വരുമാനം കൂട്ടാനല്ല, ജീവന്‍ രക്ഷിക്കാന്‍: ഗഡ്കരി

വരുമാനം കൂട്ടാനല്ല, ജീവന്‍ രക്ഷിക്കാന്‍: ഗഡ്കരി

മുംബൈ: മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കിയതും നികുതി ലംഘനത്തിനുള്ള പിഴ വര്‍ധിപ്പിച്ചതും സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുദ്ദേശിച്ചാണ് ഈ നടപടികളെന്നും മന്ത്രി വ്യക്തമാക്കി. വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളും ഉത്തേജന പദ്ധതികളും രാജ്യത്തെ എംഎസ്എംഇയടക്കം വ്യവസായികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും അടുത്ത അഞ്ചു വര്‍ഷത്തിനകം അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയായി വളരാനുള്ള ഇന്ത്യയുടെ സ്വപ്നത്തെ സാക്ഷാത്കരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇത് ആഗോള മാന്ദ്യത്തിന്റെ ഭാഗം കൂടിയാണെന്ന് കാണണമെന്ന് ഗഡ്കരി പറഞ്ഞു.

Comments

comments

Categories: FK News
Tags: GADKARI