വിളക്കിന്‍ ചുവട്ടിലെ ഇരുട്ടകറ്റാന്‍ ശ്രമിക്കാം നമുക്ക്

വിളക്കിന്‍ ചുവട്ടിലെ ഇരുട്ടകറ്റാന്‍ ശ്രമിക്കാം നമുക്ക്

രാജ്യത്തെ ഉല്‍സവങ്ങളെക്കുറിച്ചും പങ്കിടലിന്റെ മഹത്വത്തെകുറിച്ചു ഇ-സിഗരറ്റ് നിരോധനത്തെ കുറിച്ചും ജനതയുടെ ആരോഗ്യത്തെകുറിച്ചും മന്‍ കീ ബാത്തില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി….

ഒരു മഹനീയയായ വ്യക്തിയെക്കുറിച്ച് സംസാരിച്ചു തുടങ്ങാം. നാം ഭാരതീയരുടെയെല്ലാം മനസ്സില്‍ ആ വ്യക്തിത്വത്തോട് വളരെ ആദരവുണ്ട്, മമതയുണ്ട്. ആ മഹതിയോട് ആദരവില്ലാത്ത, ബഹുമാനമില്ലാത്ത ഒരു പൗരനും ഭാരതത്തില്‍ ഉണ്ടാകില്ല. പ്രായത്തില്‍ അവര്‍ നമ്മെക്കാള്‍ വളരെ മുതിര്‍ന്നതാണ്, രാജ്യത്തിന്റെ ഓരോരോ ചുവടുവയ്പ്പിനും ഓരോരോ കാലഘട്ടത്തിനും അവര്‍ സാക്ഷിയാണ്. നാം ആ മഹതിയെ ദീദി എന്നു പറയുന്നു, ലതാ ദീദി. ഈ സെപ്റ്റംബര്‍ 28ന് ലതാ ദീദിക്ക് 90 വയസ്സായി. വിദേശയാത്രയ്ക്ക് പുറപ്പെടും മുമ്പ് എനിക്ക് ദീദിയുമായി ഫോണില്‍ സംസാരിക്കാനുള്ള സൗഭാഗ്യം ലഭിക്കുകയുണ്ടായി. വളരെ സ്‌നേഹത്തോടെ അനുജന്‍ ചേച്ചിയോടു സംസാരിക്കുന്നതുപോലെ സ്‌നേഹം നിറഞ്ഞ സംഭാഷണമായിരുന്നു അത്. ഞാന്‍ ഇതുപോലുള്ള വ്യക്തിപരമായ സംഭാഷണങ്ങളെക്കുറിച്ച് സാധാരണയായി പറയാറില്ല. പ്രായത്തിന്റെ ഈ അവസ്ഥയിലും ലതാദീദി രാജ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും എത്രത്തോളം ആകാംക്ഷയും താത്പര്യവും വച്ചു പുലര്‍ത്തുന്നുവെന്നും ജീവിതത്തിലെ സന്തോഷവും ഭാരതത്തിന്റെ പുരോഗതിയിലും മാറുന്ന ഭാരതത്തെക്കുറിച്ചും പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ഭാരതത്തിലാണെന്നു കരുതുന്നതും കേള്‍ക്കേണ്ടതാണ്.

നവരാത്രിക്കൊപ്പം ഇന്നുമുതല്‍ ആഘോഷങ്ങളുടെ കാലം ഒരിക്കല്‍കൂടി പുതിയ ഉത്സാഹത്തോടും പുതിയ ഊര്‍ജ്ജത്തോടും പുതിയ ആവേശത്തോടും പുതിയ നിശ്ചയങ്ങളോടും കൂടി എത്തുകയായി. ആഘോഷങ്ങളുടെ കാലമല്ലേ… ഇനി ആഴ്ചകളോളം രാജ്യമെങ്ങും ഉത്സവങ്ങളുടെ ശോഭ നിറഞ്ഞനില്ക്കും. നാമെല്ലാം നവരാത്രി, ഗര്‍ബാ, ദുര്‍ഗ്ഗാ പൂജ, ദസറാ, ദീപാവലി, ഭൈയാ ദൂജ്, ഛഠ് പൂജ, തുടങ്ങി എണ്ണിയാല്‍ത്തീരാത്ത ഉത്സവങ്ങള്‍ ആഘോഷിക്കും. ഉത്സവവേളകളില്‍ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു ചേരും. വീട് സന്തോഷം കൊണ്ടു നിറയും. എന്നാല്‍ നമ്മുടെ ചുറ്റുപാടും ഈ ഉത്സവങ്ങളുടെ സന്തോഷം ഇല്ലാത്ത അനേകം പേര്‍ ഉണ്ടെന്നു നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇതിനെയാണ് വിളക്കിന്‍ ചുവട്ടിലെ ഇരുട്ട് എന്നു പറയുക. ഒരുപക്ഷേ, ഈ ചൊല്ലില്‍ വെറും വാക്കുകള്‍ മാത്രമല്ല ഉള്ളത്, നമുക്കേവര്‍ക്കുമുള്ള ഒരു ആജ്ഞയാണ്, ഒരു ദര്‍ശനമാണ്, ഒരു പ്രേരണയാണ്. ഒരു വശത്ത് കുറെ വീടുകള്‍ പ്രകാശപൂരിതമാകുമ്പോള്‍ മറുവശത്ത് അവയുടെ മുന്നില്‍ അടുത്തുള്ള കുറെ വിടുകളില്‍ ഇരുള്‍ മൂടിക്കിടക്കുന്നത് ആലോചിച്ചു നോക്കൂ. ചില വീടുകളില്‍ മധുരപലഹാരങ്ങള്‍ ചീത്തയായി പോകുന്ന നേരത്ത് ചില വീടുകളില്‍ കുട്ടികള്‍ മധുരപലഹാരങ്ങള്‍ക്കായി കൊതിക്കുയാകും. ചിലയിടത്ത് അലമാരകളില്‍ വസ്ത്രങ്ങള്‍ വയ്ക്കാന്‍ സ്ഥലമുണ്ടാവില്ല, ചിലയിടത്ത് ശരീരം മറയ്ക്കാനുള്ള അധ്വാനമാകും നടക്കുന്നത്. ഇതിനെ എന്താ വിളക്കിന്‍ ചുവട്ടിലെ ഇരുട്ടെന്നു പറയാനാവില്ലേ-ഇതുതന്നെയാണ് വിളക്കിന്‍ ചുവട്ടിലെ ഇരുട്ട്. ഈ ഇരുട്ട് ഇല്ലാതാകുമ്പോള്‍, ഇത് കുറഞ്ഞുകുറഞ്ഞ് പ്രകാശം പരക്കുമ്പോഴാണ് ഈ ഉത്സവങ്ങളുടെ യഥാര്‍ഥ സന്തോഷമുണ്ടാകുന്നത്. നമുക്ക് ഇല്ലാത്തിടത്തേക്കും സന്തോഷം പങ്കുവയ്ക്കാം, ഇത് നമ്മുടെ സ്വഭാവമാക്കാം. നമ്മുടെ വീടുകളില്‍ മധുരപലഹാരങ്ങളുടെ, വസ്ത്രങ്ങളുടെ, ഉപഹാരങ്ങളുടെ പൊതിക്കെട്ടുകള്‍ അഴിക്കുമ്പോള്‍ ഒരു നിമിഷത്തേക്ക് പൊതിഞ്ഞു കൊടുക്കുന്നതിനെക്കുറിച്ചും ചിന്തിക്കാം. കുറഞ്ഞത് നമ്മുടെ വീടുകളില്‍ അധികമായുള്ളത്, നാം ഉപയോഗിക്കാത്തത് പൊതിഞ്ഞ് പുറത്ത് കൊടുക്കുക തന്നെ വേണം. പല നഗരങ്ങളിലും പല സര്‍ക്കാരേതര സംഘടനകളുടെയും യുവാക്കളുടെ സ്റ്റാര്‍ട്ടപ്പുകള്‍ ഇതു ചെയ്യുന്നുണ്ട്. അവര്‍ ആളുകളുടെ വീടുകളില്‍ നിന്നും വസ്ത്രങ്ങളും മധുരപലഹാരങ്ങളും, ആഹാരങ്ങളും ഒക്കെ സംഭരിച്ച് ആവശ്യക്കാരെ അന്വേഷിച്ചു കണ്ടെത്തി, അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നു. അതും അഞ്ജാതമായി. ഇപ്രാവശ്യം, ഉത്സവങ്ങളുടെ ഈ സീസണില്‍ തികഞ്ഞ ഉണര്‍വ്വോടും നിശ്ചയത്തോടും കൂടി വിളക്കിന്‍ ചുവട്ടിലെ ഇരുട്ടകറ്റാന്‍ ശ്രമിക്കാമോ?

ദീപാവലി വേളയില്‍ സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും രൂപത്തില്‍ വീടുവീടാന്തരം ലക്ഷ്മി എത്തുകയായി. പരമ്പരാഗതമായ രീതിയില്‍ ലക്ഷ്മി സ്വാഗതം ചെയ്യപ്പെടുന്നു. നമുക്ക് ഇപ്രാവശ്യം പുതിയ രീതിയില്‍ ലക്ഷ്മിയെ സ്വാഗതം ചെയ്യാനാകുമോ? നമ്മുടെ സംസ്‌കാരത്തില്‍ പുത്രിമാരെയാണ് ലക്ഷ്മിയായി കണക്കാക്കുന്നത്, കാരണം പുത്രിമാര്‍ സൗഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുന്നു. ഇപ്രാവശ്യം നമുക്ക് സമൂഹത്തില്‍, ഗ്രാമങ്ങളില്‍, നഗരങ്ങളില്‍ പുത്രിമാരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കാനാവുമോ? പൊതു പരിപാടിയായി അതു ചെയ്യാമോ? സ്വന്തം അധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും, ബുദ്ധിവൈഭവം കൊണ്ടും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പേര് തിളക്കമുള്ളതാക്കുന്ന പല പുത്രിമാരും നമ്മുടെ ഇടയിലുണ്ടാകും. ഈ ദീപാവലിയുടെ അവസരത്തില്‍ ഭാരതത്തിലെ ഈ ലക്ഷ്മിമാരെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കാമോ? നമ്മുടെ അടുത്തൊക്കെ അസാധാരണ കാര്യങ്ങള്‍ ചെയ്യുന്ന അനേകം പുത്രിമാര്‍, പുത്രവധുക്കളുണ്ടാകും. ചിലര്‍ മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ആരോഗ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാകും, ചിലര്‍ ഡോക്ടര്‍മാരായും എഞ്ചിനീയര്‍മാരായും സമൂഹത്തിനു സേവനമേകുന്നവരാകും. വക്കീലായി പലര്‍ക്കും നീതി നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നവരാകും. നമ്മുടെ സമൂഹം ഇങ്ങനെയുള്ള പുത്രിമാരെ തിരിച്ചറിഞ്ഞ്, അവരെ ആദരിക്കണം, അവരുടെ പേരില്‍ അഭിമാനംകൊള്ളണം. അവരെ ആദരിക്കുന്ന കാര്യപരിപാടികള്‍ രാജ്യമെങ്ങും നടക്കട്ടെ. ഒരു കാര്യം കൂടി ചെയ്യാം, ഈ പുത്രിമാരുടെ നേട്ടങ്ങളെക്കുറിച്ച്, സാമൂഹ്യമാധ്യമങ്ങളില്‍ കൂടുതല്‍ കൂതല്‍ ഷെയറുകള്‍ ചെയ്ത്, ഭാരത് കീ ലക്ഷ്മി #യവമൃമസേശഹമഃാശ എന്ന ഹാഷ്ടാഗിന് പ്രചാരം കൊടുക്കാം. നമ്മളെല്ലാവരും ചേര്‍ന്ന് ‘ടലഹളശല ംശവേ റമൗഴവലേൃ’ എന്ന മഹാ ജനമുന്നേറ്റം നടത്തിയത് ലോകമെങ്ങും പ്രചരിച്ചതുപോലെ ഇതും പ്രചരിപ്പിക്കാം. അതേപോലെ ഇപ്രാവശ്യം ഭാരത് കീ ലക്ഷ്മി എന്ന ജനമുന്നേറ്റം സംഘടിപ്പിക്കാം. ഭാരതത്തിന്റെ ലക്ഷ്മിയെ പ്രോത്സാഹിപ്പിക്കുകയെന്നാല്‍ രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും സമൃദ്ധിയിലേക്കുള്ള വഴി ശക്തമാക്കുക എന്നതാണ്.

നിങ്ങള്‍ പത്രങ്ങളിലൂടെ, ടിവിയിലൂടെ രാജ്യത്തെ പ്രധാനമന്ത്രിയുടെ തിരക്കിട്ട പരിപാടികളെക്കുറിച്ച് അറിയുന്നുണ്ട്, അതെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുമുണ്ട്. എന്നാല്‍ ഞാനും നിങ്ങളെപ്പോലെതന്നെ ഒരു സാധാരണ മനുഷ്യനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഒരു സാധാരണ പൗരനാണ്. അതുകൊണ്ട് ഓരോ കാര്യങ്ങള്‍ ഒരു സാധാരണ ജീവിതത്തെ സ്വാധീനിക്കുന്നതുപോലെ എന്റെ ജീവിതവും സ്വാധീനിക്കപ്പെടുന്നു. കാരണം ഞാനും നിങ്ങളില്‍ ഒരാളല്ലേ. നോക്കൂ. ഇപ്രാവശ്യം യുഎസ് ഓപണില്‍ വിജയത്തെക്കുറിച്ചു ചര്‍ച്ച ചെയ്‌പ്പെട്ടതുപോലെ തന്നെ റണ്ണര്‍ അപ് ഡാനീല്‍ മെഡ്വേഡെവ് ന്റെ പ്രസംഗത്തെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു, സാമൂഹ്യമാധ്യമങ്ങളിലും നല്ല പ്രചാരം കിട്ടുന്നുണ്ടായിരുന്നു. ഞാനും ആ പ്രസംഗംകേട്ടു, കളി കാണുകയും ചെയ്തു. 23 വര്‍ഷം പ്രായമുള്ള ഡാനില്‍ മാഡ്വേഡേവിന്റെ ലാളിത്യവും അദ്ദേഹത്തിന്റെ പക്വതയും എല്ലാവരെയും ആകര്‍ഷിക്കുന്നതായിരുന്നു. തീര്‍ച്ചയായും എന്നെയും അത് ആകര്‍ഷിച്ചു. ഈ പ്രസംഗത്തിനു അല്പസമയം മുമ്പാണ് അദ്ദേഹം 19 പ്രാവശ്യം ഗ്രാന്റ് സ്ലാം ജേതാവും ടെന്നിസിലെ ഇതിഹാസപുരുഷനുമായ റാഫേല്‍ നാദാലിനോട് ഫൈനലില്‍ പരാജയപ്പെട്ടത്. ഈ അവസരത്തില്‍ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഉദാസീനനും നിരാശനുമായി മാറുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുഖം വാടിയില്ല, മറിച്ച് അദ്ദേഹം സ്വന്തം വാക്കുകളിലൂടെ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി കൊണ്ടുവന്നു. അദ്ദേഹത്തിന്റെ വിനയവും, ലാളിത്യവും ശരിയായ അര്‍ഥത്തില്‍, അക്ഷരാര്‍ഥത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും കാണാനായത് എല്ലാവരുടെയും മനം കുളിര്‍പ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ അവിടെയുണ്ടായിരുന്ന കാഴ്ചക്കാര്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു. ഡാനില്‍ ചാമ്പ്യനായ നാദാലിനെയും വളരെയധികം പ്രശംസിച്ചു. നാദാല്‍ എങ്ങനെയാണ് ലക്ഷക്കണക്കിന് യുവാക്കളെ ടെന്നിസ് കളിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടു കളിക്കാന്‍ എത്ര പ്രയാസമായിരുന്നു എന്നും പറഞ്ഞു. കടുത്ത മത്സരത്തില്‍ പരാജയപ്പെട്ടശേഷവും അദ്ദേഹം പ്രതിയോഗിയായിരുന്ന നാദാലിനെ പ്രശംസിച്ചുകൊണ്ട് സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിന്റെ ജീവിക്കുന്ന ഉദാഹരണം കാട്ടിത്തന്നു. മറുവശത്ത് ചാമ്പന്യനായ നാദാലും ഡാനിലിന്റെ കളിയെ വളരെയധികം പ്രശംസിച്ചു. ഒരേയൊരു കളിയില്‍ പരാജയപ്പെട്ട ആളിന്റെ ഉത്സാഹവും വിജയിയുടെ വിനയവും കാണേണ്ടതുതന്നെയായിരുന്നു. നിങ്ങള്‍ ഡാനില്‍ മെഡ്വേഡേവിന്റെ വാക്കുകള്‍ കേട്ടില്ലെങ്കില്‍ നിങ്ങളേവരോടും, വിശേഷിച്ച് യുവാക്കളോട് എനിക്കു പറയാനുള്ളത് ആ വീഡിയോ തീര്‍ച്ചയായും കാണണമെന്നാണ്.

ഇ-സിഗരറ്റ് വേണ്ട

ഞാന്‍ ഇനി പറയാന്‍ പോകുന്ന കാര്യം നേരിട്ട് നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്. വാദവിവാദങ്ങളൊക്കെ നടക്കും, പക്ഷവും എതിര്‍പക്ഷവുമൊക്കെയുണ്ടാകും, എന്നാല്‍ ചില കാര്യങ്ങള്‍ വളര്‍ന്നു വലുതാകുന്നതിനു മുമ്പുതന്നെ തടയാനായാല്‍ വലിയ നേട്ടമുണ്ടാകും. വളരെ വലുതായിക്കഴിഞ്ഞാല്‍, വളരെ വ്യാപകമായിക്കഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ തടയാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ തുടക്കത്തില്‍തന്നെ നാം വളരെ ജാഗ്രതയോടെ അത് തടഞ്ഞാല്‍ പലതും കാത്തുരക്ഷിക്കാനാകും. ഈ വിചാരത്തോടെ, ഇന്ന് വിശേഷിച്ചും യുവാക്കളോടു ചിലതു പറയണമെന്ന് എന്റെ മനസ്സു പറയുന്നു. പുകയിലയുടെ ലഹരി ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് നമുക്കെല്ലാമറിയാം. അതിനോടുള്ള ശീലം ഉപേക്ഷിക്കാനും വളരെ പ്രയാസമായിത്തീരുന്നു. പുകയില തിന്നുന്നവര്‍ക്ക് കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത വളരെയധികം വര്‍ധിക്കുന്നുവെന്ന് എല്ലാവരും പറയുന്നു. പുകയിലയുടെ ലഹരി ഒഴിവാക്കാനാകാത്ത ശീലമാകുന്നത് അതിലെ നികോട്ടിന്‍ കാരണമാണ്. കുട്ടിക്കാലത്ത് ഇത് തിന്നുന്നത് തലച്ചോറിന്റെ വളര്‍ച്ചയെത്തന്നെ ബാധിക്കുന്നു. എന്നാല്‍ ഇന്നു ഞാന്‍ നിങ്ങളോട് ഒരു പുതിയ വിഷയത്തെക്കുറിച്ചാണ് പറയാനാഗ്രഹിക്കുന്നത്. ഭാരതത്തില്‍ ഈ അടുത്ത കാലത്ത് ഇ- സിഗരറ്റ് നിരോധിക്കപ്പെട്ടു എന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. സാധാരണ സിഗരറ്റില്‍ നിന്ന് വ്യത്യസ്തമായി ഇ- സിഗരറ്റ് ഒരു തരത്തില്‍ ഇലക്‌ട്രോണിക് ഉപകണമാണ്. ഇ-സിഗരറ്റില്‍ നിക്കോട്ടിനടങ്ങിയ തരളപദാര്‍ഥം ചൂടാകുമ്പോള്‍ ഒരു തരത്തിലുള്ള രസായനിക (കെമിക്കല്‍) പുക രൂപപ്പെടുന്നു. ഇതിലൂടെ നിക്കോട്ടിനാണ് ഉള്ളിലേക്കു ചെല്ലുന്നത്. സാധാരണ സിഗരറ്റിന്റെ അപകടം നമുക്ക് നന്നായി അറിയാം. എന്നാല്‍ ഇ സിഗരറ്റിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണയാണ് പരന്നിട്ടുള്ളത്. ഇ-സിഗരറ്റുകൊണ്ട് അപകടമൊന്നുമില്ലെന്ന തെറ്റിദ്ധാരണയുണ്ട്. മറ്റു സിഗരറ്റിനെപ്പോലെ ഇതില്‍ നിന്ന് ദുര്‍ഗന്ധം പരക്കാതിരിക്കാന്‍ ഇതില്‍ സുഗന്ധം പരത്തുന്ന കെമിക്കല്‍ ചേര്‍ക്കുന്നു. വീട്ടില്‍ പിതാവ് ചെയിന്‍ സ്‌മോക്കറാണെങ്കില്‍പോലും വീട്ടിലെ മറ്റുള്ളവര്‍ പുക വലിക്കുന്നത് തടയാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്നു കണ്ടിട്ടുണ്ട്. മക്കള്‍ക്ക് സിഗരറ്റും ബീഡിയും വലിക്കുന്ന ശീലമുണ്ടാകരുത് എന്നാഗ്രഹിക്കുന്നു. വീട്ടിലെ ഒരംഗവും സിഗരറ്റ് വലിക്കരുതെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. പുകവലികൊണ്ടും പുകയില കൊണ്ടും ശരീരത്തിന് വലിയ ഹാനിയുണ്ടാകുന്നു എന്ന് അദ്ദേഹത്തിന് അറിയാം. സിഗരറ്റിന്റെ അപകടത്തെക്കുറിച്ച് ഒരു തരത്തിലുമുള്ള തെറ്റിദ്ധാരണയുമില്ല. അത് ഹാനികരമാണ്. ഇത് വില്ക്കുന്നവര്‍ക്കും ഇതറിയാം. പുകവലിക്കുന്നവര്‍ക്കുമറിയാം, കാണുന്നവര്‍ക്കുമറിയാം. എന്നാല്‍ ഇ-സിഗരറ്റിന്റെ കാര്യം തീര്‍ത്തും ഭിന്നമാണ്. ഇ-സിഗരറ്റിന്റെ കാര്യത്തില്‍ ആളുകള്‍ക്ക് ഇത്രത്തോളം അറിവില്ല. ഇതിന്റെ അപകടത്തെക്കുറിച്ചും തീര്‍ത്തും അജ്ഞരാണ്. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ വെറും കൗതുകവസ്തുവെന്നപോലെ ഇ-സിഗരറ്റിന് വീട്ടിലേക്ക് പ്രവേശനം ലഭിക്കുന്നു. കണ്ടോളൂ മാജിക്ക് എന്നപോലെയും കുട്ടികള്‍ ഇത് പരസ്പരം കാട്ടിക്കൊടുക്കുന്നു. വീട്ടില്‍ അച്ഛനമമ്മമാരുടെ മുന്നിലും നോക്കൂ, ഇന്ന് ഞാനൊരു മാജിക്ക് കാണിക്കാം, കണ്ടോളൂ എന്റെ വായില്‍നിന്ന് പുക ഉയരുന്നത്. നോക്കൂ തീ കത്തിക്കാതെ, തീപ്പെട്ടിയുരയ്ക്കാതെ കണ്ടോളൂ ഞാന്‍ പുക വരുത്തുന്നത് എന്ന് മാജിക്ക് കാട്ടുംപോലെ കാണിക്കും. കുടുംബത്തിലുള്ളവര്‍ കൈയടിക്കുകയും ചെയ്യും. കാര്യം മനസ്സിലാക്കുകയേ ഇല്ല. വീട്ടിലെ കുട്ടികളോ യുവാക്കളോ ഒരിക്കല്‍ ഇതിന്റെ പിടിയില്‍ പെട്ടാല്‍ പിന്നെ സാവധാനം ഈ ലഹരി അവര്‍ക്കൊരു ശീലമായി മാറുന്നു. ഈ ദുഃശ്ശീലത്തിന് ഇരയായി മാറുന്നു. ലഹരിയുടെ ഈ പുതിയ രീതി നമ്മുടെ യുവത്വത്തെ നശിപ്പിക്കാതിരിക്കാന്‍, കുടുംബങ്ങളുടെ സ്വപ്‌നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടാതിരിക്കാന്‍, കുട്ടികളുടെ ജീവിതം നശിക്കാതിരിക്കാന്‍, ഈ രോഗം, ഈ ശീലം സമൂഹത്തില്‍ വേരുകള്‍ പടര്‍ത്താതിരിക്കാന്‍ ഇ-സിഗരറ്റ് രാജ്യത്ത് നിരോധിച്ചിരിക്കയാണ്. പുകയിലയുടെ ദുഃശ്ശീലം ഉപേക്ഷിക്കാനും ഇ-സിഗരറ്റിനെക്കുറിച്ച് തെറ്റിദ്ധാരണ വച്ചു പുലര്‍ത്താതിരിക്കാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. വരൂ നമുക്കേവര്‍ക്കും ഒത്തു ചേര്‍ന്ന് ഒരു ആരോഗ്യമുള്ള ഭാരതം കെട്ടിപ്പടുക്കാം.

ഇപ്പോള്‍ നാം ഗാന്ധി 150 ആഘോഷിക്കുമ്പോള്‍ ഒപ്പംതന്നെ 130 കോടി ജനങ്ങള്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക്കില്‍ (ഏകോപയോഗ പ്ലാസ്റ്റിക്ക്) നിന്ന് മോചനം നേടാന്‍ ദൃഢനിശ്ചയം എടുത്തിയിരിക്കയാണെന്നതില്‍ ഭാരതം മാത്രമല്ല ലോകം മുഴുവനും തന്നെ അഭിമാനിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭാരതം ലോകത്തിന്റെ മുന്നില്‍ മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നു. അതുകൊണ്ട് ലോകത്തിന്റെ മുഴുവന്‍ നോട്ടവും ഇപ്പോള്‍ ഭാരതത്തിന്റെ നേര്‍ക്കാണ്. നിങ്ങളേവരും ഒക്‌ടോബര്‍ 2 ന് ഏകോപയോഗ പ്ലാസ്റ്റിക്ക് ഒഴിവാക്കാനായി നടക്കുന്ന ജനമുന്നേറ്റത്തില്‍ ഭാഗമാകും എന്നെനിക്ക് തികഞ്ഞ വിശ്വാസമുണ്ട്. ഓരോരോ ഇടങ്ങളില്‍ ആളുകള്‍ അവരുടേതായ രീതിയില്‍ ഈ മൂന്നേറ്റത്തില്‍ തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ ഒരു യുവാവ് വളരെ വേറിട്ട ഒരു നീക്കമാണ് നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഫോണ്‍ ചെയ്ത് അദ്ദേഹത്തിന്റെ ഈ പുതിയ രീതിയെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും ശ്രമം നടത്തി. അദ്ദേഹം പറഞ്ഞത് രാജ്യത്തിനും ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കാര്യമാകാം. രിപുദമന്‍ ദല്‍വി വളരെ വേറിട്ട പരിശ്രമമാണ് നടത്തുന്നത്. അദ്ദേഹം പ്ലോഗിംഗ് ചെയ്യുന്നു. ആദ്യമായി പ്ലോഗിംഗ് എന്ന വാക്കു കേട്ടപ്പോള്‍ എനിക്കും അത് പുതിയ വാക്കായിരുന്നു. വിദേശത്ത് ഒരു പക്ഷേ ഈ വാക്ക് കുറച്ചൊക്കെ പ്രയോഗത്തിലുണ്ടാകാം. എന്നാല്‍ ഭാരതത്തില്‍ രിപുദമന്‍ ദല്‍വി ഇതിന് വലിയ പ്രചാരം കൊടുത്തു. വരൂ, അദ്ദേഹത്തോടു സംസാരിക്കാം. മോദിജി – ഈ വാക്ക്, ഈ രീതി എങ്ങനെയാണ് തോന്നിയത്?
രിപുദമന്‍ – സര്‍ യുവാക്കള്‍ക്ക് ഇന്ന് കൂള്‍ ആയ ചിലതു വേണം, രസകരമായ ചിലതു വേണം. അവരെ മോട്ടിവേറ്റു ചെയ്യാന്‍ ഞാന്‍ മോട്ടിവേറ്റായി. 130 കോടി ഭാരതീയരെ ഈ ശ്രമത്തില്‍ പങ്കാളികളാക്കണമെങ്കില്‍ എനിക്ക് കൂള്‍ ആയ ചിലതു ചെയ്യണമായിരുന്നു, അവരെ താത്പര്യപ്പെടുത്തേണ്ടിയിരുന്നു. ഞാന്‍ സ്വയം ഒരു ഓട്ടക്കാരനാണ്. രാവിലെ ഞാന്‍ ഓടുമ്പോള്‍ ട്രാഫിക് വളരെ കുറവായിരിക്കും, ആളുകള്‍ കുറവായിരിക്കും, ചപ്പുചവറുകളും പ്ലാസ്റ്റിക്കുമൊക്കെ വളരെയധികം കാണാനാകും. അത് അവഗണിക്കുകയും പരാതിപ്പെടുകയും ചെയ്യുന്നതിനു പകരം ഇതിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാമെന്നു ചിന്തിച്ചു. ഞാന്‍ എന്റെ കൂടെ ഓടുന്നവരുമായി ചേര്‍ന്ന് ദില്ലിയില്‍ തുടക്കമിട്ടു, പിന്നെ ഭാരതത്തിലെങ്ങും ഇതുമായി സഞ്ചരിച്ചു. എല്ലായിടത്തും വളരെ പ്രോത്സാഹനം ലഭിച്ചു.

മോദിജി – വാസ്തവത്തില്‍ അങ്ങ് എന്താണു ചെയ്തത്? എനിക്കു മനസ്സിലാകും വിധമൊന്നു വിശദീകരിക്കു, മന്‍ കീ ബാത്‌ലൂടെ ജനങ്ങള്‍ക്കും മനസ്സിലാകട്ടെ. രിപുദമന്‍ – സര്‍, ഞങ്ങള്‍ ഓടിക്കൊണ്ട് ശുചിയാക്കല്‍ ‘ഞൗി & ഇഹലമിൗു ങീ്‌ലാലി’േ പരിപാടി ആരംഭിച്ചു. ഓടുന്നവര്‍ തങ്ങളുടെ വര്‍ക്ക് ഔട്ടിനുശേഷം കൂള്‍ഡൗണ്‍ അക്ടിവിറ്റി സമയത്ത് ഞങ്ങള്‍ അവരോടു പറഞ്ഞു നിങ്ങള്‍ ചപ്പുചവറുകള്‍ പെറുക്കാന്‍ തുടങ്ങൂ, പ്ലാസ്റ്റിക് പെറുക്കാന്‍ തുടങ്ങൂ. നിങ്ങള്‍ ഓട്ടത്തിനൊപ്പം ക്ലീനിംഗും ചെയ്യൂ, പുതിയതായി ഒരു എക്‌സര്‍സൈസ് ഉണ്ടാവും. നിങ്ങള്‍ വെറുതെ ഓട്ടം മാത്രമാവില്ല ചെയ്യുന്നത്, സ്‌ക്വാട്‌സ് ചെയ്യുകയാകും, ഡീപ് സ്‌ക്വാട്‌സ് ചെയ്യുകയാകും, നിങ്ങള്‍ ഹൗിഴല െ ചെയ്യുകയുകയാകും മുന്നോട്ടു കുനിയല്‍ ചെയ്യുകയാകും. ഒരു തരത്തില്‍ ഹോളിസ്‌റ്‌റിക് വര്‍ക്കൗട് ആയി, സമഗ്ര വ്യായാമം. കഴിഞ്ഞ വര്‍ഷം വളരെ ഫിറ്റ്‌നസ് മാഗസിനുകളില്‍ ഇന്ത്യയിലെ ഠീു ളശിേല ൈൃേലിറ ആയി ഈ തമാശ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

മോദിജി- ഈ സംരംഭത്തെ അഭിനന്ദിക്കുന്നു. രിപുദമന്‍ – നന്ദി സര്‍. മോദിജി – ഇപ്പോള്‍ സെപ്റ്റംബര്‍ 5 ന് കൊച്ചിയില്‍ നിന്ന് ആരംഭിച്ചിരിക്കയാണല്ലോ! രിപുദമന്‍ – അതെ സര്‍. ഈ ദൗത്യത്തിന്റെ പേര് ഞൗി ീേ ാമസല കിറശമ ഘശേേലൃ എൃലല ഇന്ത്യയെ മാലിന്യമുക്തമാക്കാന്‍ ഓടാം എന്നാണ്.. അങ്ങയ്ക്ക് ഒക്‌ടോബര്‍ 2 ന് ഒരു സമഗ്ര പ്രഖ്യാപനം നടത്തേണ്ടതുണ്ടെന്നതുപോലെ. മാലിന്യമുക്തമായാല്‍ പ്ലാസ്റ്റിക് മുക്തവുമാകുമെന്ന് എനിക്കു വിശ്വാസമുണ്ട്. വ്യക്തിപരമായ ഉത്തരവാദിത്വമായി തീരും. 50 നഗരങ്ങളെ ഉള്‍പ്പെടുത്തി ഞാന്‍ 1000 കിലോ മീറ്റര്‍ ഓടുകയാണ്. ഇത് ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും നീണ്ട ശുചീകരണ ദൗത്യമാകും എന്ന് എല്ലാവരും പറഞ്ഞു. സമൂഹമാധ്യമത്തെ ഇതിന്റെ പ്രചാരണത്തിന് ഉപയോഗിക്കുന്ന സര്‍. ഒരിക്കല്‍ മാത്രം ഉപയോഗിക്കപ്പെടുന്ന എന്താണുള്ളത് എന്നു പറയൂ, ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാത്രമല്ല, എന്തും സ്വന്തം ജീവിതത്തില്‍ നിന്ന് ഒഴിവാക്കൂ എന്ന സന്ദേശമാണ് നല്കാനുദ്ദേശിക്കുന്നത്.
മോദിജി – ആഹാ… അങ്ങ് സെപ്റ്റംബര്‍ 5 ന് ആരംഭിച്ചുകഴിഞ്ഞോ? ഇതുവരെയുള്ള അനുഭവം എങ്ങനെയുണ്ട്?

രിപുദമന്‍ – സര്‍ ഇതുവരെ നല്ല അനുഭവമാണുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഭാരതത്തിലെങ്ങും മൂന്നൂറോളം പ്ലോഗിംഗ് ഡ്രൈവുകള്‍ നടത്തി. കൊച്ചിയില്‍ നിന്നാരംഭിച്ചപ്പോള്‍ പല ഓട്ടസംഘങ്ങളും കൂടെ കൂടി, അതാതിടങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളെ ഇതുമായി ബന്ധിപ്പിച്ചു. കൊച്ചിക്കുശേഷം മധുര, കോയമ്പത്തൂര്‍, സേലം…. ഇപ്പോള്‍ ഉടുപ്പി. അവിടെ ഒരു സ്‌കൂളില്‍ നിന്നു ക്ഷണം വന്നു. ചെറിയ ചെറിയ കുട്ടികള്‍ മൂന്നാം ക്ലാസു മുതല്‍ ആറാം ക്ലാസുവരെയുള്ളവര്‍ക്കായി ഒരു ശില്‍പ്പശാല നടത്തുന്നതിനു വിളിച്ചു. അരമണിക്കൂര്‍ നേരത്തേക്കു നിശ്ചയിച്ച പരിപാടി എനിക്ക് പ്ലോഗിംഗ് ഡ്രൈവായി മാറി. സര്‍, കുട്ടികള്‍ക്ക് വലിയ ഉത്സാഹമായിരുന്നു. അവരുടെ പ്ലാസ്റ്റിക് സാധനങ്ങള്‍ ഇനി വേണ്ട എന്ന് രക്ഷാകര്‍ത്താക്കളോടും അയല്‍വാസികളോടും പറയുവാനും അവര്‍ തീരുമാനിച്ചത് പ്രോത്സാഹനമായി. ഞങ്ങളെ സംബന്ധിച്ചിടത്തോളം പരിപാടി അടുത്ത തലത്തിലേക്കു കൊണ്ടുപോകുന്നതുപോലെയുമായി.
മോദിജി – രിപുജി ഇത് വെറും പരിശ്രമമല്ല, സാധനയാണ്. തീര്‍ച്ചയായും അങ്ങ് സാധനയാണ് അനുഷ്ഠിക്കുന്നത്.
രിപുദമന്‍ – അതെ സര്‍. മോദിജി – ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. അങ്ങ് മൂന്നു കാര്യങ്ങള്‍ ജനങ്ങളോടു പറയണം എന്നാണെങ്കില്‍ വ്യക്തമായി എന്ത് സന്ദേശങ്ങളാകും നല്കുക? രിപുദമന്‍ – മാലിന്യമുക്ത ഭാരതത്തിനായി മൂന്നു സന്ദേശങ്ങള്‍ നല്കാനാഗ്രഹിക്കുന്നു. ഒന്നാമതായി ചപ്പുചവറുകള്‍ ചവറുകുട്ടയില്‍ മാത്രം ഇടുക. രണ്ടാമതായി തറയില്‍ എന്തു ചപ്പുചവറുകള്‍ കണ്ടാലും എടുത്ത് ചവറുകുട്ടയില്‍ ഇടുക. മൂന്നാമതായി ചവറുകുട്ട കണ്ടില്ലെങ്കില്‍ എടുത്ത് സ്വന്തം പോക്കറ്റില്‍ വയ്ക്കുക, അല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍ വച്ച് വീട്ടില്‍ കൊണ്ടുപോവുക. ഉണക്ക മാലിന്യമായും നനഞ്ഞ മാലിന്യമായും തരം തിരിച്ച് രാവിലെ മുനിസിപ്പാലിറ്റിയുടെ വണ്ടി വരുമ്പോള്‍ കൊടുത്തു വിടുക. നാം ഈ മൂന്നു കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് മാലിന്യമുക്തഭാരതം കാണാനാകും.

മോദിജി-നോക്കൂ രിപുജീ, വളരെ ലളിതമായ വാക്കുകളില്‍, സാധാരണക്കാര്‍ക്കും ചെയ്യാനാകുന്ന രീതിയില്‍, മനസ്സിലാകുന്ന ഭാഷയില്‍ അങ്ങ് ഒരു തരത്തില്‍ ഗാന്ധിജിയെ കൂടെ കൊണ്ടുനടക്കുകയാണ്. അതോടൊപ്പം ലളിതമായ ഭാഷയില്‍ കാര്യം പറയുന്ന ഗാന്ധിജിയുടെ രീതി അങ്ങ് അവലംബിച്ചിരിക്കയും ചെയ്തിരിക്കുന്നു. രിപുദമന്‍-നന്ദി. മോദിജി-അതുകൊണ്ട് അങ്ങ് അഭിനന്ദനത്തന് അര്‍ഹനാണ്. രിപുദമന്‍ജീ, അങ്ങയോടു സംസാരിച്ചത് എനിക്കു വളരെ ഇഷ്ടപ്പെട്ടു. അങ്ങ് വളരെ നൂതനമായ രീതിയില്‍, വിശേഷിച്ചും യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പരിപാടിയാകെ രൂപപ്പെടുത്തിയിരിക്കുന്നു. അനേകാനേകം ആശംസകള്‍ നേരുന്നു. സുഹൃത്തുക്കളേ, ഇപ്രാവശ്യം പൂജനിയ ബാപ്പുവിന്റെ ജയന്തിയുടെ അവസരത്തില്‍ സ്‌പോര്‍ട്‌സ് മന്ത്രാലയവും ഫിറ്റ് ഇന്ത്യാ പ്ലോഗിംഗ് റണ്‍ സംഘടിപ്പിക്കാന്‍ പോകയാണ്. ഒക്‌ടോബര്‍ 2 ന് രണ്ടുകിലോമീറ്റര്‍ പ്ലോഗിംഗ്. രാജ്യമെങ്ങും ഈ പരിപാടി നടക്കാന്‍ പോകയാണ്. ഈ പരിപാടി എങ്ങനെ നടത്തണം, എങ്ങനെയാകണം എന്നത് രിപുദമന്റെ അനുഭവത്തില്‍ നിന്ന് നാം കേട്ടു. ഒക്‌ടോബര്‍ 2 ന് ആരംഭിക്കുന്ന ഈ പരിപാടിയില്‍ നാം ചെയ്യേണ്ടത് രണ്ടു കിലോമീറ്റര്‍ ജോഗിംഗ് ചെയ്യുക, വഴിയില്‍ കാണുന്ന പ്ലാസ്റ്റിക് മാലിന്യം പെറുക്കിയെടുക്കുക. ഇതിലൂടെ നാം നമ്മുടെ ആരോഗ്യം നോക്കുമെന്നു മാത്രമല്ല, ഭൂമാതാവിന്റെ ആരോഗ്യവും നോക്കും. ഈ പരിപാടിയിലൂടെ ആളുകള്‍ക്ക് ഫിറ്റ്‌നസ്‌നോടൊപ്പം മാലിന്യമുക്തിയുടെ കാര്യത്തിലും ജാഗരൂകത വര്‍ധിക്കും. 130 കോടി ജനങ്ങള്‍ ഈ ഇക്കാര്യത്തില്‍ ഒരു ചുവടു വച്ചാല്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന, ഏകോപയോഗ പ്ലാസ്റ്റികില്‍ നിന്നുള്ള മോചനത്തിന്റെ കാര്യത്തില്‍ നമ്മുടെ ഭാരതം 130 കോടി ചുവടു മുന്നോട്ടു വയ്ക്കും. രിപുദമന്‍ ജീ, ഒരിക്കല്‍ കൂടി അങ്ങയ്ക്ക് അനേകം നന്ദി. അങ്ങയ്ക്കും, അങ്ങയുടെ ടീമിനും, ഈ പുതിയ സങ്കല്പത്തിനും അനേകാനേകം ആശംസകള്‍. നന്ദി.

നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടി വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാരതത്തിന്റെ വിവിധ ആഘോഷങ്ങളുടെ ശുഭാശംസകള്‍ നേരുന്നു. ദീപാവലിയുടെ അവസരത്തില്‍ പടക്കം പൊട്ടിച്ച് തീപിടിത്തമുണ്ടാക്കുകയോ ആളുകള്‍ക്ക് അപകടമുണ്ടാവുകയോ ചെയ്യാതിരിക്കാനും കൂടി ശ്രദ്ധവയ്ക്കണം. അക്കാര്യത്തിലും മുന്‍കരുതല്‍ വേണം. സന്തോഷം വേണം, ആനന്ദം വേണം, ഉത്സാഹം വേണം… നമ്മുടെ ഉത്സവങ്ങള്‍ സാമൂഹിക ഐക്യത്തിന്റെ സുഗന്ധം കൊണ്ടുവരുന്നു, സാമൂഹിക ഐക്യത്തിന്റെ സംസ്‌കാരവും കൊണ്ടുവരുന്നു. സാമൂഹ്യജീവിതം തന്നെ ഒരു പുതിയ കഴിവ് പ്രദാനം ചെയ്യുന്നു. ആ പുതിയ കഴിവിനായുള്ള സാധനയുടെ സന്ദര്‍ഭമാണ് ഉത്സവം. വരൂ. ഒത്തുചേര്‍ന്ന് ഉത്സാഹത്തോടെ, പുതിയ സ്വപ്‌നങ്ങളോടും പുതിയ ദൃഢനിശ്ചയത്തോടും കൂടി നമുക്ക് ഉത്സവങ്ങളും ആഘോഷിക്കാം.

Comments

comments

Categories: Top Stories
Tags: Mann ki bath