വീട്ടുജോലിക്കാരിയുടെ കുടുംബത്തെ സഹായിക്കാന്‍ എംബിഎ ബിരുദാരികളായ ദമ്പതികള്‍ തെരുവ് കച്ചവടക്കാരായി

വീട്ടുജോലിക്കാരിയുടെ കുടുംബത്തെ സഹായിക്കാന്‍ എംബിഎ ബിരുദാരികളായ ദമ്പതികള്‍ തെരുവ് കച്ചവടക്കാരായി

മുംബൈ: എംബിഎ ബിരുദധാരികളും ഉയര്‍ന്ന ശബളവുമുള്ള ദമ്പതികള്‍ സ്വന്തം വീട്ടിലെ 55-കാരിയായ വേലക്കാരിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനായി തെരുവ് കച്ചവടക്കാരായി. മുംബൈയിലെ കാണ്ടിവല്ലി സ്റ്റേഷനു സമീപമുള്ള തെരുവിലാണു ദമ്പതികള്‍ പുലര്‍ച്ചെ നാല് മുതല്‍ രാവിലെ പത്ത് വരെയുള്ള സമയങ്ങളില്‍ കച്ചവടം ചെയ്യുന്നത്. ഇവര്‍ ഉപ്പുമാവ്, ഇഡ്ഢലി, പരന്താസ്, പോഹ തുടങ്ങിയ പ്രഭാതഭക്ഷണമാണു വില്‍ക്കുന്നത്. വേലിക്കാരി പാചകം ചെയ്തു നല്‍കുന്ന ഭക്ഷണമാണു ദമ്പതികള്‍ വില്‍പ്പന നടത്തുന്നത്. വേലക്കാരിയുടെ ഭര്‍ത്താവ് തളര്‍വാതം പിടിപെട്ടു കിടപ്പിലാണ്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന വേലക്കാരിയെ സഹായിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണു ദമ്പതികള്‍ കച്ചവടത്തിന് ഇറങ്ങിയത്.

തെരുവിലുള്ള ഭക്ഷ്യസ്റ്റാളില്‍നിന്നും ഭക്ഷണം കഴിക്കാനെത്തിയ ദീപാലി ഭാട്ടിയ എന്ന വഴിയാത്രക്കാരി ദമ്പതികളോട് എന്തു കൊണ്ടാണു നിങ്ങള്‍ ഇവിടെ കച്ചവടം ചെയ്യുന്നതെന്നു ചോദിച്ചപ്പോഴാണ് അതിനു പിന്നിലുള്ള കഥ അറിഞ്ഞത്. തുടര്‍ന്നു ദീപാലി ഭാട്ടിയ ഇക്കാര്യം വിശദീകരിച്ചു കൊണ്ടു ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അതോടെ ലോകം മുഴുവന്‍ അറിയുകയും ചെയ്തു. ദമ്പതികളെ ദീപാലി ഭാട്ടിയ സൂപ്പര്‍ ഹീറോസ് എന്നാണു വിശേഷിപ്പിച്ചത്. പോസ്റ്റ് അധികം താമസിയാതെ തന്നെ വൈറലാവുകയും ചെയ്തു. പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറിനുള്ളില്‍ 12,000-ത്തോളം ലൈക്കുകളും നൂറിലേറെ കമന്റുകളും ലഭിച്ചു. എല്ലാവരും ദമ്പതികളുടെ ഉദ്യമത്തെ പ്രശംസിച്ചു കൊണ്ടാണു കമന്റിട്ടത്.

Comments

comments

Categories: FK News
Tags: Street food

Related Articles