വെളുത്ത മാംസവും കുഴപ്പം

വെളുത്ത മാംസവും കുഴപ്പം

ചുവന്ന മാംസം വലിയ അളവില്‍, പ്രത്യേകിച്ച് മാട്ടിറച്ചി കഴിക്കുന്നത് മോശം (എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുമ്പേ തെളിയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ചിക്കന്‍, ടര്‍ക്കി എന്നിവയില്‍ നിന്നുള്ള കൊഴുപ്പു കുറഞ്ഞ വെളുത്ത മാംസം കഴിക്കുന്നതും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധനയ്ക്കു കാരണമാകുമെന്നാണ്.

അതിനാല്‍ എല്ലാത്തരം മാംസത്തിന്റെയും ഉപയോഗം തടയണമെന്നാണ് പുതിയ കണ്ടെത്തല്‍. 2019 ജൂണ്‍ 4 ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്. 21 മുതല്‍ 65 വയസ്സുവരെയുള്ള 113 ആരോഗ്യവാന്മാരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഉയര്‍ന്ന അളവിലുള്ള ചുവന്ന മാംസവും വെളുത്ത മാംസവും സസ്യാധിഷ്ഠിത മാംസ്യവും ഇവര്‍ക്കു നല്‍കി. പരിപ്പ്, ധാന്യങ്ങള്‍, സോയ ഉല്‍പ്പന്നങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയാണ് സസ്യഭോജനത്തിനുപയോഗിച്ചത്. ഉയര്‍ന്ന അളവിലെ ചുവന്ന മാംസം കഴിച്ച സംഘാംഗങ്ങളുടെ എല്‍ഡിഎല്‍ അളവ് സ്വാഭാവികമായും പ്രതീക്ഷിച്ചതുപോലെ ഉയര്‍ന്നു. പക്ഷേ എല്‍ഡിഎല്‍ കോളസ്‌ട്രോള്‍താരതമ്യേന കുറയേണ്ടിയിരുന്ന ഉയര്‍ന്ന അളവില്‍ കോഴിയിറച്ചി കഴിച്ചവരിലെ എല്‍ഡിഎല്ലിന്റെ അളവും ചുവന്ന മാംസം കഴിച്ചവരുടേതിനു തുല്യമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ സസ്യാധിഷ്ഠിത ഭക്ഷ്യസംഘത്തിലെ ആളുകളില്‍ എല്‍ഡിഎല്‍ അളവ് ഏകദേശം 7% കുറഞ്ഞു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ കഴിയുന്ന സസ്യഭക്ഷണത്തിലെ ഫൈറ്റോസ്റ്റെറോളുകള്‍ എന്നറിയപ്പെടുന്ന സസ്യ രാസവസ്തുക്കളാമ് ഇതിനു കാരണമെന്ന് ഗവേഷകര്‍ അറിയിച്ചു. എല്ലാത്തരം മാംസവും കഴിക്കുന്നത് കുറയ്ക്കുന്നതും കൂടുതല്‍ സസ്യ പ്രോട്ടീനുകള്‍ കഴിക്കുന്നതും എല്‍ഡിഎല്‍ അളവ് നിജപ്പെടുത്തുന്നതിനുള്ള മികച്ച സമീപനമായിരിക്കുമെന്ന് അവര്‍ നിഗമനം ചെയ്യുന്നു.

Comments

comments

Categories: Health