11 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മോദി

11 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മോദി

46 ലക്ഷം പേരെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞത് പദ്ധതിയുടെ വലിയ നേട്ടം

ന്യൂഡെല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 11 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയ്ല്‍വേക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവായി പദ്ധതി മാറുമെന്നും മോദി പറഞ്ഞു. വരും കാലത്ത് നിരവധി പുതിയ ആശുപത്രികള്‍ ആരംഭിക്കും. ഇതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനം ലോകത്തിന് മാതൃകയാണെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതി ഒരു വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 46 ലക്ഷം പേരെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞത് പദ്ധതിയുടെ വലിയ നേട്ടമാണെന്നും ഇത് പാവപ്പെട്ടവരുടെ വിജയമാണെന്നും മോദി പറഞ്ഞു. പദ്ധതിയില്‍ മാറ്റങ്ങളൊന്നും വരുത്താതെ ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞു. ഒരു വ്യക്തിയുടെയെങ്കിലും ഭൂമി, വീട്, ആഭരണങ്ങള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വത്തുക്കള്‍ ആരോഗ്യ ചികിത്സയ്ക്ക് വേണ്ടി പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതില്‍ നിന്ന് രക്ഷപെടുത്തിയിട്ടുണ്ടെങ്കില്‍ പദ്ധതി വിജയമാണെന്നും മോദി ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News