ഡോള്‍ഫിനുകളില്‍ ആന്റി ബയോട്ടിക്കിനെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ധിക്കുന്നതായി ഗവേഷകര്‍

ഡോള്‍ഫിനുകളില്‍ ആന്റി ബയോട്ടിക്കിനെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ധിക്കുന്നതായി ഗവേഷകര്‍

ലണ്ടന്‍: ഡോള്‍ഫിനുകളില്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നു ഗവേഷകര്‍ കണ്ടെത്തി. മുറിവുകളിലൂടെയോ മറ്റ് രീതികളിലൂടെയോ മനുഷ്യരിലും മറ്റ് ജീവികളിലുമുണ്ടാകുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ ഒരുപാട് രോഗങ്ങള്‍ക്കു കാരണമാകാറുണ്ട്.

ഇത്തരത്തിലുള്ള ഇന്‍ഫെക്ഷന്‍ മരണത്തിലേക്കും നയിക്കാറുണ്ട്. ഇവയെ ചെറുക്കാന്‍ ആന്റി ബയോട്ടിക്കുകള്‍ കണ്ടെത്തി. പക്ഷേ, ആന്റി ബയോട്ടിക്കുകളെ ബാക്ടീരിയകള്‍ പ്രതിരോധിക്കുന്നതിനാല്‍ ലോക ആരോഗ്യരംഗം ഇപ്പോള്‍ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. മനുഷ്യരോഗത്തെ ചികിത്സിക്കുന്നതിനായി ആന്റിബയോട്ടിക്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് പ്രതിരോധത്തിന്റെ ശേഷി വര്‍ധിക്കാന്‍ കാരണമാകുന്നതെന്നാണു നിഗമനം. ആന്റി ബയോട്ടിക്കുകളും ആന്റി ബയോട്ടിക്ക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളും സംസ്‌കരിക്കാത്ത മലിനജലത്തിലൂടെ സമുദ്രത്തിലേക്കും മറ്റ് ജലമാര്‍ഗ്ഗങ്ങളിലേക്കും പ്രവേശിക്കും. ഇതാകട്ടെ, ജലത്തില്‍ വസിക്കുന്ന ജീവികളിലേക്കും പടരാന്‍ കാരണമാകും. ഫ്‌ളോറിഡയിലുള്ള ഇന്ത്യന്‍ റിവര്‍ ലഗൂണില്‍നിന്നും ബോട്ടില്‍ നോസ് ഡോള്‍ഫിന്റെ വിസര്‍ജ്യം, ആമാശയത്തില്‍ രൂപം കൊള്ളുന്ന ദഹന ദ്രാവകം (ഗാസ്ട്രിക് ഫഌയിഡ്) എന്നിവയുടെ സാംപിളുകള്‍ ഗവേഷകര്‍ പരിശോധിച്ചപ്പോഴാണു ഡോള്‍ഫിനുകളില്‍ ആന്റി ബയോട്ടിക്കിനെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയത്. 2003നും 2015നുമിടയിലാണു സാംപിളുകള്‍ ശേഖരിച്ചത്. സാംപിളുകള്‍ ശേഖരിച്ച ഫ്‌ളോറിഡയിലെ ഇന്ത്യന്‍ റിവര്‍ ലഗൂണ്‍ പ്രദേശം മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടം കൂടിയാണ്. 171 ഡോള്‍ഫിനുകളില്‍നിന്നും ശേഖരിച്ച 733 സാംപിളുകളില്‍ 88 ശതമാനവും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതായി കണ്ടെത്തി.

Comments

comments

Categories: FK News