യുഎസ്-ചൈന വ്യാപാരയുദ്ധം: ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കുന്നു

യുഎസ്-ചൈന വ്യാപാരയുദ്ധം: ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കുന്നു

വാഷിംഗ്ടണ്‍: യുഎസും ചൈനയും തമ്മിലുള്ള വാണിജ്യ പോരാട്ടം അസമത്വവും ദാരിദ്ര്യവും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കു വലിയ ഭീഷണിയാണെന്നു ശതകോടീശ്വരനായ ഫിലാന്‍ട്രോപിസ്റ്റും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനുമായുള്ള അഭിമുഖത്തിലാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ധനികന്‍ കൂടിയായ ഗേറ്റ്‌സ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. യുഎസ്-ചൈന ബന്ധം ശരിക്കും തകര്‍ന്നാല്‍ അത് ലോക സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ലോകത്തിന്റെ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുമെന്നു ഗേറ്റ്‌സ് പറഞ്ഞു. അതിനാല്‍ യുഎസും ചൈനയും ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യാപാരയുദ്ധം നമ്മള്‍ക്കു തിരിച്ചടിയാണ്. ദരിദ്രരാജ്യങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ സമ്പന്ന രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും അതില്‍ ശുഭാപ്തി വിശ്വാസം കാണുന്ന ഒരാളാണ് താനെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ലോകമെമ്പാടുമുള്ള ആളുകളുടെ നിലവാരം മെച്ചപ്പെട്ടു വരുമ്പോള്‍, ചില രാജ്യങ്ങളില്‍ പ്രകടമാകുന്ന അസമത്വമാണ് ഇപ്പോള്‍ കാണുന്ന പ്രധാന പ്രശ്‌നമെന്ന് ഗേറ്റ്‌സ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം ഈ പ്രശ്‌നത്തെ കൂടുതല്‍ മോശമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: World