ജപ്പാനില്‍ അപൂര്‍വയിനം ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി

ജപ്പാനില്‍ അപൂര്‍വയിനം ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി

ടോക്യോ:വടക്കന്‍ ജപ്പാനിലെ സമുദ്ര നിക്ഷേപത്തില്‍നിന്നും കണ്ടെത്തിയ ഏകദേശം 72 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഒരു ദിനോസറിന്റെ അവശിഷ്ടം സൂചിപ്പിക്കുന്നത് അവ പുതിയ ജനുസിലും വര്‍ഗത്തിലും ഉള്‍പ്പെടുന്നതാണെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു. സമുദ്രം നിക്ഷേപം (marine deposit) എന്ന് ഉദ്ദേശിക്കുന്നത് കടലിന്റെയോ സമുദ്രത്തിന്റെയോ അടിയില്‍ നിക്ഷേപിക്കുന്ന എല്ലാ വസ്തുക്കളുമാണ്. എക്കല്‍ മണ്ണ് സമുദ്ര നിക്ഷേപത്തിന് ഉദാഹരണമാണ്.

വിവിധ ഭൂഖണ്ഡങ്ങളിലെ നശിച്ച വസ്തുക്കളുടെ വലിയൊരു ഭാഗം ആത്യന്തികമായി സമുദ്രനിരപ്പിലാണു നിക്ഷേപിക്കപ്പെടുന്നത്.ഈ ദിനോസറിന്റെ ഒരു ഭാഗിക വാല്‍ 2013-ല്‍ ജപ്പാനിലെ ഹൊക്കൈഡോയിലെ മുക്കാവ നഗരത്തില്‍നിന്നും കണ്ടെത്തുകയുണ്ടായി. പിന്നീട് നടന്ന പര്യവേക്ഷണത്തില്‍ ഈ ദിനോസറിന്റേതെന്നു കരുതുന്ന അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. എട്ട് മീറ്റര്‍ നീളമുള്ളതായിരുന്നു അസ്ഥികൂടം. ജപ്പാനില്‍ ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും വലുതാണ് ഈ അസ്ഥികൂടം. ഹൊക്കൈഡോ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള സംഘമാണ് ഹദ്രോസറോയിഡ് ദിനോസര്‍ വര്‍ഗത്തില്‍പ്പെട്ട ദിനോസറിന്റേതാണ് അസ്ഥികൂടമെന്ന് ഉറപ്പിച്ചത്. ഹദ്രോസറോയിഡ് ദിനോസര്‍ ഡക്ക് ബില്‍ഡ് ദിനോസറുകളെന്നും അറിയപ്പെടുന്നത്. ക്രിറ്റേഷ്യസ് കാലത്തായിരുന്നു ഇവ ജീവിച്ചിരുന്നത്. 145 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടമായിരുന്നു ക്രിറ്റേഷ്യസ് എന്ന് അറിയപ്പെടുന്നത്. ജപ്പാനില്‍ ഇപ്പോള്‍ കണ്ടെത്തിയ ദിനോസറിന്റെ അസ്ഥികൂടത്തിനു ഗവേഷക സംഘമിട്ടിരിക്കുന്ന പേര് കാമ്യുസൗറസ് ജപ്പാനിക്കോസ് എന്നാണ്. ജാപ്പനീസ് ഡ്രാഗണ്‍ ഗോഡ് എന്നാണ് ഇതിന് അര്‍ഥം. ഈ അസ്ഥികൂടം ഏകദേശം നാല് ടണ്‍ അല്ലെങ്കില്‍ 5.3 ടണ്‍ ഭാരമുള്ള, ഒന്‍പത് വയസ് പ്രായമുള്ള മുതിര്‍ന്ന ദിനോസറിന്റേതാണെന്നു കരുതുന്നുണ്ട്. പഠന റിപ്പോര്‍ട്ട് ബ്രിട്ടീഷ് മാസികയായ സയന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

comments

Categories: World
Tags: Dinosers