സസ്യാഹാരശീലം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കും

സസ്യാഹാരശീലം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കും

സംപൂര്‍ണ സസ്യാഹാര രീതികള്‍ പിന്തുടരുന്നവരില്‍ പക്ഷാഘാത സാധ്യത വര്‍ധിക്കുന്നതായി പഠനം. ഒരു മൃഗജന്യ ഉല്‍പ്പന്നങ്ങളും കഴിക്കാത്ത വീഗനിസം, സസ്യാഹാര രീതികള്‍ പാലിക്കുന്നവര്‍ക്കിടയില്‍ വിറ്റാമിനുകളുടെ അളവ് കുറയാന്‍ സാധ്യതയുണ്ടെന്നതാണ് ഇതിനു കാരണം.

വെജിറ്റേറിയന്‍ ഭക്ഷണരീതികള്‍ പിന്തുടരുന്നവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറവാണെങ്കിലും വിറ്റാമിനുകളുടെ അഭാവം മൂലം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണു കണ്ടെത്തിയത്. പഠനഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. 48,000-ത്തിലധികം ആളുകളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണു പഠനം നടത്തിയത്. അവര്‍ക്കു ഹൃദ്രോഗത്തിന്റേയോ പക്ഷാഘാതത്തിന്റേയോ പാരമ്പര്യമില്ലായിരുന്നു. ഇവരെ മാംസം ഭക്ഷിക്കുന്നവര്‍, മാംസം കഴിക്കാതെ എന്നാല്‍ മത്സ്യം കഴിക്കുന്ന പെസ്‌കാറ്റേറിയന്‍മാര്‍, വീഗന്‍സും സസ്യാഹാരികളും എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചു. 18 വര്‍ഷത്തിനുശേഷം, ഇവരില്‍ 2,820 ഹൃദ്രോഗബാധിതരും 1,072 പക്ഷാഘാതരോഗികളും ഉണ്ടെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു. ഫലങ്ങള്‍ ക്രമീകരിച്ചപ്പോള്‍, പെസ്‌കാറ്റേറിയന്‍മാരില്‍ മാംസാഹാരികളേക്കാള്‍ 13% കുറവ് ഹൃദ്രോഗ സാധ്യത രേഖപ്പെടുത്തി. സസ്യഭുക്കുകളിലാകട്ടെ 22% കുറവായിരുന്നു ഹൃദ്രോഗസാധ്യത കാണിക്കുന്നു. വീഗന്മാരും വെജിറ്റേറിയന്മാരും തുല്യ സാധ്യതയാണ് കാണിച്ചത്. സസ്യാഹാരികളില്‍ ഹൃദ്രോഗ സാധ്യത കുറയുന്നുണ്ടെങ്കിലും, പക്ഷാഘാതസാധ്യത മാംസം കഴിക്കുന്നവരേക്കാള്‍ 20% കൂടുതലാണ്. 10 വര്‍ഷത്തിനിടെ ഓരോ ആയിരം പേരിലും മൂന്ന് തവണ പക്ഷാഘാതം വരാനുള്ള സാധ്യത കൂടുന്നതായി കണ്ടെത്തി. മാംസാഹാരികള്‍ കഴിക്കുന്ന വിറ്റാമിനുകളുടെ അളവിനേക്കാള്‍ തുലോം കുറവാണ് സസ്യാഹാരികളുടെ ശരീരത്തില്‍ കാണപ്പെടുന്ന വിറ്റാമെനിനെന്നാണ് ഇതിനു ഗവേഷകര്‍ പറയുന്ന കാരണം. സസ്യാഹാരികള്‍ക്കും വീഗനുകള്‍ക്കും ഇടയില്‍ മൊത്തം കൊളസ്‌ട്രോളിന്റെ അളവ് കുറയുകയും ചെയ്യാം. കൗതുകകരമായ ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

Comments

comments

Categories: Health
Tags: Paralysis