ദാരിദ്ര്യം വാര്‍ദ്ധക്യത്തിന്റെ വരവ് വേഗത്തിലാക്കും

ദാരിദ്ര്യം വാര്‍ദ്ധക്യത്തിന്റെ വരവ് വേഗത്തിലാക്കും

ദാരിദ്ര്യവും സാമ്പത്തികവൈഷമ്യങ്ങളും അനുഭവിക്കുന്നവര്‍ക്ക് പെട്ടെന്നു പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടും

അതിവേഗത്തിലുള്ള വാര്‍ദ്ധക്യം എന്നുദ്ദേശിക്കുന്നത് ചെറുപ്രായത്തില്‍ തന്നെ പ്രായാധിക്യത്തിന്റെ ശാരീരികാവശതകള്‍ കാണിക്കുന്ന ആളുകളെ വിവരിക്കാനാണ്. ഇവര്‍ക്ക് മോശം തിരിച്ചറിയല്‍ ശേഷിയും രക്തത്തില്‍ ഉയര്‍ന്ന അളവിലുള്ള അനാരോഗ്യലക്ഷണങ്ങളും ഉണ്ടെന്നു കാണാം. സി-റിയാക്ടീവ് പ്രോട്ടീന്‍ (സിആര്‍പി), ഐഎല്‍ -6 എന്നിവ പോലുള്ള ഉയര്‍ന്ന നീര്‍വീക്കം ഇത്തരത്തിലുള്ളവരില്‍ കാണാമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നത് പ്രത്യേകിച്ച് പാശ്ചാത്യ സമൂഹങ്ങളില്‍, ആരോഗ്യസംരക്ഷണച്ചെലവ് അനുപാതമില്ലാതെ ഉയര്‍ത്തുന്നു. ഈ പ്രതിഭാസം ആരോഗ്യകരമായ വാര്‍ദ്ധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് നയിച്ചു. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പൊതുജനാരോഗ്യ വകുപ്പിലെ ഗവേഷകര്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കാത്ത വൃദ്ധരെ അപേക്ഷിച്ച് മധ്യവയസ്‌കരില്‍ സാമ്പത്തിക ഞെരുക്കം പ്രതികൂലമായി ബാധിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചു.

പഠനത്തില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ മാനദണ്ഡമായി എടുത്തത് താരതമ്യേന കുറഞ്ഞ വരുമാനമുള്ള ആളുകളെയാണ്. പഠനത്തിനായി തെരഞ്ഞെടുത്തത് 22 വര്‍ഷത്തിനിടയില്‍ ദേശീയ ശരാശരിയേക്കാള്‍ 60% വരുമാനം കുറഞ്ഞവരെയാണ്. മധ്യവയസിന്റെ അന്ത്യപാദത്തിലെത്തിയ 5,575 പേരെ ഗവേഷകര്‍ പഠിച്ചു, അവരില്‍ 18% പേര്‍ 1987-2008 കാലഘട്ടത്തില്‍ ദാരിദ്ര്യം അനുഭവിച്ചവരാണ്. പിടുത്തം, ചാട്ടം, ബാലന്‍സ് എന്നിവയുള്‍പ്പെടെയുള്ള ശാരീരികവും തിരിച്ചറില്‍പരവുമായ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് റിക്കി ലണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വാര്‍ദ്ധക്യത്തെക്കുറിച്ച് പഠിച്ചു. നാലോ അതില്‍ കൂടുതലോ വര്‍ഷംാരിദ്ര്യത്തില്‍ കഴിയുന്ന ആളുകളില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടില്ലാത്തവരേക്കാള്‍ പ്രായം തോന്നിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളുള്ളവര്‍ക്ക് അവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ രോഗത്തിന്റെ അടയാളം കാണാമെന്നും കണ്ടെത്തി.

സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് പുറത്തുപോകുന്നത് പെട്ടെന്നുണ്ടാകുന്ന വാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുന്നുവെന്നും സാമ്പത്തിക ഞെരുക്കത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാധ്യത വിപരീത ഫലങ്ങളില്‍ കലാശിക്കുകയും രക്തത്തിലെ സിആര്‍പി അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്നും ഗവേഷകരുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ജീവിതത്തില്‍ നേരത്തെയുള്ള ദാരിദ്ര്യം ഒരു ചെറിയ കാലയളവില്‍ അനുഭവിക്കുന്നത് പെട്ടെന്നു വാര്‍ദ്ധക്യത്തിലേക്ക് നയിക്കുന്നില്ല. എന്നാല്‍, തൊഴില്‍ നഷ്ടത്തിന്റെ ഫലമായി പിന്നീടുള്ള ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് ഒരു പ്രധാന ഘടകമാണ്. ഉന്നത വിദ്യാഭ്യാസം നോടുന്നതിനാലോ ഹ്രസ്വകാല കരാര്‍ ജോലികള്‍ എടുക്കുന്നതിനാലോ ഉള്ള ആദ്യകാല ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പിന്നീടുള്ള ജീവിതത്തിലെ ദാരിദ്ര്യത്തെപ്പോലെ സമ്മര്‍ദ്ദത്തിലാക്കില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള വാര്‍ദ്ധക്യം സമയവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

സാമ്പത്തിക ഞെരുക്കവും ശാരീരിക ശേഷിയും തമ്മിലുള്ള വൈരുധ്യാത്മകബന്ധങ്ങളും സ്വയം റിപ്പോര്‍ട്ടുചെയ്ത തിരിച്ചറിയല്‍പ്രശ്‌നങ്ങളും തുറന്നു കാട്ടിയ മറ്റ് പഠനങ്ങളുമായി ഈ പഠനം യോജിക്കുന്നു. പക്ഷേ, ഈ ഫലങ്ങള്‍ ഒരു പഠനവുമായി പൊരുത്തപ്പെടുന്നില്ല. അതായത്, ഒരു വ്യക്തിയുടെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചുള്ള ധാരണ, അവര്‍ക്ക് എത്ര പണമുണ്ടെന്നതിനേക്കാള്‍ ആരോഗ്യത്തിന്റെ പ്രധാന സൂചകമാണെന്നു കാണാം. അതേസമയം, ഈ പഠനത്തിന് ചില പരിമിതികളുണ്ട്. ഉദാഹരണത്തിന്, പ്രതികൂല വാര്‍ദ്ധക്യത്തിലേക്ക് നയിച്ചേക്കാവുന്ന ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങളൊന്നും ഗവേഷകര്‍ പരിഗണിച്ചില്ല. ഈ ഘടകങ്ങളില്‍ ദാരിദ്ര്യവുമായി ബന്ധമില്ലാത്തതും എന്നാല്‍ ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ വാര്‍ദ്ധക്യത്തെ ത്വരിതപ്പെടുത്തുന്നതോ ആയ രോഗങ്ങളുടെ വികസനം ഉള്‍പ്പെടുന്നു. കൂടാതെ, ഈ പഠനം വിവിധ സമൂഹങ്ങളില്‍ നിന്നുള്ള പ്രായമായവരുടെ ജനസംഖ്യയെ വിശകലനം ചെയ്യുന്നില്ല. ഗവേഷണം ഡെന്‍മാര്‍ക്കിലെ ആളുകളെ മാത്രം കേന്ദ്രീകരിച്ചുള്ളതാണ്, അതിനാല്‍ ഇത് ആഗോള കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നില്ല.

ഒടുവിലായി ഈ പഠനത്തില്‍ അവതരിപ്പിച്ച തെളിവുകള്‍ കാണിക്കുന്നത് മുതിര്‍ന്നവരുടെ ജീവിതഗതിയിലുടനീളമുള്ള ഏതാനും വര്‍ഷത്തെ സാമ്പത്തിക ഞെരുക്കത്തിന് വാര്‍ദ്ധക്യത്തിന്റെ ആദ്യകാലവുമായി യാതൊരു ബന്ധവുമില്ല എന്നാണ്. എന്നിരുന്നാലും, നാലോ അതിലധികമോ വര്‍ഷത്തേക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് മോശം ശാരീരിക ശേഷി, തിരിച്ചറിയല്‍ പ്രവര്‍ത്തനം, മധ്യവയസിലെ ഉയര്‍ന്ന രോഗനില എന്നിവ ഉള്ളതായി കാണാം.

Comments

comments

Categories: Health
Tags: Old age, Poverty