നടപടികള്‍ എടുത്തുവരികയാണെന്ന് ധനമന്ത്രി

നടപടികള്‍ എടുത്തുവരികയാണെന്ന് ധനമന്ത്രി

സര്‍ക്കാര്‍ എടുത്തുവരുന്ന നടപടിക്രമങ്ങളെക്കുറിച്ച് രാജ്യത്തോട് തുടര്‍ച്ചയായി സംസാരിക്കുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടു വരികയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനമന്ത്രി എന്ന നിലയില്‍ താന്‍ ഇതിനായി പരിശ്രമിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ എടുത്തുവരുന്ന നടപടിക്രമങ്ങളെക്കുറിച്ച് രാജ്യത്തോട് തുടര്‍ച്ചയായി സംസാരിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. വളര്‍ച്ച കൈവരിക്കുന്നതിനാവശ്യമായ സര്‍ക്കാര്‍ നടപടികളുടെ അഭാവത്തെക്കുറിച്ച് പ്രമുഖ സംരംഭകയായ കിരണ്‍ മജൂംദാര്‍ ഷാ നടത്തിയ വിമര്‍ശനത്തിന് മറുപടിയായാണ് നിര്‍മല ട്വിറ്ററില്‍ ഇക്കാര്യം കുറിച്ചത്.

ബുധനാഴ്ച ധനമന്ത്രിയും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തെ മരുന്നു കമ്പനിയായ ബയോകോണ്‍ ലിമിറ്റഡിന്റെ മേധാവിയായ കിരണ്‍ മജൂംദാര്‍ ഷാ ട്വിറ്ററിലൂടെ വിമര്‍ശിച്ചിരുന്നു. ഇ-സിഗരറ്റ് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആരോഗ്യ മന്ത്രിയാണ് പ്രഖ്യാപിക്കേണ്ടതെന്നും ധനമന്ത്രിയല്ലെന്നുമായിരുന്നു ഷാ കുറ്റപ്പെടുത്തിയത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രഖ്യാപനമല്ലേ ധനമന്ത്രി നടത്തേണ്ടതെന്നും ഷാ ചോദിച്ചു. ഈ ട്വീറ്റുകള്‍ക്കുള്ള മറുപടിയായി, ഇ-സിഗരറ്റിന്റെ ദോഷഫലങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയ മന്ത്രി സംഘത്തിന്റെ മേധാവിയെന്ന നിലയിലാണ് താന്‍ വാര്‍ത്താ സമ്മേളനം നടത്തിയതെന്ന് ധനമന്ത്രി മറുപടി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വിദേശ പര്യടനത്തിലാണെന്നും നിര്‍മല വ്യക്തമാക്കി. മന്ത്രാലയത്തിന്റെ തീരുമാനങ്ങളും സ്വകാര്യ വിവരങ്ങളുമായി ട്വിറ്ററില്‍ സജീവമാണെങ്കിലും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന പതിവ് നിര്‍മല സീതാരാമനുണ്ടായിരുന്നില്ല. ഇതിന് വിപരീതമായാണ് ഷായെ ടാഗ് ചെയ്തുള്ള മറുപടി.

Comments

comments

Categories: FK News

Related Articles