യുഎസ്-ഇന്ത്യ കരാറിനെപ്പറ്റി സൂചിപ്പിച്ച് ട്രംപ്

യുഎസ്-ഇന്ത്യ കരാറിനെപ്പറ്റി സൂചിപ്പിച്ച് ട്രംപ്

ഞായറാഴ്ച ഹൂസ്റ്റണില്‍ 50,000 ഇന്ത്യക്കാരെ മോദിയും ട്രംപും അഭിസംബോധന ചെയ്യും

വാഷിംഗ്ടണ്‍: ഞായറാഴ്ച യുഎസിലെ ഹൂസ്റ്റണില്‍ നടക്കാനിരിക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്കിടെ ഇന്ത്യ-യുഎസ് വാണിജ്യ കരാര്‍ സംബന്ധിച്ച വമ്പന്‍ പ്രഖ്യാപനം നടന്നേക്കാമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘അതിന് സാധ്യതയുണ്ട്. പ്രധാനമന്ത്രി മോദിയുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്,’ ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. കരാറിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. പരസ്പരം ചുമത്തിയ ഇറക്കുമതി നികുതികള്‍ മൂലം കലുഷിതമായ വ്യാപാര ബന്ധത്തെ മെച്ചപ്പെടുത്താനാണ് വ്യാപാര കരാറിലൂടെ ഇന്ത്യയും യുഎസും ലക്ഷ്യമിടുന്നത്. കരാര്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. 50,000 ല്‍ ഏറെ വരുന്ന ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന് പരിപാടിയാണ് ‘ഹൗഡി മോദി’. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ പ്രാധാന്യം സൂചിപ്പിക്കാന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ട്രംപ് തീരുമാനിക്കുകയായിരുന്നു.

Comments

comments

Categories: FK News