ടിവിഎസ് ജൂപ്പിറ്റര്‍ ഗ്രാന്‍ഡേ എഡിഷനില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി നല്‍കി

ടിവിഎസ് ജൂപ്പിറ്റര്‍ ഗ്രാന്‍ഡേ എഡിഷനില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി നല്‍കി

ഇന്ത്യ എക്‌സ് ഷോറൂം വില 59,900 രൂപ

ന്യൂഡെല്‍ഹി: ടിവിഎസ് ജൂപ്പിറ്റര്‍ ഗ്രാന്‍ഡേ ഇനി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സഹിതം ലഭിക്കും. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ സ്മാര്‍ട്ട്എക്‌സണക്റ്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റമാണ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്. ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറില്‍ ഈ സംവിധാനം നേരത്തെ നല്‍കിയിരുന്നു. സ്മാര്‍ട്ട്എക്‌സണക്റ്റ് സിസ്റ്റം നല്‍കിയ ടിവിഎസ് ജൂപ്പിറ്റര്‍ ഗ്രാന്‍ഡേ സ്‌കൂട്ടറിന് 59,900 രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

നിലവിലെ അതേ അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ജൂപ്പിറ്റര്‍ ഗ്രാന്‍ഡേ തുടര്‍ന്നും ഉപയോഗിക്കുന്നത്. എന്നാല്‍ ബ്ലൂടൂത്ത് വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി ഇപ്പോള്‍ ചില അധിക ഫീച്ചറുകള്‍ സമ്മാനിക്കും. സ്‌കൂട്ടറുമായി ആന്‍ഡ്രോയ്ഡ്/ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാന്‍ സാധിക്കും. ടെക്‌സ്റ്റ് മെസ്സേജ് അലര്‍ട്ട്, കോള്‍ അലര്‍ട്ട്, ഓവര്‍ സ്പീഡിംഗ് അലര്‍ട്ട്, ട്രിപ്പ് അനാലിസിസ് തുടങ്ങിയ ഫീച്ചറുകളാണ് ലഭ്യമാകുന്നത്. എന്നാല്‍ ഐഒഎസ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണുകളില്‍ ടെക്‌സ്റ്റ് മെസ്സേജ് ഫീച്ചര്‍ ലഭിക്കില്ല.

സ്മാര്‍ട്ട്എക്‌സണക്റ്റ് നല്‍കിയതൊഴിച്ചാല്‍ സ്‌കൂട്ടറില്‍ മറ്റ് മാറ്റങ്ങളില്ല. നിലവിലെ അതേ 110 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 7.9 എച്ച്പി കരുത്തും 8.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ടെക് ബ്ലൂ പെയിന്റ് സ്‌കീം, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, മെഷീന്‍ കട്ട് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, ഇളം തവിട്ടു നിറത്തിലുള്ള ഇന്റീരിയര്‍ പാനലുകള്‍ എന്നിവ ആകര്‍ഷകമാണ്. മുന്‍ തലമുറ ഗ്രാന്‍ഡേ എഡിഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ മാത്രമായിരിക്കും ലഭിക്കുന്നത്.

Comments

comments

Categories: Auto
Tags: TVS Jupiter