ദുബായില്‍ കരീം ഗോ, യുബര്‍ എക്‌സ് ടാക്‌സി സേവനങ്ങള്‍ അവസാനിപ്പിച്ചു

ദുബായില്‍ കരീം ഗോ, യുബര്‍ എക്‌സ് ടാക്‌സി സേവനങ്ങള്‍ അവസാനിപ്പിച്ചു

ആര്‍ടിഎ തീരുമാന പ്രകാരമാണ് ഈ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതെന്ന് കരീം,യുബര്‍ കമ്പനികള്‍

ദുബായ് കുറഞ്ഞ നിരക്കിലുള്ള യാത്ര സാധ്യമാക്കുന്ന കരീം ഗോ പദ്ധതി നിര്‍ത്തലാക്കിയതായി ദുബായിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനമായ കരീം. ദുബായ് ആര്‍ടിഎയുടെ തീരുമാനപ്രകാരമാണ് കരീം ഗോ സേവനം അവസാനിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. അതേസമയം യുബര്‍ എക്‌സ് അവസാനിപ്പിക്കുന്നതായി യുബറും അറിയിച്ചു.

ഇ-മെയിലിലൂടെയാണ് കരീം ഗോ സേവനം അവസാനിപ്പിക്കുന്ന കാര്യം കമ്പനി അറിയിച്ചത്. 2017ല്‍ ആരംഭിച്ച കമ്പനിയുടെ ആദ്യകാല പദ്ധതിയായ കരീം ഗോ അവസാനിപ്പിക്കുകയാണെന്നും ഇനിമുതല്‍ ഈ സേവനം ദുബായില്‍ ലഭ്യമായിരിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. ആര്‍ടിഎയുടെ തീരുമാനപ്രകാരം യുബര്‍ എക്‌സ് പദ്ധതി നിര്‍ത്തലാക്കുന്നതായി യുബറും അറിയിച്ചിട്ടുണ്ട്. അതേസമയം സെലക്ട്, ബ്ലാക്ക്, എക്‌സ്എല്‍ തുടങ്ങിയ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമായിരിക്കുമെന്ന് യുബര്‍ അറിയിച്ചു.

വിപണി അന്തരീക്ഷം പഠിക്കുന്നതിന് വേണ്ടി ആര്‍ടിഎ ആരംഭിച്ച പദ്ധതിയായിരുന്നു കരീം ഗോയെന്നും അതിന് അവസാന കാലാവധി ഉണ്ടെന്നും കഴിഞ്ഞ ആഴ്ച കരീമിന്റെ ഗള്‍ഫ്, പാക്കിസ്ഥാന്‍ മേഖല മാനേജിംഗ് ഡയറക്ടര്‍ ബസ്സെല്‍ അല്‍ നഹ്ലൗമി വ്യക്തമാക്കിയിരുന്നു.

ദുബായ് ആര്‍ടിഎയുമായി ചേര്‍ന്നുള്ള കരീമിന്റെ സംയുക്ത സംരംഭം ഹല പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കരീം ഗോ സേവനം കമ്പനി അവസാനിക്കുന്നത്. കരീം ആപ്പ് മുഖേന ഉപഭോക്താക്കള്‍ക്ക് ദുബായ് ടാക്‌സി ബുക്ക് ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് ഹല.

Comments

comments

Categories: Arabia
Tags: Careem, Uber Taxi