31 നകം തീരുമാനമെടുക്കണമെന്ന് ചണ്ഡീഗഢ് ഹൈക്കോടതി

31 നകം തീരുമാനമെടുക്കണമെന്ന് ചണ്ഡീഗഢ് ഹൈക്കോടതി

കേന്ദ്ര സര്‍ക്കാരിനും പഞ്ചാബ്, ഹരിയാന സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ് നിര്‍ദേശം

ചണ്ഡീഗഡ്: എല്ലാ പ്രോപ്പര്‍ട്ടി വില്‍പ്പന, വാങ്ങല്‍ ഇടപാടുകളും ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ ഈ മാസം 31 നകം തീരുമാനമെടുക്കണമെന്ന് ചണ്ഡീഗഢ് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനും പഞ്ചാബ്, ഹരിയാന സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ് നിര്‍ദേശം. രാജീവ് ശര്‍മ, ഹരീന്ദര്‍ സിംഗ് സിദ്ധു എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വ്യാജ പേരുകളിലുള്ള വസ്തുവകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നിര്‍ണായക ഉത്തരവ്.

ഹര്‍ജിക്കാരന്‍ ഈ വിഷയത്തില്‍ പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാര്‍ക്കും ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കേന്ദ്ര സര്‍ക്കാരിനും ജൂലൈ 22 ന് നിവേദനം നല്‍കിയതായി ബെഞ്ച് നിരീക്ഷിച്ചു. ഒരു മാസത്തിനുള്ളില്‍ ചര്‍ച്ചകളിലൂടെയോ വിശദമായ ഉത്തരവിലൂടെയോ നിവേദനത്തില്‍ തീരുമാനമെടുക്കാന്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍, ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷന്‍, ആഭ്യന്തര മന്ത്രാലയം സെക്രട്ടറി എന്നിവരോട് ഈ മാസം ഒന്നിന് കോടതി നിര്‍ദേശിച്ചിരുന്നു.

Comments

comments

Categories: FK News, Slider
Tags: adhaar