സിവിടി നല്‍കിയ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് ഒക്‌റ്റോബറിലെത്തും

സിവിടി നല്‍കിയ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് ഒക്‌റ്റോബറിലെത്തും

ഇരു കാറുകളും ഈ മാസം 23 ന് അനാവരണം ചെയ്യും. വില പ്രഖ്യാപനം ഒക്‌റ്റോബറിലായിരിക്കും

ന്യൂഡെല്‍ഹി: സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) നല്‍കിയ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇരു കാറുകളും ഈ മാസം 23 ന് അനാവരണം ചെയ്യും. വില പ്രഖ്യാപനം ഒക്‌റ്റോബറിലായിരിക്കും. 2018 ഒക്‌റ്റോബറില്‍ ഇരു കാറുകളും ഫേസ്‌ലിഫ്റ്റ് ചെയ്തിരുന്നു. ദൃശ്യപരമായ ചില മെച്ചപ്പെടുത്തലുകള്‍ വരുത്തിയും പുതിയ ഗിയര്‍ബോക്‌സ് നല്‍കിയുമാണ് കാറുകള്‍ ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത്.

അതാത് സെഗ്‌മെന്റുകളില്‍ സിവിടി ഗിയര്‍ബോക്‌സ് ലഭിക്കുന്ന ആദ്യ കാറുകളായിരിക്കും ഗോ, ഗോ പ്ലസ് എന്നിവ. നിലവില്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഈ സെഗ്‌മെന്റുകള്‍ ഭരിക്കുന്നത്. ഗോ പ്ലസ് മോഡലിന്റെ എതിരാളി കൂടിയായ, ഈയിടെ പുറത്തിറക്കിയ റെനോ ട്രൈബറില്‍ ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഓട്ടോമാറ്റിക് അവതരിപ്പിക്കാന്‍ ഇതുതന്നെ ഏറ്റവും അനുയോജ്യ സമയമെന്ന് ഡാറ്റ്‌സണ്‍ കണ്ടെത്തിയിരിക്കുന്നു.

എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റമുണ്ടാകില്ല. ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ തുടര്‍ന്നും 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കും. ഈ മോട്ടോര്‍ 67 ബിഎച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെയ്ക്കും. സിവിടി നല്‍കുന്നതോടെ ഇരു മോഡലുകളും കൂടുതല്‍ ആകര്‍ഷകമാകും.

Comments

comments

Categories: Auto