പുളിപ്പിച്ച ആഹാര അമിതവണ്ണം കുറയ്ക്കും

പുളിപ്പിച്ച ആഹാര അമിതവണ്ണം കുറയ്ക്കും

പുളിപ്പിച്ച (പ്രോബയോട്ടിക്) ഭക്ഷ്യ സപ്ലിമെന്റുകള്‍ പതിവ് വ്യായാമത്തോടൊപ്പം കഴിക്കുന്ന അമിതവണ്ണമുള്ള കുട്ടികള്‍ ശരീരഭാരം കുറയാന്‍ സാധ്യതയുണ്ടെന്ന് ഒരു പുതിയ പഠനം അവകാശപ്പെടുന്നു. യീസ്റ്റും ബാക്ടീരിയയും അടങ്ങിയ് പ്രോബയോട്ടിക് സപ്ലിമെന്റുകള്‍ അമിതവണ്ണമുള്ള കുട്ടികള്‍ക്കു ഗുണം ചെയ്യുമോ എന്ന് ശാസ്ത്ര ഗവേഷകര്‍ പരിശോധിച്ചിരുന്നു. \

അമിതവണ്ണമുള്ള ആറിനും 14 നും ഇടയില്‍ പ്രായമുള്ള 54 കുട്ടികളിലാണ് പഠനം നടത്തിയത്. 12 ആഴ്ച കാലയളവിലായിരുന്നു പഠനം. തുടക്കത്തിലും അവസാനത്തിലും പങ്കെടുക്കുന്നവരുടെ ഭാരം, ഉപാപചയ ആരോഗ്യ ലക്ഷണങ്ങള്‍ എന്നിവ അളന്നു. അതില്‍ അവരുടെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് പോലുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. പ്രോബയോട്ടിക് സപ്ലിമെന്റുകളുപയോഗിച്ച കുട്ടികളുടെ ഭാരം ഗണ്യമായി കുറയുകയും അല്ലാത്തവരെ അപേക്ഷിച്ച് മികച്ച ദഹനശേഷിയും ഊര്‍ജ്ജവും അവര്‍ കൈവകിച്ചതായും കണ്ടെത്തി. പഞ്ചസാര അടങ്ഹിയ ശീതളപാനീയങ്ങള്‍ക്ക് കുട്ടിക്കാലത്തെ അമിതവണ്ണവുമായി ബന്ധമില്ലെന്നും പുതിയ ഗവേഷണം പറയുന്നു. ഗവേഷകര്‍ പറയുന്നതനുസരിച്ച്, പ്രോബയോട്ടിക് സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ ടൈപ്പ് ടു പ്രമേഹം അല്ലെങ്കില്‍ ഹൃദ്രോഗം പോലുള്ള ഉപാപചയ അവസ്ഥകള്‍ ഉണ്ടാകാനുള്ള കുട്ടികളുടെ അപകടസാധ്യത കുറയ്ക്കും. ഓസ്ട്രിയയിലെ വിയന്നയില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ പീഡിയാട്രിക് എന്‍ഡോക്രൈനോളജിയുടെ വാര്‍ഷിക യോഗത്തിലാണ് കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്. ഭാവിയില്‍ അമിതവണ്ണം തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഫലപ്രദമായ തന്ത്രമായിരിക്കാം പ്രോബയോട്ടിക് സപ്ലിമെന്റ് ഉപഭോഗം എന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: Health