പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടക്കത്തിലെ തിരിച്ചറിയണം

പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടക്കത്തിലെ തിരിച്ചറിയണം

രാജ്യത്ത് പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ വര്‍ദ്ധനവ് കണക്കിലെടുത്ത്, രോഗികളുടെ അതിജീവന സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ആദ്യഘട്ടത്തില്‍ തന്നെ രോഗം നിര്‍ണ്ണയിക്കാന്‍ സ്മാര്‍ട്ട് സ്‌ക്രീനിംഗിന് വിദഗ്ധര്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) വിവിധ സംസ്ഥാന കാന്‍സര്‍ രജിസ്ട്രികളും അനുസരിച്ച്, 1,00,000 ജനസംഖ്യയുടെ 9- 10 ശതമാനം വരുന്ന പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഏറ്റവും സാധാരണമായ രണ്ടാമത്തെ അര്‍ബുദമാണ്.

ഇന്ത്യയില്‍ രോഗികളുടെ എണ്ണം ആഫ്രിക്കയേക്കാളും ഏഷ്യയുടെ മറ്റ് ഭാഗങ്ങളേക്കാളും കൂടുതലാണ്. പ്രാഥമിക ഘട്ടത്തില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന് ചികിത്സ നല്‍കിയാല്‍ 10 വര്‍ഷത്തിലേറെ രോഗി അതിജീവിക്കാനുള്ള സാധ്യത വളരെ കൂടുതലാമെന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലെ വൃക്കരോഗ വിഭാഗം മേധാവി ഡോ. അനൂപ് കുമാര്‍ പറഞ്ഞു. റോബോട്ടിക് ശസ്ത്രക്രിയയുടെ ആവിര്‍ഭാവം പ്രോസ്റ്റേറ്റ് ഗ്രന്ഥിശസ്ത്രക്രിയകള്‍ വളരെ എളുപ്പമാക്കി. അവയവം തുറന്നുള്ള ശസ്ത്രക്രിയയില്‍ റോബോട്ടിക് ശസ്ത്രക്രിയയുടെ അനേകം ഗുണങ്ങള്‍ കൈവരിക്കാന്‍ സാധിച്ചത് കൂടുതല്‍ സൗകര്യമായി. കുറഞ്ഞ രക്തനഷ്ടം, വയറ്റിലെ കോശങ്ങളിലെ ചെറിയ മുറിവുകള്‍, ആന്തരിക അവയവങ്ങളുടെ മെച്ചപ്പെട്ട കാഴ്ച തുടങ്ങി നിരവധി നേട്ടങ്ങളാണ് പുതിയ സാങ്കേതികവിദ്യ കൊണ്ടുവന്നത്. പുതിയ മരുന്നുകളുടെ സംയോജനം അതിജീവന സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് നിരവധി പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ രോഗനിര്‍ണയം നടത്തിയാല്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ മാത്രം ഒതുങ്ങുന്ന കാന്‍സര്‍ ഭേദമാക്കാന്‍ വളരെ നല്ല അവസരമുണ്ട്. കാന്‍സര്‍ കോശങ്ങളെ നിര്‍ജ്ജീവമാക്കാനുള്ള റേഡിയേഷന്‍ തെറാപ്പിയിലൂടെയോ ശസ്ത്രക്രിയയിലൂടെയോ നീക്കം ചെയ്യാനാകുമെന്ന് രാജീവ് ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വിഭാഗം മേധാവിയും ഡയറക്ടറുമായ ഡോ. സുധീര്‍ കുമാര്‍ റാവല്‍ പറയുന്നു.

Comments

comments

Categories: Health