ഓട്ടിസത്തിന്റെ പുരുഷ മസ്തിഷ്‌ക സിദ്ധാന്തത്തിനു വെല്ലുവിളി

ഓട്ടിസത്തിന്റെ പുരുഷ മസ്തിഷ്‌ക സിദ്ധാന്തത്തിനു വെല്ലുവിളി

പുരുഷ ഹോര്‍മോണ്‍ ടെസ്റ്റോസ്റ്റിറോണ്‍ തിരിച്ചറിയല്‍ ശേഷിയെ ബാധിക്കുന്നുവെന്നും ഈ കുറവ് ഓട്ടിസത്തിന്റെ ലക്ഷണമാണെന്നും പഠനം സമര്‍ത്ഥിക്കുന്നു

ഓട്ടിസം പുരുഷന്മാരെ കൂടുതല്‍ ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓട്ടിസത്തിന്റെ പുരുഷ മസ്തിഷ്‌ക സിദ്ധാന്തത്തെ വെല്ലുവിളിക്കുന്നതാണ് പുതിയ തെളിവുകള്‍. പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വ്യക്തികളുടെ തിരിച്ചറിയല്‍ ശേഷി കുറയ്ക്കുന്നുവെന്ന പഠനഫലം, മറ്റുള്ളവരുടെ വൈകാരികാവസ്ഥകള്‍ തിരിച്ചറിയാനുള്ള കഴിവ് കുറയ്ക്കുന്നുവെന്നു മുന്‍ പഠനങ്ങള്‍ കാണിക്കുന്നു. ഓട്ടിസത്തിന്റെ ഒരു സവിശേഷതയാണ് ഈ അവസ്ഥ. ഇത് പ്രധാനമായും ബാധിക്കുന്നത് പുരുഷന്മാരെയാണെന്നാണ് പുരുഷ മസ്തിഷ്‌ക സിദ്ധാന്തം സമര്‍ത്ഥിക്കുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായ വസ്തുതകള്‍ അമേരിക്കയിലെയും കാനഡയിലെയും സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ തെളിയിക്കുകയും തങ്ങളുടെ കണ്ടെത്തലുകള്‍ അടുത്തിടെ നടന്ന പ്രൊസീഡിംഗ്‌സ് ഓഫ് റോയല്‍ സൊസൈറ്റി ബി: ബയോളജിക്കല്‍ സയന്‍സസ് പേപ്പറില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

മൊത്തം 643 മുതിര്‍ന്ന പുരുഷന്മാരെ ഉള്‍പ്പെടുത്തി രണ്ട് വലിയ തോതിലുള്ള പരീക്ഷണങ്ങളാണ് ഗവേഷണത്തില്‍ നടന്നത്. ഇത്തരത്തിലുള്ള ഏറ്റവും വലിയ പഠനമാണിത്. ടെസ്റ്റോസ്റ്റിറോണും താഴ്ന്ന തിരിച്ചറിയല്‍ സഹാനുഭൂതിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയ മുമ്പത്തെ പഠനങ്ങള്‍ വളരെ ചെറിയ സാമ്പിളുകളെയാണ് ആശ്രയിച്ചിരുന്നതെന്നും അതിനാല്‍ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാന്‍ മതിയായ സ്ഥിതിവിവരക്കണക്കുകള്‍ ഇല്ലെന്നും അവര്‍ വിശദീകരിക്കുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യത്തെ തിരിച്ചറിയല്‍ സഹാനുഭൂതിയുമായി ബന്ധപ്പെടുത്തുന്ന രേഖീയ കാര്യകാരണ ബന്ധമില്ലെന്ന് പഠനഫലങ്ങള്‍ വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ വ്യാഖ്യാനിക്കാനും അവരുടെ വൈകാരികാവസ്ഥയ്ക്ക് അനുസരിച്ച് പെരുമാറ്റം മനസ്സിലാക്കാനുമുള്ള കഴിവിനെയാണ് തിരിച്ചറിയല്‍ സഹാനുഭൂതിയെന്നു നിര്‍വചിക്കുന്നത്

യുഎസില്‍ 59 കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി) ഉണ്ട്. പുരുഷന്മാരില്‍ സ്ത്രീകളേക്കാള്‍ നാലിരട്ടി രോഗസാധ്യതയുണ്ടന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) രേഖകള്‍ പറയുന്നു. എഎസ്ഡി സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരെയാണു ബാധിക്കുന്നതെന്ന് കുറച്ചുകാലമായി വ്യക്തമാണെങ്കിലും കാരണം ശാസ്ത്രജ്ഞര്‍ക്ക് മനസ്സിലായിരുന്നില്ല. ലിംഗവ്യത്യാസം പോലുള്ള എന്തെങ്കിലും ഉണ്ടാകുമെന്ന സംശയം ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നതായി ഗവേഷകര്‍ പറയുന്നു. എഎസ്ഡി ഉള്ള ആളുകള്‍ക്ക് സാധാരണയായി തിരിച്ചറിയല്‍ സഹാനുഭൂതി കുറവായിരിക്കും, മാത്രമല്ല ഇത് മറ്റുള്ളവരുമായി സാമൂഹികമായി ഇടപഴകാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

പുതിയ പഠനത്തില്‍, എഎസ്ഡിയെക്കുറിച്ചുള്ള ഈ ജനപ്രിയ മാതൃകയെ രചയിതാക്കള്‍ സംഗ്രഹിക്കുന്നു. ഇതിനെ പുരുഷ മസ്തിഷ്‌കത്തിന്റെ പരമാവധി (ഇഎംബി) അനുമാനം എന്ന് വിളിക്കാം. എഎസ്ഡിയുള്ള ആളുകള്‍ക്ക് തീവ്രമായ പുരുഷ തിരിച്ചറിയല്‍ ശൈലി ഉണ്ടെന്ന് ഇഎംബി അനുമാനത്തിന്റെ വക്താക്കള്‍ നിര്‍ദ്ദേശിക്കുന്നു, ഇത് അനുഭാവപൂര്‍ണ്ണമാക്കുന്നതിനേക്കാള്‍ വ്യവസ്ഥാപിതമാക്കുന്നതിനെ അനുകൂലിക്കുന്നു. ഗര്‍ഭസ്ഥശിശുവില്‍ ടെസ്റ്റോസ്റ്റിറോണിന്റെ സാധാരണ നിലയേക്കാള്‍ ഉയര്‍ന്ന സാന്നിധ്യം ഓട്ടിസം ബാധിതരുടെ വികസിച്ചിട്ടില്ലാത്ത തലച്ചോറിലെ പുരുഷവല്‍ക്കരണ ഫലത്തിലൂടെ തിരിച്ചറിയല്‍ സഹാനുഭൂതിയെ തടസ്സപ്പെടുത്തുന്നുവെന്ന് അവര്‍ വാദിക്കുന്നു.

ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് ടെസ്റ്റോസ്റ്റിറോണ്‍ നല്‍കുന്നത് മറ്റുള്ളവരുടെ വികാരങ്ങള്‍ വായിക്കാനുള്ള കഴിവ് കുറയ്ക്കുന്നതായി 2011 ലെ ഒരു പഠനത്തില്‍ നിന്ന് കണ്ടെത്തിയതാണ് ഇഎംബി മാതൃകയെ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും ശക്തമായ തെളിവ്. രണ്ട് പരീക്ഷണങ്ങളിലും 643 ആരോഗ്യവാന്മാരായ പുരുഷന്മാര്‍ക്ക് ടെസ്റ്റോസ്റ്റിറോണ്‍ അല്ലെങ്കില്‍ പ്ലാസിബോ ജെല്‍ രൂപത്തില്‍ നല്‍കി. ജെല്‍ സ്വീകരിച്ചവരോട് ചോദ്യാവലി പൂരിപ്പിക്കാനും തിരിച്ചറിയല്‍ സഹാനുഭൂതി പരിശോധനകള്‍ക്ക് വിധേയരാകാനും ആവശ്യപ്പെട്ടു. പരീക്ഷണത്തില്‍പങ്കെടുക്കുന്നവരുടെ കണ്ണുകളുടെ ഫോട്ടോഗ്രാഫുകള്‍ നോക്കുന്നതും വൈകാരികാവസ്ഥകളുടെ വിവരണങ്ങളുമായി പൊരുത്തപ്പെടുന്നതും ഉള്‍പ്പെട്ടിരുന്നു
ടെസ്റ്റോസ്റ്റിറോണ്‍ സ്വീകരിച്ച പുരുഷന്മാരില്‍ ഹോര്‍മോണിന്റെ ഉയര്‍ന്ന അളവ് കാണിക്കുന്നുണ്ടെങ്കിലും ഇത് അവരുടെ തിരിച്ചറിയല്‍ സഹാനുഭൂതിയെ ബാധിക്കുന്നില്ലെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.

Comments

comments

Categories: Health
Tags: Autism