വൈദ്യോപകരണങ്ങള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ കുറഞ്ഞു

വൈദ്യോപകരണങ്ങള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ കുറഞ്ഞു

വൈദ്യോപകരണങ്ങള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഈ വര്‍ഷം 19 ശതമാനമായി കുറഞ്ഞുവെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കി. എന്നാല്‍ ആരോഗ്യപരിപാലനമേഖലയില്‍ ഇത്തരം ഉപകരണങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വേണ്ടത്ര നിരീക്ഷിക്കപ്പെടുന്നില്ലെന്ന് കമ്പനി പറയുന്നു.

ലോകമെമ്പാടുമുള്ള മെഡിക്കല്‍ സൗകര്യങ്ങളെയും ആരോഗ്യപരിപാലന സംവിധാനങ്ങളെയും തകര്‍ത്ത കുപ്രസിദ്ധമായ വാനാക്രൈ ആക്രമണം നടന്നിട്ട് രണ്ട് വര്‍ഷത്തിലേറെയായി. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കെതിരായ ആക്രമണം 2019 ല്‍ 19 ശതമാനമായി കുറഞ്ഞുവെന്ന റിപ്പോര്‍ട്ട് ആശ്വാസമേകുന്നു. 2018 ല്‍ ഇത്തരം ആക്രമമങ്ങള്‍ 28 ശതമാനനമായിരുന്നു. ഏറ്റവും പുതിയ ഡാറ്റയുടെ അടിസ്ഥാനത്തില്‍ വെനസ്വേല (77 ശതമാനം), ഫിലിപ്പീന്‍സ് (76 ശതമാനം), ലിബിയ (75 ശതമാനം), അര്‍ജന്റീന (73 ശതമാനം) എന്നീ രാജ്യങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ വലിയതോതില്‍ നടക്കുന്നുണ്ടെന്നു കണ്ടെത്തി. ഇവിടങ്ങളില്‍ 10 വൈദ്യോപകരണങ്ങളില്‍ ഏഴിലധികം ഇപ്പോഴും ആക്രമിക്കപ്പെടുന്നു. ഏറ്റവും കൂടുതല്‍ ആക്രമണം നടന്നതായി കണ്ടെത്തിയ 15 രാജ്യങ്ങളുടെ പട്ടികയില്‍ ഏഷ്യാ പസഫിക് മേഖലയിലെ രണ്ട് രാജ്യങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടു, ബംഗ്ലാദേശും ( 58 ശതമാനം) തായ്ലന്‍ഡും (44 ശതമാനം) ആണിവ. കാസ്പെര്‍സ്‌കി ഗവേഷകര്‍ രാജ്യങ്ങളിലെ മെഡിക്കല്‍ ഓര്‍ഗനൈസേഷനുകളിലെ ഉപകരണങ്ങളുടെ എണ്ണവും കമ്പനി പരിഹാരം കണ്ടെത്തിയവയുമായി വിഭജിച്ചതിന് ശേഷമാണ് ഈ കണക്കു ലഭിച്ചത്. സെര്‍വറുകള്‍, കമ്പ്യൂട്ടറുകള്‍, മൊബൈലുകള്‍, ടാബ്ലെറ്റുകള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഗാഡ്ജെറ്റുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് രേഖകള്‍, ആശുപത്രിയുപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. വാനാക്രൈ ആകരമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ഉണര്‍ന്നിരിക്കുന്നുവെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുമ്പോഴും ചില രാജ്യങ്ങള്‍ അവരുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സുരക്ഷിതമാക്കുന്നതില്‍ പിന്നിലാണെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് കാസ്പെര്‍സ്‌കിയിലെ ഗ്ലോബല്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് ടീം ഹെഡ് യൂറി നമെസ്റ്റ്‌നികോവ് പറഞ്ഞു. പൊതുജനാരോഗ്യമേഖലയില്‍ സൈബര്‍ സുരക്ഷയ്ക്കായി സര്‍ക്കാര്‍ എത്രമാത്രം പണം ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആക്രമിക്കപ്പെടാനുള്ള സാധ്യത. മറ്റൊരു പ്രധാന കാരണം മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള അവബോധം കുറവാണെന്നതാണ് മറ്റൊരു സാധ്യതയെന്നും നമെസ്റ്റ്‌നികോവ് പറഞ്ഞു.

Comments

comments

Categories: Health
Tags: cyber attack