2019 ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിച്ചു

2019 ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിച്ചു

പതിനായിരം രൂപയാണ് വര്‍ധിച്ചത്. 1.90 ലക്ഷം രൂപയാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: 2019 മോഡല്‍ ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ വില വര്‍ധിപ്പിച്ചു. പതിനായിരം രൂപയാണ് വര്‍ധിച്ചത്. 1.90 ലക്ഷം രൂപയാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. 2019 മോഡല്‍ മോട്ടോര്‍സൈക്കിളിന്റെ വില ഇത് രണ്ടാം തവണയാണ് വര്‍ധിപ്പിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ നാലിനാണ് 2019 ബജാജ് ഡോമിനര്‍ 400 വിപണിയിലെത്തിച്ചത്. 1.74 ലക്ഷം രൂപയായിരുന്നു അപ്പോഴത്തെ വില. ഈ പ്രാരംഭ വില പിന്നീട് 1.80 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. 6,000 രൂപയുടെ വര്‍ധന വരുത്തി. 2019 മോഡലിന്റെ ആദ്യ വര്‍ധന.

ഇപ്പോഴത്തെ വില വര്‍ധന തികച്ചും അപ്രതീക്ഷിതമാണ്. കാരണമെന്തെന്ന് ബജാജ് ഓട്ടോ വെളിപ്പെടുത്തിയിട്ടില്ല. 10,000 രൂപ വര്‍ധിപ്പിച്ചപ്പോഴും വില ഇപ്പോഴും മല്‍സരാധിഷ്ഠിതം തന്നെയാണ്. കരുത്തുറ്റ എന്‍ജിന്‍, ഫീച്ചറുകള്‍ എന്നിവ പരിഗണിക്കുമ്പോള്‍.

Comments

comments

Categories: Auto