ഇന്ത്യന്‍ കര്‍ഷകന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ നാമനിര്‍ദേശം

ഇന്ത്യന്‍ കര്‍ഷകന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ നാമനിര്‍ദേശം

ന്യൂഡല്‍ഹി: 83-കാരനായ വിദ്യാദത്ത് എന്ന കര്‍ഷകന്റെ പോരാട്ടങ്ങളുടെ കഥ പറയുന്ന മോത്തി ഭാഗ് എന്ന ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പൗരി ഗര്‍വാള്‍ മേഖലയിലുള്ള വിദ്യാദത്തിന്റെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണു 29 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. റാഡിഷ് (മുള്ളങ്കി) വിളയിക്കുകയും, കവിത എഴുതുകയും ചെയ്യുന്നൊരു കര്‍ഷകനാണു വിദ്യാദത്ത്. സാന്‍ഗുഡ ഗ്രാമത്തിലെ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സംരക്ഷിക്കുന്നതിനും ജനിച്ച വീടും ഗ്രാമവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനും വേണ്ടി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച വ്യക്തിയാണു വിദ്യാദത്ത്. എന്നാല്‍ വിദ്യാദത്ത് ചെയ്തതിനു വിപരീതമായ കാര്യമാണ് ആ ഗ്രാമത്തിലെ യുവാക്കള്‍ ചെയ്യുന്നത്. അവര്‍ ഫലഭൂയിഷ്ഠമായ ഭൂമി ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് തൊഴില്‍ തേടി പോവുകയാണ്. ഡോക്യുമെന്ററിയില്‍ ഈയൊരു കാര്യമാണു വരച്ചുകാണിക്കുന്നത്. മോത്തി ഭാഗ് എന്ന ഡോക്യുമെന്ററി ഗ്രാമങ്ങളില്‍ താമസിക്കുവാനും സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും യുവാക്കളെ പ്രചോദിപ്പിക്കുമെന്നു സംവിധായകനുള്ള അഭിനന്ദന സന്ദേശത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.

Comments

comments

Categories: FK News