ക്ലാസിക് 350 എസ് പുറത്തിറക്കി

ക്ലാസിക് 350 എസ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 1.45 ലക്ഷം രൂപ

ന്യൂഡെല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.45 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് ക്ലാസിക് 350 ബൈക്കിനേക്കാള്‍ ഏകദേശം 9,000 രൂപ കുറവ്. ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന് 1.54 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇതുപോലെ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ബുള്ളറ്റ് 350 എസ് നേരത്തെ വിപണിയില്‍ എത്തിച്ചിരുന്നു.

മെര്‍ക്കുറി സില്‍വര്‍, പ്യുര്‍ ബ്ലാക്ക് എന്നീ രണ്ട് കളര്‍ സ്‌കീമുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എസ് ലഭിക്കും. തല്‍ക്കാലം ദക്ഷിണേന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമായിരിക്കും വില്‍പ്പന. എന്നാല്‍ വൈകാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ക്ലാസിക് 350 എസ് ലഭിക്കും.

കറുപ്പ് തീമിലാണ് ക്ലാസിക് 350 എസ് വരുന്നത്. എന്‍ജിന്‍, മഡ്ഗാര്‍ഡുകള്‍, കണ്ണാടിക്കാലുകള്‍, സ്‌പോക്ക് റിമ്മുകള്‍ എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ്. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ഇന്ധന ടാങ്കിന് വ്യത്യസ്ത നിറം നല്‍കിയിരിക്കുന്നു. ബാഡ്ജിന് പകരം പുതിയ ഡിക്കാളിലുള്ളതാണ് ലോഗോ. ക്രോം നല്‍കുന്നതില്‍ റോയല്‍ എന്‍ഫീല്‍ഡ് പിശുക്ക് കാണിച്ചിരിക്കുന്നു.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ സ്റ്റാന്‍ഡേഡ് ക്ലാസിക് 350 മോട്ടോര്‍സൈക്കിളും ക്ലാസിക് 350 എസ് മോഡലും തമ്മില്‍ മാറ്റങ്ങളില്ല. അതേ 346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡുവല്‍ ചാനല്‍ എബിഎസ്സിന് പകരം സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കി. മുന്‍ ചക്രത്തില്‍ മാത്രം. പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്ക് നല്‍കിയിരിക്കുന്നു.

Comments

comments

Categories: Auto