കൗതുക കാഴ്ചകളുടെ കലവറ തുറന്ന മുസിരിസ് മേളയ്ക്ക് തിരക്കേറുന്നു

കൗതുക കാഴ്ചകളുടെ കലവറ തുറന്ന മുസിരിസ് മേളയ്ക്ക് തിരക്കേറുന്നു

ആളെകൊല്ലി പിരാനയും അഭ്യാസിയായ റോസിയും താരങ്ങള്‍

കൊച്ചി: കാഴ്ചയുടെ കൗതുകകലവറ തുറന്നുകൊണ്ടു നോര്‍ത്ത് പറവൂര്‍ ചേന്ദമംഗലം ജംഗ്ഷനില്‍ ഷഫാസ് തിയേറ്ററിന് സമീപം മുസിരിസ് മേള ശ്രദ്ധേയമായി മാറുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും അലങ്കാര മല്‍സ്യങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും പ്രദര്‍ശനമേളയായ മുസിരിസിനെ ആകര്‍ഷകമാക്കുന്നത് കാഴ്ചയുടെ വിസ്മയങ്ങളാണ്. ഒരു മനുഷ്യ ശരീരം 15 മിനിട്ടുകൊണ്ടു തിന്നുതീര്‍ക്കുന്ന ആളെകൊല്ലി മല്‍സ്യമായ പിരാന യാണ് മേളയുടെ ശ്രദ്ധേയമായ താരം.

ആഴക്കടലില്‍ മനുഷ്യന്റെ മണം പിടിച്ചു അക്രമിച്ചു തിന്നുന്ന പിരാന അന്റാര്‍ട്ടിക്കന്‍ സമുദ്രത്തില്‍ മാത്രമാണ് കാണപ്പെടുന്നത്. ആഫ്രിക്കന്‍ വരാന്തരങ്ങളിലെ തടാകങ്ങളില്‍ കണ്ടുവളരുന്ന 400 കിലോ ഗ്രാം വരെ തൂക്കം വരുന്നതും 15 മുതല്‍ 18 അടി വരെ നീളം വരുന്നതുമായ ചീങ്കണ്ണിയുടെ രൂപ സാദൃശ്യമുള്ള അപകടകാരിയും ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ കഴിയുന്നതുമായ എലിഗേറ്റര്‍ ഗാര്‍ എന്ന ഭീകര മല്‍സ്യം മേളയിലെ മറ്റൊരു വില്ലനാണ്.

15 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രാവുകളും കൂട്ടില്‍ സര്‍ക്കസ് അഭ്യാസിയെപോലെ തലകീഴായി മറിയുന്ന റോസി എന്ന് വിളിപേരുള്ള മൊളക്കന്‍ കൊക്കാറ്റോ തത്തയും മറ്റൊരു വിസ്മയമാണ്. രണ്ടായിരം വാക്കുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിവുള്ളതും മിമിക്രിക്കാരെ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അനുകരണം നടത്തുന്നതുമായ ആഫ്രിക്കന്‍ ഗ്രേപാരറ്റ്‌സും ഏഴുനിറങ്ങളില്‍ മഴവില്ലിന്റെ വിസ്മയം തീര്‍ക്കുന്ന തത്തകളും നാല് ലക്ഷം രൂപ വിലമതിക്കുന്ന മെക്കാവോ എന്ന ആഫ്രിക്കന്‍ തത്തയും ഫെസ്റ്റിനെ വേറിട്ടുനിര്‍ത്തുന്നു.

സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ള ജര്‍മ്മനിയുടെയും ചൈനയുടെയും വന്‍ കാടുകളില്‍ ജീവിക്കുന്ന ഗോള്‍ഡന്‍ പെസേന്റും സില്‍വര്‍ പെസേന്റും മറ്റൊരു ആകര്‍ഷകമാണ്. ദിനോസര്‍ വിഭാഗത്തില്‍പ്പെട്ട ഇഗ്വാന എന്ന മെക്‌സിക്കന്‍ ഓന്ത് മേളയിലെ മറ്റൊരു ആകര്‍ഷകമാണ്. പൂര്‍ണവളര്‍ച്ച എത്തുമ്പോള്‍ 32 കിലോ ഗ്രാം വരെ ഭാരം വരുന്ന ഇനത്തിലുള്ള ഈ ഓന്ത് കാണികള്‍ കൂടിന് സമീപം എത്തുമ്പോള്‍ പല നിറങ്ങളില്‍ ആവുകയും യജമാന്‍ കൂട്ടില്‍ കൈ ഇട്ടാല്‍ അനുസരണയോടെ കൈയില്‍ കയറിയിരിക്കുകയും ചെയ്യും. കൂടാതെ ്അപൂര്‍വ്വഇനങ്ങളിലുള്ള പക്ഷികള്‍, അലങ്കാര മല്‍സ്യങ്ങള്‍, കോഴികള്‍, ചൂച്ചകള്‍, വ്യത്യസ്ത ഇനം നായകള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ മേളയിലെ താരങ്ങളാണ്. ഒപ്പം ഗൃഹോപകരണമേളയും ഭക്ഷ്യമേളയും മുസിരിസ് മേളയ്ക്ക് മാറ്റുകൂട്ടുന്നതാണ്. പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ഒമ്പതുവരെയും ശനി,ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ 11 മുതല്‍ വൈകിട്ട് ഒമ്പതുമണിവരെയായിരിക്കും പ്രദര്‍ശനം. ഷോപ്പിംഗ് മാളുകളെ പോലും വിസ്മയിപ്പിക്കുന്ന ഗൃഹോപകരണ പ്രദര്‍ശനം. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വമ്പിച്ച ഓഫറുകളില്‍ ലഭ്യമാക്കുന്നതാണ് വ്യാപരമേള.കുട്ടികളുമായി ആര്‍ത്തുല്ലസിക്കാന്‍ ബോട്ടിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പടെ ഒരുക്കിയിരിക്കുന്ന കിഡ്‌സ് സോണും രുചിയുടെ വ്യത്യസ്ത അനുഭവിച്ചറിയാന്‍ കഴിയുന്ന ഭക്ഷ്യമേളയും മുസരിസ് മേളയുടെ ഭാഗമാണ്. സെപ്റ്റംബര്‍ 29 വരെ നീളുന്നതാണ് മേള.

Comments

comments

Categories: FK Special