ഒന്നര ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്

ഒന്നര ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്

ഹെക്‌സ, നെക്സോണ്‍, ഹാരിയര്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ മോഡലുകള്‍ക്ക് വിലക്കിഴിവ് ലഭിക്കും

മുംബൈ: വിവിധ മോഡലുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ് രംഗത്ത്. ‘ഫെസ്റ്റിവല്‍ ഓഫ് കാര്‍സ്’ കാംപെയ്‌നിന്റെ ഭാഗമായി ഹെക്‌സ, നെക്സോണ്‍, ഹാരിയര്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ തുടങ്ങി എല്ലാ മോഡലുകള്‍ക്കും ഇളവ് ലഭിക്കും. എല്ലാ സെഗ്മെന്റ് കാറുകളുടെയും ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ടാറ്റ ഹെക്‌സ മോഡലിന് 1,50,000 രൂപ വരെ ഇളവ് ലഭിക്കും. രാജ്യത്തെ എറ്റവും സുരക്ഷിത കാര്‍ എന്ന ബഹുമതി കരസ്ഥമാക്കിയ നെക്സോണിന് 85,000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. ടിയാഗോ, ടിയാഗോ എന്‍ആര്‍ജി മോഡലുകള്‍ക്ക് 70,000 രൂപ വരെയാണ് ഇളവ് ലഭിക്കുന്നത്. ടിഗോര്‍ സെഡാന് 1,15,000 രൂപ വരെ ഇളവ് പ്രഖ്യാപിച്ചു. ടാറ്റയുടെ ഏറ്റവും പുതിയ എസ്‌യുവിയായ ഹാരിയര്‍ 50,000 രൂപ വരെ വിലക്കിഴിവില്‍ സ്വന്തമാക്കാം. ഓഫറുകള്‍ പ്രാദേശികമായി വ്യത്യാസപ്പെടാം.

വിലക്കിഴിവിന് പുറമേ, പുതിയ കാറിനായി പഴയ ടാറ്റ കൈമാറ്റം ചെയ്യുന്നവര്‍ക്കും ഓഫറുകള്‍ ഉണ്ടായിരിക്കും. കൂടാതെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചു. വിവിധ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേര്‍ന്ന് ഉല്‍സവ സീസണില്‍ നൂറ് ശതമാനം ഓണ്‍ റോഡ് ഫിനാന്‍സ്, കുറഞ്ഞ ഇഎംഐ പാക്കേജുകള്‍ എന്നിവയും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നു.

ഉല്‍സവ സീസണില്‍ വിവിധ ഓഫറുകളും ആനുകൂല്യങ്ങളും നല്‍കി ഉപയോക്താക്കളുടെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതായി ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് എസ് ബര്‍മന്‍ പറഞ്ഞു.

Comments

comments

Categories: Auto