ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളിന് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ്

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളിന് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ്

ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ റോഡ് സൈഡ് അസിസ്റ്റന്‍സാണ് വാഗ്ദാനം ചെയ്യുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഉപയോക്താക്കള്‍ക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് ലഭിക്കും. ‘ലിമിറ്റ്‌ലെസ് അസിസ്റ്റ്- റോഡ് സൈഡ് അസിസ്റ്റന്‍സ്’ ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ റോഡ് സൈഡ് അസിസ്റ്റന്‍സാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളിന്റെ പുതിയ ഉപയോക്താക്കള്‍ കൂടാതെ നിലവിലെ ഉടമകള്‍ക്കും ഓഫര്‍ ലഭ്യമാണ്.

അപ്രതീക്ഷിതമായി ബൈക്ക് ബ്രേക്ക്ഡൗണായാല്‍ ഉപയോക്താക്കള്‍ക്ക് അതിവേഗ സര്‍വീസ് സഹായം ഉറപ്പുവരുത്തുകയാണ് ‘ലിമിറ്റ്‌ലെസ് അസിസ്റ്റ്- റോഡ് സൈഡ് അസിസ്റ്റന്‍സ്’ പ്രോഗ്രാമിലൂടെ ടിവിഎസ് ഉദ്ദേശിക്കുന്നത്. ടോവിംഗ് സൗകര്യം, മെക്കാനിക്കല്‍ സഹായം, ഇന്ധനം, ടയര്‍, ബാറ്ററി എന്നീ സേവനങ്ങള്‍ കൂടാതെ മോട്ടോര്‍സൈക്കിളിന്റെ താക്കോല്‍ നഷ്ടപ്പെട്ടാലും ഉടനെ വിളിക്കാം. 1800 258 7111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഉപയോക്താക്കള്‍ക്ക് ബന്ധപ്പെടാം.

പുതിയ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഓഫര്‍ സൗജന്യമാണ്. പിന്നീട് 999 രൂപ വാര്‍ഷിക ഫീ നല്‍കി പുതുക്കാന്‍ കഴിയും. നിലവിലെ ഉടമകള്‍ ഒരു വര്‍ഷത്തേക്ക് 999 രൂപ നല്‍കണം. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സേവനം ലഭിക്കും.

Comments

comments

Categories: Auto