ഫംഗസ് കാന്‍സര്‍കാരി

ഫംഗസ് കാന്‍സര്‍കാരി

കുടലില്‍ കാണുന്ന ചില തരം ഫംഗസുകള്‍ ആഗ്നേയഗ്രന്ഥിയിലെ അര്‍ബുദത്തിനു കാരണമാകാമെന്ന് പഠനം

ശരീരത്തില്‍ കാണപ്പെടുന്ന ഫംഗസുകളും ബാക്ടീരിയകളെപ്പോലെ ആരോഗ്യത്തെ ബാധിക്കുന്നതായി പഠനം. കുടലില്‍ വസിക്കുന്ന ഫംഗസുകള്‍ക്ക് പാന്‍ക്രിയാറ്റിക് കാന്‍സറില്‍ പങ്കുണ്ടെന്നാണ് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇവയ്ക്ക് ബാക്ടീരിയകളെപ്പോലെ ശാസ്ത്രജ്ഞരില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ ലഭിച്ചിട്ടില്ല. എലികളിലും പാന്‍ക്രിയാറ്റിക് കാന്‍സര്‍രോഗികളായ മനുഷ്യരിലും കുടല്‍ ഫംഗസ് എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് പുതിയൊരു പഠനത്തില്‍ വിവരിക്കുന്നു. കുടലില്‍ ദഹനരസങ്ങള്‍ എത്തിക്കാന്‍ പാന്‍ക്രിയാസ് ഉപയോഗിക്കുന്ന കുഴലാണ് ഇത്തരം രോഗകാരികളായ ഫംഗസുകളെ പാന്‍ക്രിയാറ്റിക് നാളത്തിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നതെന്ന് സംഘം കണ്ടെത്തി. ദഹന ദ്രാവകങ്ങളിലേക്ക് വിപരീത ദിശയില്‍ നാളത്തിലൂടെ സഞ്ചരിച്ചാണ് സൂക്ഷ്മാണുക്കള്‍ പാന്‍ക്രിയാസില്‍ എത്തുന്നത്.

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഉണ്ടാകുമ്പോള്‍, പാന്‍ക്രിയാറ്റിക് ട്യൂമറുകളുടെയും കുടലിന്റെയും ഫംഗസ് സമൂഹത്തിന്റെ വലുപ്പം ആരോഗ്യകരമായ എലികളിലും മനുഷ്യരിലും നിന്നു വ്യത്യസ്തമാണെന്നു പുതിയ പഠനം കാണിക്കുന്നു. പാന്‍ക്രിയാറ്റിക് കാന്‍സറുള്ള എലികള്‍ക്ക് ശക്തമായ ആന്റിഫംഗല്‍ മരുന്ന് നല്‍കുന്നത് അവരുടെ മുഴകളെ 40% വരെ കുറയ്ക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. മുന്‍കാല പഠനങ്ങള്‍ ബാക്ടീരിയകള്‍ കുടലില്‍ നിന്ന് പാന്‍ക്രിയാസിലേക്ക് സഞ്ചരിക്കുന്നുവെന്ന് പഠനം തെളിയിക്കുന്നു. അനുബന്ധ ഫംഗസ് മാറ്റങ്ങള്‍ കാന്‍സര്‍ ആരംഭത്തെയും വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കുന്നുവെന്നു സ്ഥിരീകരിക്കുന്ന ആദ്യപഠനമാണിത്.

അടിവയറ്റിനുള്ളിലെ വലുതും നേര്‍ത്തതുമായ അവയവമാണ് പാന്‍ക്രിയാസ്. ഭക്ഷണം ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്ന ദ്രാവകങ്ങള്‍ ഇത് ഉത്പാദിപ്പിക്കുന്നു. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച്, യുഎസിലെ പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന ഏറ്റവും സാധാരണമായ 10 കാന്‍സറുകളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. കഴിഞ്ഞ ദശകത്തില്‍ രോഗബാധയില്‍ പ്രതിവര്‍ഷം 1.2% വര്‍ദ്ധനവാണു കണ്ടത്. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എന്‍സിഐ) കണക്കനുസരിച്ച്, അമേരിക്കയില്‍ 56,770 പേര്‍ക്ക് 2019ല്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുകയും, 45,750 പേര്‍ ഈ രോഗം മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്.

പാന്‍ക്രിയാറ്റിക് കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. പലരിലും, രോഗനിര്‍ണയം നടക്കുമ്പോഴും കാന്‍സര്‍ വളരെയധികം തന്നെ മുന്നേറിയിട്ടുണ്ടാകും, ഇത് ചികിത്സ ബുദ്ധിമുട്ടാക്കുന്നു. വിവിധ തരം പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉണ്ട്. ഇവയില്‍ ഏറ്റവും സാധാരണമായത് പാന്‍ക്രിയാറ്റിക് ഡക്ടല്‍ അഡിനോകാര്‍സിനോമ (പിഡിഎ) ആണ്, പാന്‍ക്രിയാറ്റിക് ക്യാന്‍സറുകളില്‍ 90% ഇതാണ്. സമീപകാല പഠനത്തില്‍ പിഡിഎ ഉപയോഗിച്ചും അല്ലാതെയും എലിക്കാട്ട സാമ്പിളുകള്‍ സംഘം വിശകലനം ചെയ്തു. ഫംഗസ് ഇനങ്ങളെയും അവയുടെ എണ്ണവും നിരീക്ഷിക്കാന്‍ അവര്‍ അത്യാധുനിക സ്റ്റാറ്റിസ്റ്റിക്കല്‍, ജീനോമിക് ഉപകരണങ്ങള്‍ ഉപയോഗിച്ചു.

ഫഌറസെന്റ് പ്രോട്ടീനുകളെ ഫംഗസിലേക്ക് ബന്ധിപ്പിക്കുന്നതിലൂടെ, കുടലില്‍ നിന്ന് പാന്‍ക്രിയാസിലേക്കുള്ള അവയുടെ സഞ്ചാരം കണ്ടെത്താനും ഗവേഷണസംഘത്തിന് കഴിഞ്ഞു. ഇത്തരം നടപടികളും ട്രാക്കിംഗ് ഉപകരണങ്ങളും ഉപയോഗിച്ച്, ഫംഗസുകളിലെ വ്യതിയാനം ഗവേഷകര്‍ കണ്ടെത്തി. പാന്‍ക്രിയാസിലെ കാന്‍സറിനും അല്ലാതെയുള്ള മുഴകള്‍ക്കും കരണമാകുന്ന ഫംഗസ് സമൂഹത്തിന്റെ വലുപ്പത്തിലും ഘടനയിലും വ്യത്യാസമുണ്ടെന്ന് അവര്‍ കണ്ടെത്തി. മനുഷ്യ പാന്‍ക്രിയാറ്റിക് ടിഷ്യു സാമ്പിളുകളിലും ഈ വ്യത്യാസങ്ങള്‍ അവര്‍ കണ്ടു.

കാന്‍സര്‍ കോശങ്ങളിലെ മലാസെസിയ ജനുസ്സില്‍ പെടുന്ന ഇനങ്ങളുടെ വലിയ വര്‍ദ്ധനവാണ് ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം. വിവിധ തരം ഫംഗസ് ഇനങ്ങളായ പാരസ്റ്റാഗോനോസ്‌പോറ, സാക്രോമൈസിസ്, സെപ്റ്റോറിയെല്ല എന്നിവയും വര്‍ദ്ധിച്ചുവെന്നു കണ്ടെത്തി. ചര്‍മ്മത്തിലും തലയോട്ടിയിലും സാധാരണയായി കാണപ്പെടുന്ന മലാസെസിയ ഫംഗസ് താരന്‍, ചിലതരം എക്സിമ എന്നിവയ്ക്ക് കാരണമാകുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു, എന്നാല്‍ സമീപകാല പഠനങ്ങള്‍ അവയെ ചര്‍മ്മത്തിലെയും വന്‍കുടലിലെയും അര്‍ബുദവുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് ഗവേഷകനായ ദീപക് സക്സേന പറയുന്നു.

Comments

comments

Categories: Health