ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കപ്പല്‍യാത്ര ലണ്ടനില്‍നിന്നും യാത്ര ആരംഭിച്ചു

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കപ്പല്‍യാത്ര ലണ്ടനില്‍നിന്നും യാത്ര ആരംഭിച്ചു

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കപ്പല്‍യാത്ര നടത്തുക എന്ന ലക്ഷ്യവുമായി വൈകിംഗ് സണ്‍ (Viking Sun) ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് പൈറില്‍ നിന്നും ഓഗസ്റ്റ് 31ന് യാത്ര ആരംഭിച്ചു. ആറ് ഭൂഖണ്ഡങ്ങള്‍, 51 രാജ്യങ്ങള്‍, 112 തുറമുഖങ്ങള്‍ എന്നിവ 245 ദിവസങ്ങളെടുത്ത് (ഏകദേശം എട്ട് മാസം) സന്ദര്‍ശിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ മുംബൈ തുറമുഖത്ത് കപ്പലെത്തുന്നുമെന്ന് അറിയിച്ചിട്ടുണ്ട്. യാത്ര അവസാനിക്കുന്നതും ലണ്ടനില്‍ തന്നെയായിരിക്കും. ഈ ആഢംബര യാത്രയിലൂടെ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യം. കപ്പലിലെ ഏറ്റവും ചീപ്പ് ടിക്കറ്റിന് പോലും ഈടാക്കുന്നത് 66,990 പൗണ്ട്. ഇത് ഏകദേശം 58,24,780 രൂപ വരും. ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില 194,390 പൗണ്ട്. 930 പേര്‍ക്കാണ് കപ്പലില്‍ കഴിയാനുള്ള സൗകര്യമുള്ളത്. 465 സ്റ്റേറ്റ് റൂമുകളുണ്ട്. ഈ മുറികളെല്ലാം ബാല്‍ക്കണി സൗകര്യമുള്ളവയാണ്. കപ്പലിന്റെ 245 ദിവസത്തെ യാത്രയിലും 54 പേരാണു ബുക്ക് ചെയ്തത്. ഇവരില്‍ നാല് പേര്‍ യുകെയില്‍നിന്നുള്ളവരാണ്. പത്ത് പേര്‍ ഓസ്‌ട്രേലിയ, നാല്‍പ്പത് പേര്‍ യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ബാക്കിയുള്ള യാത്രക്കാര്‍ ഭൂരിഭാഗം ലോസ് ഏഞ്ചല്‍സില്‍വച്ച് യാത്ര അവസാനിപ്പിക്കുന്നവരും യാത്ര തുടങ്ങുന്നവരുമാണ്. കപ്പലിന്റെ പകുതി യാത്ര അവസാനിക്കുന്നത് ലോസ് ഏഞ്ചല്‍സില്‍വച്ചാണ്.

സ്‌കാന്‍ഡിനേവിയ, കരീബിയ, സൗത്ത് അമേരിക്ക, സൗത്ത് പസഫിക്, ഓസ്‌ട്രേലിയ, ഏഷ്യ, മെഡിറ്ററേനിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് യാത്ര നടത്തുന്നത്. 23 നഗരങ്ങളില്‍, കരയില്‍ ഒരു രാത്രി ചെലവഴിക്കാനുള്ള സൗകര്യം കപ്പലില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ലഭിക്കും.
2017ല്‍ നിര്‍മിച്ചതാണ് വൈകിംഗ് സണ്‍. 745 അടി നീളമുണ്ട്.പത്ത് ഡൈനിംഗ് മുറികള്‍, സ്പാ, സ്വിമ്മിംഗ് പൂള്‍, ലൈബ്രറി, തിയേറ്റര്‍ തുടങ്ങിയവ കപ്പലിലുണ്ട്.

Comments

comments

Categories: World