്ണത്തടി എന്നിവയെക്കുറിച്ച് ശക്തമായ വിവരങ്ങള്‍ നല്‍കുന്നതിനാണ്, ആരോഗ്യ മന്ത്രാലയം 0-19 വയസ് പ്രായപരിധിയിലുള്ള കുട്ടികളുടെ പോഷക നിലവാരത്തെക്കുറിച്ച് സമഗ്രവിവരങ്ങള്‍ ശേഖരിക്കുന്നതിനായി സര്‍വേ നടത്തിയത്. ഇന്ത്യയില്‍ ആദ്യമായി വിളര്‍ച്ച, മൈക്രോ ന്യൂട്രിയന്റ് കുറവുകള്‍, എന്‍സിഡികളുടെ ബയോ മാര്‍ക്കറുകള്‍ എന്നിവ വിലയിരുത്തുന്നതിന് ഏറ്റവും മികച്ച രീതികള്‍ സര്‍വേ ഉപയോഗിച്ചു. മുരടിപ്പിനെ സംബന്ധിച്ചിടത്തോളം, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന (3742 ശതമാനം) നില കണ്ടെത്തിയത്. ഗോവ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് (1621%) കണ്ടെത്തിയത്. അഞ്ചുവയസ്സില്‍ താഴെയുള്ളവരുടെ മുരടിപ്പ് ഗ്രാമപ്രദേശങ്ങളില്‍ (37 ശതമാനം) നഗരപ്രദേശങ്ങളെ അപേക്ഷിച്ച് (27 ശതമാനം) കൂടുതലായി കണ്ടെത്തി. കൂടാതെ, ദരിദ്ര സാമ്പത്തിക ചുറ്റുപാടിലെ കുട്ടികള്‍ (49 ശതമാനം) സമ്പന്നരിലെ 19 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മുരടിക്കാന്‍ സാധ്യത കൂടുതലാണ്. നവജാതശിശുക്കളില്‍ മുരടിപ്പും ഭാരക്കുറവും ഏഴു ശതമാനമായിരുന്നു, രണ്ട് വയസ്സ് വരെ രണ്ട് സൂചകങ്ങളിലും ക്രമാനുഗതമായ വര്‍ദ്ധനവ് കണ്ടെത്തി.

Comments

comments

Categories: Health
Tags: diabetes