മധ്യവയസ്‌കകള്‍ക്കു പറ്റിയ കായികവിനോദങ്ങള്‍

മധ്യവയസ്‌കകള്‍ക്കു പറ്റിയ കായികവിനോദങ്ങള്‍

ഒഴിവുസമയ കായികവിനോദങ്ങള്‍ ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളുടെ രക്തചംക്രമണത്തിന്റെ അടയാളമായ ബ്ലഡ് ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നു

ആര്‍ത്തവവിരാമം നേരിടുന്നവരുടെ ഹൃദയാരോഗ്യത്തില്‍ സ്‌പോര്‍ട്‌സ് പ്രധാന പങ്കു വഹിക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ എന്‍ഡോക്രൈനോളജി ജേണലില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പുതിയ പഠനത്തിലാണ് ഈ സുപ്രധാന കണ്ടുപിടിത്തം. ഫിന്‍ലാന്‍ഡിലെ ജിവാസ്‌കൈ ല സര്‍വകലാശാലയിലെ സ്‌പോര്‍ട് ആന്‍ഡ് ഹെല്‍ത്ത് സയന്‍സസിലെ ജെറോന്റോളജി റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ഗവേഷക സിറ കാര്‍വിനന്‍ ആണ് പഠനത്തിന് നേതൃത്വം കൊടുത്തത്. ആര്‍ത്തവവിരാമം ആരംഭിച്ചതിനുശേഷം ഹൃദ്രോഗസാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നു. ഒരു വ്യക്തിയുടെ ലിപിഡ് പ്രൊഫൈല്‍ എന്നു പറയുന്നത് അവരുടെ മൊത്തം കൊളസ്‌ട്രോള്‍, കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍, ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (എച്ച്ഡിഎല്‍) കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ എല്ലാം കൂടി ചേര്‍ന്നതാണ്. ഇത് അവരുടെ ഹൃദയാരോഗ്യത്തിന്റെ നല്ല അടയാളമാണ്.

ആര്‍ത്തവവിരാമം, ലിപിഡ് മെറ്റബോളിസത്തിലെ പ്രതികൂലമായ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് മെറ്റബോളിക് സിന്‍ഡ്രോം, ഹദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വിശ്രമവേളയിലെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു എന്ന ധാരണയില്‍ ഗവേഷകര്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ യോജിക്കുന്നു. ഒഴിവുസമയ കായിക പ്രവര്‍ത്തനങ്ങള്‍, ലിപിഡ് പ്രൊഫൈല്‍ മാറ്റങ്ങള്‍, ആര്‍ത്തവവിരാമത്തിനു ശേഷമുള്ള ഹൃദയസംബന്ധമായ അപകടസാധ്യത എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകസംഘം സമഗ്രമായ പഠനം നടത്തി. പഠനവിധേയരായ 193 സ്ത്രീകളില്‍ ഈസ്ട്രജനിക് റെഗുലേഷന്‍ ഓഫ് മസില്‍ അപ്പോപ്ടോസിസിനെക്കുറിച്ച് സംഘവും പഠനം തുടങ്ങി. 4755 വയസ് പ്രായമുള്ള സ്ത്രീകളെക്കുറിച്ചുള്ള സമഗ്ര പഠനമാണിത്.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ ആര്‍ത്തവവിരാമം സംഭവിക്കുന്ന സമയത്ത് രക്തത്തിലെ ലിപിഡ് പ്രൊഫൈലുകളില്‍ കാണപ്പെടുന്ന ദോഷകരമായ മാറ്റങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് എത്രത്തോളം തടയാനാകുമെന്ന് വ്യക്തമല്ലെന്ന് ഗവേഷണസംഘത്തിലെ മാത്യു ജെര്‍ഗെന്‍സണ്‍ വിശദീകരിക്കുന്നു. പഠനം, ഫിന്‍ലാന്‍ഡിലുള്ള ജിവാസ്‌കൈലി നഗരവാസികളായ ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളിലെ ഹൃദ്രോഗസാധ്യതയും കായിക പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധമാണ് പരിശോധിക്കുന്നത്.

സ്ത്രീകളുടെ കായികപ്രവര്‍ത്തനങ്ങള്‍ പൊതുവായി നിരീക്ഷിക്കുന്നതിന് സംഘം ചോദ്യാവലിയും ആക്സിലറോമീറ്ററും ഉപയോഗിച്ചു. ഇതുവഴി ഒഴിവുവേളകളിലെ കായികവിനോദ നില അറിയാനായി. കായികവിനോദങ്ങള്‍ എന്നു പറയുന്നത് പതിവ് ജോലി, വീട്ടുജോലി, ഗതാഗത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കു പുറമെയുള്ള വ്യായാമം, കായികം, വിനോദം എന്നിവയാണ്. കായികവിനോദങ്ങളില്‍ നന്നായി ഏര്‍പ്പെടുന്നവരില്‍ കുറഞ്ഞ കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവ കുറഞ്ഞിരിക്കുമെന്നു ഗവേഷകര്‍ കണ്ടെത്തി. ഉയര്‍ന്ന അളവിലുള്ള എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന് മേല്‍പ്പറഞ്ഞ ഘടകങ്ങളുമായുള്ള ബന്ധവും അവര്‍ കണ്ടെത്തി. കായികവിനോദങ്ങളിലേര്‍പ്പെടുന്നവരില്‍ ആരോഗ്യകരമായ ബ്ലഡ് ലിപിഡ് പ്രൊഫൈലുണ്ടായിരിക്കുമെന്നതാണ് ഇതിന്റെ കാതല്‍.

ആര്‍ത്തവവിരാമം മൂലം പലപ്പോഴും ലിപിഡ് പ്രൊഫൈലില്‍ ഉണ്ടാകുന്ന ദോഷകരമായ മാറ്റങ്ങളെ പൂര്‍ണ്ണമായും നേരിടാന്‍ ലിപിഡ് പ്രൊഫൈലിലെ പോസിറ്റീവ് മാറ്റങ്ങള്‍ പര്യാപ്തമല്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ത്തവവിരാമത്തോടടുക്കുമ്പോള്‍ ആരോഗ്യകരമായ ലിപിഡ് പ്രൊഫൈല്‍ സംരക്ഷിക്കാന്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെടണമെന്നാണ് വിദഗ്‌ധോപദേശം. അല്ലാത്ത പക്ഷം ആര്‍ത്തവവിരാമ പരിവര്‍ത്തനവുമായി ബന്ധപ്പെട്ട അനുകൂലമല്ലാത്ത ലിപിഡ് പ്രൊഫൈല്‍ മാറ്റങ്ങളെ പൂര്‍ണ്ണമായും നികത്താനാകില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. കായികവിനോദങ്ങള്‍ ആരോഗ്യമുള്ള മധ്യവയസ്‌കരായ സ്ത്രീകളുടെ ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Health