വെര്‍ച്വല്‍ റിയാലിറ്റി കുട്ടികളുടെ ഭയം കുറയ്ക്കും

വെര്‍ച്വല്‍ റിയാലിറ്റി കുട്ടികളുടെ ഭയം കുറയ്ക്കും

എക്‌സ്‌റേ പോലുള്ള ഇമേജിംഗ് നടപടിക്രമങ്ങള്‍ക്ക് മുമ്പ് കുട്ടികളുടെ ഭയം കുറയ്ക്കാന്‍ വെര്‍ച്വല്‍ റിയാലിറ്റി പ്രോഗ്രാം സഹായിക്കും

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ഒരു വെര്‍ച്വല്‍ റിയാലിറ്റി പ്രോഗ്രാം കുട്ടികള്‍ക്ക് ചികിത്സാ നടപടിക്രമങ്ങളോടുള്ള ഭയപ്പാട് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു ദക്ഷിണ കൊറിയന്‍ പഠനം സൂചിപ്പിക്കുന്നു. വാക്കാലുള്ള നിര്‍ദ്ദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, നെഞ്ചിന്റെ എക്‌സ്-റേ എടുക്കുന്നതിനെക്കുറിച്ച് വിശദമായി വിവരിച്ച ഒരു വെര്‍ച്വല്‍ റിയാലിറ്റി അനുഭവം കുട്ടികളുടെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറച്ചതായി ഗവേഷകര്‍ വ്യക്തമാക്കി. എക്‌സ്-റേ എടുക്കുന്നത് കുട്ടികളെ ഭയപ്പെടുത്തും, പക്ഷേ വിആര്‍ ഗവേഷണങ്ങള്‍ ഭാവിയില്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞ മെഡിക്കല്‍ നടപടിക്രമങ്ങളില്‍ ഇത് ഉപയോഗിക്കാന്‍ വഴിയൊരുക്കുമെന്ന് കാണിക്കുന്നതായി വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ വിര്‍ച്വല്‍ റിയാലിറ്റി റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഹണ്ടര്‍ ഹോഫ്മാന്‍ പറയുന്നു.

സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വെര്‍ച്വല്‍ റിയാലിറ്റി ഗവേഷണസംഘത്തിലെ ഹീ ഹാനും സഹപ്രവര്‍ത്തകരും 2018 വേനല്‍ക്കാലത്ത് സിയോങ്നാമിലെ ബുണ്ടാങ് ആശുപത്രിയില്‍ഇതു സംബന്ധിച്ച പഠനം നടത്തി. നാലു മുതല്‍ എട്ടു വയസ്സുവരെയുള്ള 100 കുട്ടികളെ അവര്‍ ഇതിനായി നിയോഗിച്ചു. ലളിതമായ വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്ന നിയന്ത്രണ സംഘവും മൂന്ന് മിനിറ്റ് വെര്‍ച്വല്‍ റിയാലിറ്റി പ്രോഗ്രാം അനുഭവിക്കുന്ന സംഘവുമായാണ് ഇവരെ വിഭജിച്ചത്. എക്‌സ്-റേ പ്രക്രിയയില്‍ കുട്ടികളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും ഗവേഷണ സംഘം ബിഹേവിയറല്‍ ഡിസ്ട്രസ് എന്ന നിരീക്ഷണ സ്‌കെയില്‍ ഉപയോഗിച്ച് അളന്നു. കരച്ചില്‍, പറ്റിപ്പിടിക്കല്‍, ഭയം, സംയമനം എന്നിവയടക്കം ദുരിതത്തെ സൂചിപ്പിക്കുന്ന 11 പെരുമാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

360 ഡിഗ്രി, ത്രിമാന വെര്‍ച്വല്‍ അന്തരീക്ഷം സൃഷ്ടിക്കുന്ന തലയില്‍ ഘടിപ്പിക്കുന്ന വിആര്‍ ഡിസ്‌പ്ലേയിലൂടെയാണ് ഉപകരണം മായക്കാഴ്ച സൃഷ്ടിക്കുന്നത്. കൊറിയന്‍ സീരീസായ ഹലോ കാര്‍ബോട്ടിലെ പ്രശസ്ത ആനിമേഷന്‍ കഥാപാത്രങ്ങളായ ചാറ്റനും ഐസും നെഞ്ച് റേഡിയോഗ്രാഫി പ്രക്രിയയെക്കുറിച്ച് വിശദമായി വിശദീകരിക്കുന്നതാണ് ഈ ഷോയിലെ പ്രതിപാദ്യം. നടപടിക്രമങ്ങളോട് സഹകരിക്കാന്‍ ഇത് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. വിആര്‍ പ്രക്രിയയില്‍ അവരെ ഒരു റേഡിയോഗ്രാഫി മുറിയിലേക്ക് കൊണ്ടുപോയി, നെഞ്ച് സ്‌കാന്‍ ചെയ്യാന്‍ റേഡിയോഗ്രാഫി മെഷീന് മുന്നില്‍ എങ്ങനെ പോസ് ചെയ്യാമെന്ന് വിശദീകരിച്ചു, ഒപ്പം ശ്വാസമെടുത്ത് ഉത്കണ്ഠപ്പെടാതിരിക്കാനും അവര്‍ക്ക് ഉറപ്പ് നല്‍കി.

വിആര്‍ ഗ്രൂപ്പിലെ 78% കുട്ടികള്‍ക്ക് അഞ്ചില്‍ താഴെയുള്ള കുറഞ്ഞ ദുരിത സ്‌കോര്‍ ഉണ്ടെന്ന് ഗവേഷണ സംഘം കണ്ടെത്തി, കണ്‍ട്രോള്‍ ഗ്രൂപ്പിലുള്ളവരില്‍ ഇത് 52% ആയിരുന്നു. വിആര്‍ ഗ്രൂപ്പിലെ എട്ട് കുട്ടികള്‍ രക്ഷാകര്‍തൃ സാന്നിധ്യം അഭ്യര്‍ത്ഥിച്ചപ്പോള്‍ നിയന്ത്രിത ഗ്രൂപ്പിലെ 18 പേരാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. രക്ഷാകര്‍തൃ സംതൃപ്തി സ്‌കോറുകളും അല്‍പ്പം കൂടുതലായിരുന്നു. വെര്‍ച്വല്‍ റിയാലിറ്റി നടപടിക്രമങ്ങള്‍ മുന്‍കൂട്ടി അനുഭവിക്കുന്നത് അജ്ഞതയെക്കുറിച്ചുള്ള കുട്ടികളുടെ മുന്‍കൂര്‍ ഭയമകറ്റുന്നതിന് വളരെ സഹായകമാകുമെന്ന് ഹോഫ്മാന്‍ പറഞ്ഞു.

വിആര്‍ പരീക്ഷണം മെഡിക്കല്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ രസകരമാക്കാന്‍ സഹായിക്കുന്നു. കുട്ടികളുടെ ദുരനുഭവം അവരില്‍ നിന്ന് എടുത്തുകളയുന്നു. അതിനുശേഷം അവര്‍ സുഹൃത്തുക്കളോട് പറയുന്നത് ഭയപ്പെടുത്തുന്ന ആശുപത്രി അനുഭവത്തിന്റെ ഓര്‍മ്മയ്ക്കു പകരം വിആര്‍ അനുഭവത്തെക്കുറിച്ചായിരിക്കും. ദന്തപരിശോധന, രക്തമെടുക്കല്‍, മുറിവ് വൃത്തിയാക്കല്‍ തുടങ്ങിയ മറ്റ് പരിശോധനകളിലും കുട്ടികളുടെ വേദനയെയും ഉത്കണ്ഠയെയും കുറയ്ക്കാന്‍ വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ചു.

Comments

comments

Categories: Health