ഓര്‍ബിറ്റര്‍ നന്നായി പ്രവര്‍ത്തിക്കുന്നെന്ന് ഐഎസ്ആര്‍ഒ

ഓര്‍ബിറ്റര്‍ നന്നായി പ്രവര്‍ത്തിക്കുന്നെന്ന് ഐഎസ്ആര്‍ഒ

മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ദൗത്യത്തിനായിരിക്കും ഇനി കൂടുതല്‍ ശ്രദ്ധ നല്‍കുകയെന്ന് ഡോ. കെ ശിവന്‍

അഹമ്മദാബാദ്: ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍. ഒരു വര്‍ഷമാണ് ഓര്‍ബിറ്ററിന്റെ ആയുസ്. ഇക്കാലയളവില്‍ ചന്ദ്രനെ ഭ്രമണം ചെയ്ത് വിവരശേഖരണം നടത്തി ഭൂമിയിലേക്ക് അയക്കും. ചന്ദ്രനിലിറങ്ങുമ്പോള്‍ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെടാനുണ്ടായ കാരണം ദേശീയതലത്തിലുള്ള സമിതി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് അയക്കാനും സൂര്യനിലേക്ക് പര്യവേക്ഷണ പേടകം അയക്കാനുമുള്ള ദൗത്യത്തിനായിരിക്കും ഐഎസ്ആര്‍ഒ ഇനി കൂടുതല്‍ ശ്രദ്ധ നല്‍കുകയെന്നും കെ ശിവന്‍ വ്യക്തമാക്കി.

Categories: FK News, Slider