സ്മാര്‍ട്ട് എന്‍ജിനീയര്‍ എഐ ടൂളുമായി ഐഐടി ഗുവാഹത്തി

സ്മാര്‍ട്ട് എന്‍ജിനീയര്‍ എഐ ടൂളുമായി ഐഐടി ഗുവാഹത്തി

എന്‍ജീനിയര്‍മാര്‍ക്ക് ഡിസൈനിംഗ് വിദഗ്ധരുടെ സഹായമില്ലാതെ തന്നെ ആദ്യഘട്ടത്തില്‍ ഇവി ആപ്ലിക്കേഷനുള്ള മോട്ടോര്‍ രൂപകല്‍പ്പന ചെയ്യാനാവും

ഗുവാഹത്തി: ഇലക്ട്രിക് വാഹന (ഇവി) മോട്ടോറുകളുടെ രൂപകല്‍പ്പനയ്ക്കായി കൃത്രിമ ബുദ്ധി (എഐ) അധിഷ്ഠിത എന്‍ജിനീയറിംഗ് സിസ്റ്റം ടൂള്‍ വികസിപ്പിച്ച് ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇ-മൊബിലിറ്റി ലാബില്‍ രാജേന്ദ്ര കുമാര്‍, ബികാഷ് ഷാ, അങ്കിത് വിഷ്‌വേ, രാജേന്ദ്ര കുമാര്‍ എന്നിവരടങ്ങിയ പിഎച്ച്ഡി-പിജി വിദ്യാര്‍ത്ഥികളുടെ സംഘമാണ് ‘സ്മാര്‍ട്ട് എന്‍ജിനീയര്‍’ എന്നു പേരിട്ടിരിക്കുന്ന ടൂളിനു പിന്നില്‍. ഐബിഎം വാട്‌സണ്‍ എഐ പ്ലാറ്റ്‌ഫോമും ഐബിഎം ക്ലൗഡുമാണ് ടൂള്‍ നിര്‍മാണത്തിനായി ഇവര്‍ പ്രയോജനപ്പെടുത്തിയത്.

എന്‍ജിനീയറിംഗ് ഡിസൈനിംഗിനും സിസ്റ്റം ഇന്റഗ്രേഷനും പരിശീലനം സിദ്ധിച്ച വിദഗ്ധരില്ലാത്തതാണ് ഇവി ടെക്‌നോളജി ഉപയോഗിക്കുന്നതിലെ പ്രാഥമിക തടസം. സ്മാര്‍ട്ട് എന്‍ജിനീയര്‍ ഈ കുറവ് നികത്തും. പുതിയതായി പഠിച്ചിറങ്ങിയ എന്‍ജീനിയര്‍മാര്‍ക്ക് ഡിസൈനിംഗ് വിദഗ്ധരുടെ സഹായമില്ലാതെ തന്നെ ആദ്യഘട്ടത്തില്‍ ഇവി ആപ്ലിക്കേഷനുള്ള മോട്ടോര്‍ രൂപകല്‍പ്പന ചെയ്യാന്‍ ‘സ്മാര്‍ട്ട് എന്‍ജിനീയര്‍’ സഹായിക്കും. എന്‍ജിനീയര്‍മാരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും ഉപദേശം നല്‍കാനും സ്മാര്‍ട്ട് എന്‍ജിനീയര്‍ക്കാവും. ഇന്‍ഡക്ഷന്‍ മോട്ടോറുകളുടെ രൂപകല്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന അടിസ്ഥാന തത്വങ്ങളെ പരിചയപ്പെടുത്താന്‍ നിലവില്‍ സ്മാര്‍ട്ട് എന്‍ജിനീയര്‍ക്ക് കഴിയുമെന്നും പ്രാരംഭഘട്ട ഫലങ്ങള്‍ പ്രതീക്ഷാനിര്‍ഭരമാണെന്നും ഐഐടിയിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം ഫാക്കല്‍റ്റിയായ പ്രൊഫ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Categories: FK News, Slider
Tags: IIT Guwahati