ബാക്ടീരിയ ഒളിക്കുന്ന വാഷിംഗ് മെഷീനുകള്‍

ബാക്ടീരിയ ഒളിക്കുന്ന വാഷിംഗ് മെഷീനുകള്‍

ശിശുക്കളിലെ അണുബാധയ്ക്കു കാരണം സോക്‌സുകളും തുണിത്തൊപ്പികളും 

ജര്‍മ്മനിയിലെ ആശുപത്രിയില്‍ ഈയിടെ മരുന്നു പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ നവജാത ശിശുക്കളില്‍ രോഗം പടര്‍ത്തിയതായി കണ്ടെത്തി. ആശുപത്രിയുടെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ പാടുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. ന്യൂമോണിയ, മൂത്രനാളി അണുബാധ, മൃദുകോശങ്ങളിലെ അണുബാധ, രക്തത്തിലെ വിഷാംശം എന്നിവയ്ക്കു കാരണമായ  ക്ലെബ്‌സിയല്ല ഓക്‌സിടോക എന്ന മാരക ബാക്ടീരിയ ശിശുക്കളില്‍ പ്രവേശിച്ചതാണു കാരണമെന്നു പരിശോധനയില്‍ തെളിഞ്ഞു. അലക്കു യന്ത്രങ്ങളില്‍ നിന്നു വസ്ത്രങ്ങളില്‍ പ്രവേശിച്ച ബാക്ടീരിയയാണു  ശിശുക്കളില്‍ രോഗം പടര്‍ത്തിയത്.

കുഞ്ഞുങ്ങള്‍ക്ക് തണുപ്പില്‍ നിന്നു സംരക്ഷണം നല്‍കാനായി നല്‍കിയ സോക്‌സും തൊപ്പികളുമായിരുന്നു ബാക്ടീരിയയുടെ ഉറവിടം. ആശുപത്രി അലക്കു മുറിയില്‍ നിന്നാണ് ഇവ കയറിപ്പറ്റിയത്. ആശുപത്രിയില്‍ അണുനാശിനി ഉപയോഗിച്ച് ഉയര്‍ന്ന താപനിലയില്‍ കഴുകുന്ന, വ്യാവസായിക അലക്കു യന്ത്രത്തിനു പകരം ഗാര്‍ഹിക ഊര്‍ജ്ജ സംരക്ഷണ വാഷിംഗ് മെഷീനാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഡിറ്റര്‍ജന്റ് ഡ്രോയറിലും ഗാര്‍ഹിക വാഷിംഗ് മെഷീന്റെ റബ്ബര്‍ വാതില്‍ മുദ്രയിലും ഈ പ്രദേശത്തെ രണ്ട് സിങ്കുകളിലും ക്ലെബ്‌സിയല്ല ഓക്‌സിടോക ബാക്ടീരിയ കണ്ടെത്തി. ആശുപത്രിയില്‍ നിന്ന് യന്ത്രം നീക്കം ചെയ്തപ്പോഴാണ് അണുബാധ അവസാനിച്ചത്. ഭാഗ്യവശാല്‍, ബാക്ടീരിയബാധിതരായ കുഞ്ഞുങ്ങളാരും രോഗികളായില്ല.

ഗാര്‍ഹിക വാഷിംഗ് മെഷീനുകള്‍ നിങ്ങളുടെ വസ്ത്രങ്ങള്‍, തൂവാലകള്‍, ഷീറ്റുകള്‍ എന്നിവയില്‍ നിന്ന് അഴുക്കും കറയും നീക്കംചെയ്യും, പക്ഷേ അവ അണുവിമുക്തമാക്കുന്നില്ല. ആശുപത്രികളില്‍  വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ക്ലോറിന്‍, പെറോക്‌സൈഡ് അധിഷ്ഠിത അണുനാശിനി തുടങ്ങിയവ  ഉപയോഗിക്കാറുണ്ട്. ചൂടുവെള്ളമാണ് കഴുകാന്‍ ഉപയോഗിക്കുന്നത് ഉണക്കാനായി  ഉയര്‍ന്ന താപനില ക്രമീകരണങ്ങളും ഉപയോഗിക്കുന്നത് വസ്ത്രങ്ങള്‍ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.  യൂറോപ്പില്‍, 86 മുതല്‍ 104 ഡിഗ്രി ഫാരന്‍ഹീറ്റിലാണ് വസ്ത്രങ്ങള്‍ കഴുകുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ തണുത്ത വെള്ളത്തിലും. സാധ്യമാകുമ്പോഴെല്ലാം തണുത്ത വെള്ളത്തില്‍ കഴുകാന്‍ യുഎസ് സര്‍ക്കാരും ശുപാര്‍ശ ചെയ്യുന്നു.

എണ്ണമയമുള്ള കറകളുമായി ഇടപഴകുന്നില്ലെങ്കില്‍, നിങ്ങളുടെ മെഷീനിലെ ചൂടുവെള്ളത്തിനോ തണുത്ത വെള്ളത്തിനോ ഉള്ള ക്രമീകരണം വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനു തികച്ചും ഉചിതമായിരിക്കും. വാഷിംഗ് മെഷീന്‍ ചൂട് കുറഞ്ഞ വെള്ളത്തിലേക്കു പൊടുന്നനെ മാറ്റുമ്പോള്‍ കുളിമുറിയിലെ ഈര്‍പ്പ വ്യത്യാസം രോഗാണുക്കള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. തൂവാലകളില്‍ ഇ-കോളി ബക്ടീരിയ നന്നായി വളരുന്നു. ഏകദേശം മൂന്നോ നാലോ ദിവസത്തിനുള്ളില്‍, നിങ്ങള്‍ക്ക് തൂവാലയിലെ ഇ കോളി ബാക്ടീരിയകള്‍ വളരെ എളുപ്പത്തില്‍ പെരുകാന്‍ ഈര്‍പ്പം സഹായിക്കും. ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

രോഗകാരികളായ ബാക്ടീരിയകളെ ഫലപ്രദമായി നിര്‍ജീവമാക്കുന്നതിന് അവ ചൂടുവെള്ളത്തില്‍ കഴുകണം.  തുണികള്‍ തണുത്ത വെള്ളത്തില്‍ കഴുകുമ്പോള്‍ അവ വൃത്തിയാകാന്‍ ബുദ്ധിമുട്ടാണ്. അണുവിമുക്തമാകണമെങ്കില്‍ ചൂടുവെള്ളത്തില്‍ കഴുകി നന്നായി ഉണക്കണം. ടോയ്ലറ്റില്‍ ഉപയോഗിച്ച തൂവാല പിന്നീട് ഉപയോഗിക്കുന്നത് കൂടുതല്‍ ഇ-കോളി ശരീരത്തില്‍ പ്രവേശിക്കാന്‍ ഇടവരുത്തുന്നു.

ഡ്രയറില്‍  കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇട്ട് വസ്ത്രം ഉണക്കുകയാണ് ഒരു പോംവഴി. എന്നാല്‍ ഇത്തരം ഊര്‍ജ്ജക്ഷമമായ ഉണക്കല്‍  അണുക്കളെ കൊല്ലാന്‍ പോകുന്നില്ല. ഇങ്ങനെ വസ്ത്രങ്ങള്‍ ഉണക്കിയെടുക്കാന്‍  കഴിയുന്നില്ലെങ്കില്‍ അത് സൂര്യപ്രകാശത്തില്‍ വിരിക്കുകയാണ് ഏറ്റവും ഉചിതമെന്ന് നിര്‍ദേശിക്കപ്പെടുന്നു.ബ്ലീച്ച് ചെയ്യുന്നതും അഴുക്കു പോകാന്‍ ഉചിതമാണ്. തണുത്ത വെള്ളത്തില്‍ കഴുകുമ്പോള്‍ ബ്ലീച്ച് ചേര്‍ക്കുന്നത് പോലും ഗുണം ചെയ്യില്ല. ബ്ലീച്ച് ചെയ്യുന്നത് വളരെയധികം കുറയുകയും കുറഞ്ഞ താപനിലയില്‍ അലക്കുന്നത് അപര്യാപ്തമാവുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ കൈകളില്‍ എടുക്കുന്നതിനു പകരം ഒരു കൊട്ടയില്‍ എടുത്തു കൊണ്ടു പോകുന്നതും നല്ലതായിരിക്കും.

Comments

comments

Categories: Health