അതിവേഗ പോഷണപദ്ധതികളിലൂടെ 3.7 ദശലക്ഷം പേരെ രക്ഷിക്കാം

അതിവേഗ പോഷണപദ്ധതികളിലൂടെ 3.7 ദശലക്ഷം പേരെ രക്ഷിക്കാം

ആരോഗ്യ സേവനദാതാക്കള്‍ പോഷകാഹാരമെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയാല്‍ 2025 ഓടെ 3.7 ദശലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ മുന്നറിയിപ്പ്. അവശ്യപോഷണ നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ അടിസ്ഥാനമായി പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന്റെ പങ്ക് ഊന്നിപ്പറയുന്നത്. ആരോഗ്യദായകമായ ഭക്ഷണം നല്‍കാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ അടിത്തറയാണ്പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന്റെ പങ്കെന്നും ഡബ്ല്യുഎച്ച്ഒ. പോഷകാഹാരം അവശ്യ ആരോഗ്യ പാക്കേജുകളുടെ മൂലക്കല്ലുകളിലൊന്നായിരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ നൊക്കോ യമമോട്ടോ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണരീതികള്‍ പാലിക്കാന്‍ എല്ലാവരേയും അനുവദിക്കുന്ന മികച്ച ഭക്ഷ്യാന്തരീക്ഷവും ഇതിന് ആവശ്യമാണ്. എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ നേടാന്‍ രാജ്യങ്ങളെ സഹായിക്കുന്നതിനൊപ്പം, പോഷകാഹാര നടപടികള്‍ വേഗത്തിലാക്കുന്നത് സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താന്‍ സഹായിക്കും. അടിസ്ഥാന പോഷകാഹാര പദ്ധതികള്‍ക്കായി ദാതാക്കള്‍ ചെലവഴിക്കുന്ന ഓരോ ഡോളറുംപ്രാദേശിക സമ്പദ്വ്യവസ്ഥയിലേക്ക് 16 ഡോളര്‍ തിരികെ നല്‍കുന്നുവെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, അമിതവണ്ണത്തിന്റെ തോത് 1990 നും 2018 നും ഇടയില്‍ 4.8 ല്‍ നിന്ന് 5.9 ശതമാനമായി ഉയര്‍ന്നു. അതായത് ഒമ്പത് ദശലക്ഷം വര്‍ധന. ലോക ജനസംഖ്യയുടെ 13 ശതമാനം അമിതവണ്ണമുള്ളവരാണെന്നു കണക്കാക്കപ്പെടുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഇവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ആരോഗ്യ പാക്കേജുകളില്‍ ശക്തമായ പോഷകാഹാര ഘടകങ്ങള്‍ അടങ്ങിയിരിക്കേണ്ടതുണ്ട്, എന്നാല്‍ ദേശീയ ആരോഗ്യ നയങ്ങള്‍, തന്ത്രങ്ങള്‍, പദ്ധതികള്‍ എന്നിവയ്ക്ക് ഏറ്റവും മികച്ച പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ ഏതെന്ന് തീരുമാനിക്കേണ്ടതുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

Comments

comments

Categories: Health
Tags: WHO