ടാറ്റ സുമോ വിട പറഞ്ഞു

ടാറ്റ സുമോ വിട പറഞ്ഞു

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1994 ലാണ് 10 സീറ്റര്‍ റിയര്‍ വീല്‍ ഡ്രൈവ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്

ന്യൂഡെല്‍ഹി: ടാറ്റ സുമോ എസ്‌യുവിയുടെ വില്‍പ്പന അവസാനിപ്പിച്ചു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1994 ലാണ് 10 സീറ്റര്‍ റിയര്‍ വീല്‍ ഡ്രൈവ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വിപണിയിലെത്തിയ ആദ്യ നാല് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം യൂണിറ്റ് സുമോ എസ്‌യുവി വില്‍ക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞിരുന്നു. സൈനിക-ഓഫ് റോഡിംഗ് ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ടാറ്റ സുമോ പ്രധാനമായും രൂപകല്‍പ്പന ചെയ്തത്.

പുതിയ സുരക്ഷാ മാനദണ്ഡങ്ങളും ഭാരത് ഇടി പരിശോധനാ രീതികളും പാലിക്കാന്‍ കഴിയുന്നതല്ല ടാറ്റ സുമോ. മാത്രമല്ല, വാഹനത്തെ ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റാന്‍ ടാറ്റ മോട്ടോഴ്‌സ് ഉദ്ദേശിക്കുന്നുമില്ല. ഇതാണ് എസ്‌യുവിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സങ്ങളായത്. 3.0 ലിറ്റര്‍, സിആര്‍4, 4 സിലിണ്ടര്‍, ബിഎസ് 4 ഡീസല്‍ എന്‍ജിനാണ് ടാറ്റ സുമോ ഉപയോഗിച്ചിരുന്നത്. ഈ മോട്ടോര്‍ 85 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിച്ചിരുന്നു.

ടാറ്റ എക്‌സ്2 ബോഡി-ഓണ്‍-ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് ടാറ്റ സുമോ നിര്‍മ്മിച്ചിരുന്നത്. 2000 ല്‍ സുമോ സ്‌പേസിയോ ആയും 2004 ല്‍ സുമോ വിക്റ്റ ആയും 2011 ല്‍ സുമോ ഗോള്‍ഡ് ആയും ടാറ്റ സുമോ പരിഷ്‌കരിച്ചു. ഏറ്റവും ഒടുവിലായി പരിഷ്‌കരിച്ച പതിപ്പ് സുമോ ഗോള്‍ഡ് ആയിരുന്നു. എസ്‌യുവിയുടെ ഉല്‍പ്പാദനം ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ അവസാനിപ്പിച്ചിരുന്നു.

Comments

comments

Categories: Auto
Tags: Tata Sumo