ഇന്‍ഡിഗോ എയര്‍ലൈന്‍സ് സൗദി, യുഎഇ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

ഇന്‍ഡിഗോ എയര്‍ലൈന്‍സ് സൗദി, യുഎഇ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

അബുദാബി, റിയാദ്, ദമാം എന്നീ നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക

ന്യൂഡെല്‍ഹി: വിപണി പങ്കാളിത്തത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പശ്ചിമേഷ്യയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. പ്രധാനമായും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളുമായി കോഡ്‌ഷെയര്‍ കരാറുകളില്‍ ഏര്‍പ്പെടാനും ഇന്‍ഡിഗോയ്ക്ക് പദ്ധതിയുള്ളതായി കമ്പനിയുടെ സിഎംഒ ആയ വില്ലി ബോള്‍ട്ടര്‍ അറിയിച്ചു. അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍ പശ്ചിമേഷ്യന്‍ മേഖലയ്ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്നും സീറ്റുകളുടെ എണ്ണത്തിലും സര്‍വീസുകളുടെ എണ്ണത്തിലും പശ്ചിമേഷ്യയിലേക്ക് സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വലിയ ഇന്ത്യന്‍ കമ്പനിയാണ് ഇന്‍ഡിഗോയെന്നും ബോള്‍ട്ടര്‍ അവകാശപ്പെട്ടു. വരും മാസങ്ങളില്‍ ഈ മേഖലയിലേക്ക് പുതിയ സര്‍വീസുകളും അധിക സര്‍വീസുകളും ആരംഭിക്കുമെന്ന് ബോള്‍ട്ടര്‍ വ്യക്തമാക്കി.

ഇന്‍ഡിഗോയുടെ 65 ശതമാനം അന്താരാഷ്ട്ര സര്‍വീസുകളും പശ്ചിമേഷ്യന്‍ മേഖലയിലേക്കുള്ളതാണ്. അബുദാബി, റിയാദ്, ദമാം എന്നീ നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ പദ്ധതിയിടുന്നത്. ജൂലൈ മുതല്‍ മുംബൈയില്‍ നിന്ന് ദമാമിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇതുവരെ ഈ സര്‍വീസ് ആരംഭിക്കാന്‍ ഇന്‍ഡിഗോയ്ക്ക് സാധിച്ചിട്ടില്ല.

2019ല്‍ പദ്ധതിയിടുന്ന വികസന പദ്ധതികളില്‍ 50 ശതമാനവും അന്താരാഷ്ട്ര വളര്‍ച്ച ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് നേരത്തേ ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇന്‍ഡിഗോ സര്‍വീസുകളില്‍ 25 ശതമാനം അന്താരാഷ്ട്ര സര്‍വീസുകളാണ്.

Comments

comments

Categories: Arabia
Tags: IndiGo