‘സിപ്ട്രോണ്‍’ ഇവി പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യയുമായി ടാറ്റ മോട്ടോഴ്സ്

‘സിപ്ട്രോണ്‍’ ഇവി പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യയുമായി ടാറ്റ മോട്ടോഴ്സ്

പുതിയ സാങ്കേതികവിദ്യ നല്‍കിയ ആദ്യ ഇലക്ട്രിക് കാര്‍ 2019-20 നാലാം പാദത്തില്‍ വിപണിയില്‍ അവതരിപ്പിക്കും

മുംബൈ: ‘സിപ്ട്രോണ്‍’ എന്ന ഇലക്ട്രിക് വാഹന (ഇവി) സാങ്കേതികവിദ്യ ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. സിപ്ട്രോണ്‍ സാങ്കേതികവിദ്യ നല്‍കിയായിരിക്കും ടാറ്റ മോട്ടോഴ്‌സ് പുതിയ ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തിക്കുന്നത്. പുതിയ സാങ്കേതികവിദ്യ നല്‍കിയ ആദ്യ ഇലക്ട്രിക് കാര്‍ 2020 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

ഉയര്‍ന്ന വോള്‍ട്ടേജ് സിസ്റ്റം, ദീര്‍ഘദൂര റേഞ്ച്, അതിവേഗ ചാര്‍ജിംഗ് ശേഷി, എട്ട് വര്‍ഷ വാറന്റിയോടുകൂടിയ ബാറ്ററി, ഐപി67 നിലവാരം തുടങ്ങിയവ പുതിയ സാങ്കേതികവിദ്യയുടെ സവിശേഷതകളാണ്. ഡസ്റ്റ് ആന്‍ഡ് വാട്ടര്‍പ്രൂഫ് ബാറ്ററി സിസ്റ്റം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു മീറ്റര്‍ വരെ ആഴത്തില്‍ അര മണിക്കൂര്‍ വെള്ളത്തില്‍ കിടന്നാലും കേടുവരില്ലെന്നാണ് ഐപി67 നിലവാരംകൊണ്ട് ഉദ്ദേശിക്കുന്നത്.

ഉയര്‍ന്ന ക്ഷമതയുള്ള പെര്‍മനന്റ് മാഗ്നറ്റ് എസി മോട്ടോര്‍ ഉള്‍ക്കൊള്ളുന്നതാണ് സിപ്‌ട്രോണ്‍ സാങ്കേതികവിദ്യ. മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കും. ഡ്രൈവിലായിരിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം സിപ്‌ട്രോണ്‍ സാങ്കേതികവിദ്യയുടെ സവിശേഷതയാണ്.

സ്വന്തം എന്‍ജിനീയറിംഗ് ശൃംഖല ഉപയോഗപ്പെടുത്തി രൂപകല്‍പ്പന ചെയ്ത അത്യാധുനിക സാങ്കേതികവിദ്യാ ബ്രാന്‍ഡായ സിപ്ട്രോണ്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി ടാറ്റ മോട്ടോഴ്സ് സിഇഒ & എംഡി ഗുന്ദര്‍ ബട്ട്ഷെക് പറഞ്ഞു. പത്ത് ലക്ഷം കിലോമീറ്ററില്‍ സിപ്ട്രോണ്‍ സാങ്കേതികവിദ്യ ഇതിനകം പരീക്ഷിച്ചുതെളിയിച്ചു.

Comments

comments

Categories: Auto
Tags: EV, Ziptron