100% കൃത്യതയോടെ ഹൃദയാഘാതം കണ്ടെത്തുന്നതിന് നിര്‍മ്മിതബുദ്ധി

100% കൃത്യതയോടെ ഹൃദയാഘാതം കണ്ടെത്തുന്നതിന് നിര്‍മ്മിതബുദ്ധി

ഹൃദയപേശികളിലെ പമ്പിംഗ് ശക്തിയെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത രോഗാവസ്ഥയാണ് കണ്‍ജസ്റ്റീവ് ഹൃദയസ്തംഭനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ, ഗവേഷകര്‍ ഒരു ന്യൂറല്‍ നെറ്റ്വര്‍ക്ക് സമീപനം വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇതില്‍ ഒരു അസംസ്‌കൃത ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇസിജി) ഹൃദയമിടിപ്പിന്റെ വിശകലനത്തിലൂടെ ഹൃദയാഘാതത്തെ 100 ശതമാനം കൃത്യതയോടെ കൃത്യമായി തിരിച്ചറിയാന്‍ കഴിയും.

ഹൃദയപേശികളിലെ പമ്പിംഗിന്റെ ശക്തിയെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത രോഗവസ്ഥയാണ് കണ്‍ജസ്റ്റീവ് ഹൃദയസ്തംഭനം (സിഎച്ച്എഫ്). ഈ രോഗം ഉയര്‍ന്ന വ്യാപനം, ഗണ്യമായ മരണനിരക്ക്, ആരോഗ്യ പരിപാലനച്ചെലവ് എന്നിവ മൂലം ക്ലേശതയുണ്ടാക്കുന്നു. അതിനാല്‍ ഡോക്ടര്‍മാരും ആശുപത്രികളും അടിയന്തരമായി കാര്യക്ഷമമായ പരിഹരക്രിയകള്‍ കണ്ടെത്തേണ്ടത് ആവശ്യമാണ്. ഡാറ്റയിലെ പാറ്റേണുകളും ഘടനകളും തിരിച്ചറിയുന്നതിന് വളരെ ഫലപ്രദമായ ശ്രേണിപരമായ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ അഥവാ കണ്‍വൊല്യൂഷണല്‍ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ (സിഎന്‍എന്‍) ഉപയോഗിച്ച് ഗവേഷകര്‍ ഈ സുപ്രധാന ആശങ്കകള്‍ പരിഹരിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. ആരോഗ്യകരമായ, ക്രമാനുഗതം അല്ലാത്ത ഹൃദയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊതുവായി ലഭ്യമായ വലിയ ഇസിജി ഡാറ്റാസെറ്റുകളില്‍ ഞങ്ങള്‍ സിഎന്‍എന്‍ മാതൃക പരിശീലിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ഈ മാതൃക 100 ശതമാനം കൃത്യത നല്‍കി: ഒരു ഹൃദയമിടിപ്പ് പരിശോധിച്ചുകൊണ്ട് ഒരു വ്യക്തിയില്‍ ജീവന്റെ തുടിപ്പ് ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ബ്രിട്ടണിലെ സര്‍റെ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ സെബാസ്റ്റ്യാനോ മസാരോ പറഞ്ഞു. ബയോമെഡിക്കല്‍ സിഗ്‌നല്‍ പ്രോസസിംഗ് ആന്റ് കണ്‍ട്രോള്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ ഗവേഷണം നിലവിലുള്ള സിഎച്ച്എഫ് കണ്ടെത്തല്‍ രീതികളെ ഗണ്യമായി മെച്ചപ്പെടുത്തുന്നു, സാധാരണഗതിയില്‍ ഹൃദയമിടിപ്പിന്റെ ചലനത്തെ കേന്ദ്രീകരിച്ച് സിഎന്‍എന്‍ രേഖപ്പെടുത്തുന്നത് സമയച്ചെലവേറിയതും പിശകുകള്‍ക്ക് സാധ്യതയുള്ളതുമാണ്.

Comments

comments

Categories: Health
Tags: AI, heart attack