സാംക്രമികരോഗം തടയാന്‍ സ്മാര്‍ട്ട് ഫോണ്‍

സാംക്രമികരോഗം തടയാന്‍ സ്മാര്‍ട്ട് ഫോണ്‍

സ്മാര്‍ട്ട്ഫോണും പേപ്പര്‍ മൈക്രോ ഫഌയിഡിക് ചിപ്പും ഉപയോഗിച്ച് അതിസൂക്ഷ്മമായ നോറോ വൈറസിനെ കണ്ടെത്താം

മാരകസാംക്രമികരോഗം, ആന്ത്രവീക്കത്തിനു കാരണമായ വൈറസാണ് നൊറോവൈറസ്. യുഎസില്‍ 19-21 ദശലക്ഷം രോഗികള്‍ ഇതുമൂലം കഷ്ടപ്പെടുന്നു. വാസ്തവത്തില്‍, യുഎസിലെ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളുടെ പ്രധാന കാരണമാണ് നൊറോവൈറസ്. ഏകദേശം രണ്ടു ബില്യണ്‍ ഡോളര്‍ ഇതിന്റെ പേരില്‍ രാജ്യം ആരോഗ്യപരിപാലനത്തിനായി ചെലവിടുന്നുവെന്നാണു കണക്ക്. വൈറസ് വളരെ ഹ്രസ്വകാലം കൊണ്ട് പകരും പകര്‍ച്ചവ്യാധിയാകാം, വെറും 10 വൈറസ് കണികകള്‍ മതി അണുബാധയ്ക്ക് കാരണമാകാന്‍. അതിനാലാണ് രോഗാണുവിന്റെ ഏറ്റവും ചെറിയ അളവ് വരെ കണ്ടെത്തുന്നതിനുള്ള കാര്യക്ഷമമായ മാര്‍ഗം സൃഷ്ടിക്കാന്‍ ട്യൂസണിലെ അരിസോണ സര്‍വകലാശാലയിലെ (യുഎ) ഗവേഷകര്‍ ഗവേഷണത്തിലേക്കു തിരിഞ്ഞത്.

മൂന്ന് ഗവേഷകര്‍ പദ്ധതിക്കു നേതൃത്വം നല്‍കി. യുഎയിലെ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നുള്ള ജിയോംഗ്-യെല്‍ യൂന്‍, യൂന്റെ ലബോറട്ടറിയിലെ ഗവേഷകന്‍ സൂ ചുങ്, യുഎയിലെ മെല്‍ ആന്റ് എനിഡ് സക്കര്‍മാന്‍ കോളേജ് ഓഫ് പബ്ലിക് ഹെല്‍ത്തിലെ കമ്മ്യൂണിറ്റി, പരിസ്ഥിതി, നയ വകുപ്പിന്റെ അധ്യക്ഷന്‍ കെല്ലി എ. റെയ്‌നോള്‍ഡ്‌സ് എന്നവരാണിവര്‍. സിഎയിലെ സാന്‍ ഡീഗോയില്‍ നടന്ന അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ഫാള്‍ 2019 നാഷണല്‍ മീറ്റിംഗ് ആന്‍ഡ് എക്സ്പോസിഷനില്‍ യൂന്‍ ഗവേഷണഫലം അവതരിപ്പിച്ചു. പ്രബന്ധം ഇപ്പോള്‍ എസിഎസ് ഒമേഗ ജേണലില്‍ പ്രസിദ്ധീകരിച്ചു.

വൈറസ് വളരെ വേഗത്തില്‍ വെള്ളത്തിലൂടെ പടരും. നൊറോവൈറസ് കണ്ടെത്തുന്നതിന് നിലവിലുള്ള ഉപകരണങ്ങള്‍ക്ക് ഒരു ലബോറട്ടറിയും നിരവധി മൈക്രോസ്‌കോപ്പുകള്‍, ലേസര്‍, വിലയേറിയ സ്‌പെക്ട്രോമീറ്ററുകള്‍ എന്നിവ ആവശ്യമാണ്. റേഡിയേഷനും തരംഗദൈര്‍ഘ്യവും അളക്കുന്ന ഉപകരണങ്ങളാണിവ. പുതിയ രീതി ഉപയോഗിച്ച് ഗവേഷകര്‍ പേപ്പറും സ്മാര്‍ട്ട്ഫോണും ഉള്‍പ്പെടെയുള്ള ലളിതമായ വസ്തുക്കള്‍ ഉപയോഗിച്ചു. പേപ്പര്‍ മൈക്രോഫഌയിഡിക് ചിപ്പുകളായി രൂപാന്തരപ്പെടുന്നത് എങ്ങനെ എന്ന് ചുങ് വിശദീകരിക്കുന്നു.

പേപ്പര്‍ സബ്സ്ട്രേറ്റ് വളരെ വിലകുറഞ്ഞതും സംഭരിക്കാന്‍ എളുപ്പവുമാണ്, അതു കൊണ്ട് ഈ ചിപ്പുകള്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. പേപ്പറിന്റെ നാരുകള്‍ പോലുള്ള ഘടന സാധാരണയായി ആവശ്യമുള്ള പമ്പിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ദ്രാവകം സ്വമേധയാ ഒഴുകാന്‍ അനുവദിക്കുന്നു. സാധാരണഗതിയില്‍, സ്‌പെക്ട്രോമെട്രി വിശകലനം ഉപയോഗിച്ച് ഒരു സാമ്പിളില്‍ പ്രകാശം എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ അളക്കുന്നു. പേപ്പറിന്റെ വിജാതീയവശം, അതിന്റെ സദൃശ അതാര്യത എന്നിവയ്ക്കൊപ്പം പശ്ചാത്തല വിസരണവും പ്രതിഫലനവും സൃഷ്ടിക്കാന്‍ കഴിയും.

ഈ തടസ്സം മറികടക്കാന്‍, ഗവേഷകര്‍ പ്രകാശ തീവ്രത അളക്കുന്നതിനുപകരം ഫഌറസെന്റ് കണികകള്‍ എണ്ണുന്ന ഒരു രീതി വികസിപ്പിച്ചു. ഒരു പേപ്പര്‍ മൈക്രോ ഫഌയിഡിക് ചിപ്പിന്റെ ഒരറ്റത്ത് വെള്ളം ചേര്‍ക്കുന്നതും മറ്റേ അറ്റത്ത് ഫഌറസെന്റ് പോളിസ്‌റ്റൈറൈന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കണികകളും ഈ രീതിയിലുണ്ടാക്കാനാകും. ഈ ചെറു കണികകളെല്ലാം വൈറസിനെ നേരിടുന്ന ആന്റിബോഡിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. നൊറോവൈറസ് വെള്ളത്തില്‍ ഉണ്ടെങ്കില്‍, നിരവധി ആന്റിബോഡികള്‍ അതിനെ ആക്രമിക്കാന്‍ പോകുകയും വൈറസ് കണികയുമായി സ്വയം ബന്ധിപ്പിച്ചു കൊണ്ട് ഒരു ഫഌറസെന്റ് ക്ലാമ്പ് സൃഷ്ടിക്കുകയും ചെയ്യുന്നു.

സ്മാര്‍ട്ട്ഫോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ചിത്രീകരിക്കാന്‍ കഴിയാത്തത്ര ചെറുതാണ് നോറോവൈറസ് കണങ്ങള്‍, അതുപോലെ ആന്റിബോഡികളുമെങ്കിലും രണ്ടോ മൂന്നോ അധികമോ കണികകള്‍ ഒരുമിച്ച് ചേരുമ്പോള്‍ ഒരു സ്മാര്‍ട്ട്ഫോണില്‍ ഫോട്ടോ എടുക്കാനാകുന്നതായി യൂന്‍ വിശദീകരിക്കുന്നു. സാമ്പിളിലെ നൊറോവൈറസ് കണങ്ങളെ കണക്കാക്കുന്നതിന് ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനും ഗവേഷകര്‍ സൃഷ്ടിച്ചു. ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ നിങ്ങള്‍ ഒരു ശാസ്ത്രജ്ഞനോ എഞ്ചിനീയറോ ആകേണ്ടതില്ലെന്നു യൂന്‍ പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വിശകലനം യാന്ത്രികമായി ചെയ്യും, അതിനാല്‍ ശ്രദ്ധ കൊടുക്കേണ്ടത് ഒരു സാമ്പിള്‍ ജലം ചിപ്പിലേക്ക് ലോഡുചെയ്യുന്നതിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഉപകരണവും വിലകുറഞ്ഞതാണ്, അതിന്റെ ഏറ്റവും ചെലവേറിയ ഘടകത്തിന് 50 ഡോളറില്‍ കുറവേ വരൂ. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് വെള്ളത്തിലൂടെയുള്ള നോറോ വൈറസുകളെ വേഗത്തില്‍ നിരീക്ഷിക്കുന്നതിനുള്ള മുന്നേറ്റം അത്യാവശ്യമാണെന്ന് റെയ്‌നോള്‍ഡ്‌സ് പറയുന്നു.

Comments

comments

Categories: Health
Tags: smartphone