ഓണക്കോടി ഉടുപ്പിക്കാന്‍ കുത്താമ്പുളളി

ഓണക്കോടി ഉടുപ്പിക്കാന്‍ കുത്താമ്പുളളി

തൃശ്ശൂര്‍: ഓരോ ഗ്രാമങ്ങള്‍ക്കും പറയാന്‍ കേള്‍വിക്കാരെ പിടിച്ചിരുത്തുന്ന ഒരു കഥയുണ്ടാകും. തൃശ്ശൂര്‍ ജില്ലയിലെ കുത്താമ്പിളളി എന്ന ഗ്രാമത്തിന് പറയാനുളളത് നെയ്ത്തിന്റെ കഥയാണ്, മലയാളികളെ ഓണക്കോടി ഉടുപ്പിക്കുന്നതിന്റെയും നെയ്ത്തിന്റെയും കഥ.

നൂറ്റാണ്ടുകളുടെ നെയ്ത്ത് കഥകള്‍ പറയാനുളള കുത്താമ്പിളളിയിലെ ഓരോ വീടുകളിലും നെയ്ത്തിന്റെ താളമാണ്, പുതു വസ്ത്രങ്ങളുടെ ഗന്ധവും. ലോകത്തുടനീളം കുത്താമ്പുളളി കൈത്തറിക്ക് ആവശ്യക്കാരുണ്ട്. ഓരോ ഓണക്കാലത്തും വ്യത്യസ്തവും ആകര്‍ഷകവുമായ ഡിസൈനുകള്‍ ഈ നെയ്ത്ത് ഗ്രാമത്തില്‍ നിന്നും വിപണിയിലെത്തും. ഗുണമേന്മയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് കുത്താമ്പുളളി കൈത്തറികള്‍ വിപണിയിലെത്തിക്കുന്നത്. അതുതന്നെയാണ് കുത്താമ്പുളളിയെ കൈത്തറിയുടെ അവസാന വാക്കായി മാറ്റുന്നതും.

ഓണത്തിന് ഏറെ ആവശ്യക്കാരുണ്ട് കുത്താമ്പുളളിക്ക്. ഓരോ വര്‍ഷവും വിപണിയിലെത്തിക്കുന്ന വൈവിധ്യവും ഗുണമേന്മയും മലയാളികളെ കുത്താമ്പുളളിയോട് ചേര്‍ത്ത് നിര്‍ത്തുന്നു. മയിലിന്റെയും വാല്‍ക്കണ്ണാടിയുടെയും കൃഷ്ണന്റെയും എന്ന് തുടങ്ങി ഇപ്പോള്‍ നിരവധി ഡിസൈനുകളാണ് കുത്താമ്പുളളിയില്‍ നെയ്‌തെടുക്കുന്നത്. സ്വര്‍ണ നിറത്തിലും വെളളി നിറത്തിലുമുളള കസവ് സാരികള്‍ക്കാണ് ഏറെ ആവശ്യക്കാരുണ്ട്. ഓണക്കാലത്ത് പ്രതിദിനം ഗ്രാമത്തിലെ മിക്ക കടകളിലും ശരാശരി ഒരു ലക്ഷം രൂപയുടെ ചില്ലറ വില്‍പ്പന മാത്രം നടക്കാറുണ്ട്.

ആറ് മാസത്തെ തയ്യാറെടുപ്പുകള്‍

ഓണം മുന്നില്‍ കണ്ട് ഫെബ്രുവരിയോടെ കുത്താമ്പുളളി സജീവമാകും. ആറ് മാസത്തോളമുളള അദ്ധ്വാനമാണ് ഓണ വിപണിയിലെത്തുന്നത്. മറ്റ് മാസങ്ങളിലേതിനേക്കാള്‍ 50 ശതമാനത്തോളം അധിക വില്‍പ്പനയാണ് ഓണക്കാലത്ത് നടക്കുന്നത്. 250 രൂപ മുതല്‍ 16,000 രൂപ വരെയുളള സാരികളാണ് കുത്താമ്പുളളിയിലുളളത്. ”മുത്തുകളും കണ്ണാടികളും ഉപയോഗിച്ച് ഡിസൈന്‍ ചെയ്യുന്ന സെറ്റ് മുണ്ടുകള്‍ക്കും സാരിക്കുമാണ് ഇക്കുറി ഏറെ ആവശ്യക്കാരുളളത്”, കുത്താമ്പുളളി ഹാന്‍ഡ്‌ലൂമിലെ അവനൂര്‍ ഉദയകുമാര്‍ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികളാണ് ഏറെയുമെത്തുന്നത്. സ്വര്‍ണ നിറത്തിലുളള ടിഷ്യു സെറ്റ് സാരിയും മുണ്ടുമാണ് ഏറ്റവുമധികം വിറ്റഴിയുന്നത്, അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ടിഷ്യു, ഗോള്‍ഡന്‍ സെറ്റ് മുണ്ടുകള്‍ക്കാണ് വിപണിയില്‍ പ്രിയം. 630-650 രൂപ വില വരുന്ന സെറ്റ് മുണ്ടുകളും സാരികള്‍ക്കുമാണ് ഏറെ ആവശ്യക്കാരുളളത്.

നിര്‍മാണം

2011-ല്‍ കുത്താമ്പുള്ളിയിലെ സാരികള്‍ ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ആക്ട് കുത്താമ്പുള്ളി സാരികള്‍ എക്സ്‌ക്ലൂസിവ് ഇന്റലക്ച്വല്‍ പ്രോപെര്‍ട്ടി റൈറ്റിനും അര്‍ഹമായി. എന്നാല്‍ അതിനെല്ലാം ഏറെ മുന്‍പ് തന്നെ കുത്താമ്പുളളി ലോകശ്രദ്ധ നേടിയിരുന്നു. പാവ് വെളളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട ശേഷം എടുത്തു ചര്‍ക്കയില്‍ നൂറ്റ നൂലുകള്‍ ആദ്യം വെള്ളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട് ബലപ്പെടുത്തും. ഒരു നൂലില്‍ മറ്റൊരു നൂല്‍ കോര്‍ത്താണ് തറിയില്‍ ബന്ധിപ്പിക്കുന്നത്. പിന്നീട് നെയ്ത്തുകാരന്റെ ഭാവനയ്ക്ക് അനുസൃതമായി വസ്ത്രങ്ങള്‍ രൂപം കൊളളുന്നു. കഞ്ഞിപ്പശ ഇല്ലാത്ത നൂലിനെ പശമുക്കി ഉണക്കിയെടുത്തവ വലിയ അളവില്‍ തമിഴ്‌നാട്ടില്‍ നിന്നും വാങ്ങുകയാണ് ഇപ്പോള്‍. ഇതെല്ലാം ചെയ്യാന്‍ ആളില്ലാതായതോടെയാണ് തമിഴ്‌നാടിനെ ആശ്രയിച്ച് തുടങ്ങിയത്.

മൈസൂരില്‍ നിന്നെത്തിയ നെയ്ത്തുകാര്‍

ഓണക്കാലത്ത് കുത്താമ്പുളളിയിലെ നിരവധി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാണ് നെയ്യുന്നത്. നെയ്ത്തുകള്‍ ഒത്തൊരുമയുടെ ആഘോഷം കൂടിയാണ് അവര്‍ക്ക്. 350 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ ഭരണ കാലത്ത് മൈസൂരില്‍ നിന്നും തിരുവിതാംകൂറിലേക്ക് കുടിയേറിയവരാണ് കുത്താമ്പുളളിയിലെ ആദ്യകാല നെയ്ത്തുകാര്‍. കുത്താമ്പുളളിയില്‍ എത്തിയവരെ തിരുവിതാംകൂര്‍ രാജാവ് ഇവരെ സന്തോഷത്തോടെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. പിന്നീട് രാജ കുടംബത്തിലേക്കുള്ള വസ്ത്രങ്ങള്‍ നെയ്തെടുക്കാനുള്ള അവി. ഇത് അവകാശവും നല്‍കി. ഇതോടെ കുത്താമ്പുളളി കൈത്തറിക്ക് പ്രചാരമായി. പ്രചാരം ലഭിക്കുന്നതിന് കാരണമായി.

Categories: FK Special