പുതിയ റെനോ ക്വിഡ് നാളെ

പുതിയ റെനോ ക്വിഡ് നാളെ

റെനോ കെഇസഡ്-ഇ ഇലക്ട്രിക് കാറില്‍നിന്ന് സ്‌റ്റൈലിംഗ് സ്വീകരിച്ചാണ് പുതിയ ക്വിഡ് വരുന്നത്

ന്യൂഡെല്‍ഹി: ഫേസ്‌ലിഫ്റ്റ് ചെയ്ത റെനോ ക്വിഡ് ഒക്ടോബര്‍ ഒന്നിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ചൈനയില്‍ അനാവരണം ചെയ്ത റെനോ കെഇസഡ്-ഇ ഇലക്ട്രിക് കാറില്‍നിന്ന് സ്‌റ്റൈലിംഗ് സ്വീകരിച്ചാണ് പുതിയ ക്വിഡ് വരുന്നത്. ഇന്ന് വിപണിയില്‍ അവതരിപ്പിക്കുന്ന മാരുതി സുസുകി എസ്-പ്രെസോ ആയിരിക്കും പ്രധാന എതിരാളി.

കാര്യമായി പരിഷ്‌കരിച്ച ഹാച്ച്ബാക്കിന് സ്പ്ലിറ്റ് ഹെഡ്‌ലാംപ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്. ഹെഡ്‌ലാംപുകള്‍ക്ക് മുകളില്‍ ഉയരത്തില്‍ പ്രത്യേകമായി എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കാണാം. സാധാരണത്തേതില്‍നിന്ന് അല്‍പ്പം താഴെയാണ് ഹെഡ്‌ലാംപ് യൂണിറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മുന്നിലെ ബംപര്‍ പുതിയതാണ്. ക്ലൈംബര്‍ വേരിയന്റില്‍ സ്‌കിഡ് പ്ലേറ്റ് നല്‍കി. വേരിയന്റുകള്‍ക്കനുസരിച്ച് പുതിയ വിവിധ വീല്‍ ഡിസൈനുകള്‍ ലഭിക്കും.

കാറിനകത്ത്, ഡാഷ്‌ബോര്‍ഡ് ഡിസൈനില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ് 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍. സ്റ്റിയറിംഗ് വളയത്തിനും പുതിയ ഡിസൈന്‍ നല്‍കി. റെനോ ട്രൈബറിലേതുപോലെ, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പൂര്‍ണമായും ഡിജിറ്റലാണ്.

നിലവിലെ അതേ 800 സിസി, 1.0 ലിറ്റര്‍ എന്‍ജിനുകള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 800 സിസി എന്‍ജിന്റെ കൂട്ട് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് മാത്രമാണെങ്കില്‍, 1.0 ലിറ്റര്‍ വേരിയന്റിന് ടോപ് വേരിയന്റില്‍ ഓപ്ഷണലായി എഎംടി ഗിയര്‍ബോക്‌സ് ലഭിക്കും. എന്‍ജിനുകള്‍ തല്‍ക്കാലം ബിഎസ് 4 പാലിക്കുന്നതായിരിക്കും. എന്നാല്‍ 2020 ഏപ്രില്‍ മാസത്തോടെ ബിഎസ് 6 എന്‍ജിനുകള്‍ അവതരിപ്പിക്കും.

Comments

comments

Categories: Auto
Tags: Renault Kwid