യുഎസില്‍ കുട്ടികള്‍ക്കിടയിലെ ഇ-സിഗരറ്റ് ഉപയോഗം ഇരട്ടിയായി

യുഎസില്‍ കുട്ടികള്‍ക്കിടയിലെ ഇ-സിഗരറ്റ് ഉപയോഗം ഇരട്ടിയായി

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുഎസില്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായതായി ഗവേഷകര്‍ കണ്ടെത്തി. 8, 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള 2019 മോണിറ്ററിംഗ് ദി ഫ്യൂച്ചര്‍ സര്‍വേയില്‍ നിന്നുള്ള ഡാറ്റയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ഇ-സിഗരറ്റ് ഉപയോഗത്തില്‍ ഉയര്‍ന്ന നിരക്കാണ് കാണിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിരക്ക് ഇരട്ടിയായെന്നും വ്യക്തമായി. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

മാതാപിതാക്കള്‍ ഇത്തരം ഉപകരണങ്ങള്‍ മക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു. അത് ലളിതമായ ഫഌഷ് ഡ്രൈവുകള്‍ പോലെ കാണപ്പെടാം. കുട്ടികളെ ആകര്‍ഷിക്കുന്ന സുഗന്ധങ്ങളാണ് അവര്‍ക്കിടയില്‍ ഇവയെ പ്രിയങ്കരമാക്കുന്നതെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ പഠന പ്രമുഖ ഗവേഷകന്‍ റിച്ചാര്‍ഡ് മീച്ച് പറഞ്ഞു. കൗമാരക്കാര്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള നയങ്ങളും പരിപാടികളും ശക്തമാക്കി നടപ്പിലാക്കുന്നതിലൂടെ ഭരണകൂടത്തിന് മാതാപിതാക്കളെ സഹായിക്കാന്‍ കഴിയുമെന്ന് മീക് ചൂണ്ടിക്കാട്ടുന്നു. 2018 മുതല്‍ ഓരോ മൂന്ന് ഗ്രേഡ് ലെവലുകളിലും ഇ- സിഗരറ്റ് വലി ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി പുതിയ ഡാറ്റ കാണിക്കുന്നു. 2019 ല്‍, ഇ- സിഗരറ്റിന്റെ വ്യാപനം പന്ത്രണ്ടാം ക്ലാസിലെ നാലില്‍ ഒന്ന് പേരും പത്താം ക്ലാസില്‍ അഞ്ചില്‍ ഒരാളും എട്ടാം ക്ലാസില്‍ 11 ല്‍ ഒരാള്‍ എന്നിങ്ങനെയായിരുന്നു ഇ- സിഗരറ്റ് വലിക്കുന്നവരുടെ എണ്ണം. ഈ വര്‍ഷം പോ മാസം വരെ പന്ത്രണ്ടാം ക്ലാസ്സുകാരില്‍ 25 ശതമാനവും പത്താം ക്ലാസുകാരില്‍ 20 ശതമാനവും എട്ടാം ക്ലാസുകാരില്‍ ഒമ്പത് ശതമാനവുമാണ് ഇ- സിഗരറ്റ് ഉപയോഗിച്ചതായി കണ്ടത്. ഈ ഉപകരണങ്ങളുടെ ഉപയോഗം പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിയിരിക്കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ ചെറുപ്പക്കാരില്‍ വളരെയധികം നിക്കോട്ടിന്‍ ആസക്തി ഉളവാക്കുന്നു.

Comments

comments

Categories: Health
Tags: E-cigarette