നിര്‍മാണമേഖലയില്‍ 15 മാസത്തെ കുറഞ്ഞ വളര്‍ച്ച

നിര്‍മാണമേഖലയില്‍ 15 മാസത്തെ കുറഞ്ഞ വളര്‍ച്ച

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം ആഭ്യന്തര നിര്‍മാണമേഖലയിലെ വളര്‍ച്ച കുറഞ്ഞ് 15 മാസത്തെ ഏറ്റവും താഴ്്ന്ന നിലയിലെത്തിയതായി സര്‍വേ. ഐഎച്ച്എസ് മാര്‍കിറ്റ് ഇന്ത്യയുടെ ഓഗസ്റ്റ് മാസത്തിലെ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) മുന്‍ മാസത്തെ 52.5 ല്‍ നിന്ന് ഇടിഞ്ഞ് 51.4 ല്‍ എത്തി. 2018 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. വില്‍പ്പന, നിര്‍മാണം, തൊഴിലവസരങ്ങള്‍ എന്നിവയുടെ വളര്‍ച്ചയിലുണ്ടായ മാന്ദ്യമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. അതേ സമയം ഇത് തുടര്‍ച്ചയായ 25 ാമത് മാസമാണ് പിഎംഐ സൂചിക 50 ന് മുകളില്‍ തുടരുന്നത്. പിഎംഐ സൂചിക 50 ന് മുകളിലാണെങ്കില്‍ വളര്‍ച്ചയും താഴെയാണെങ്കില്‍ ഇടിവുമാണ് സൂചിപ്പിക്കുന്നത്.

Comments

comments

Categories: Business & Economy