10 ബാങ്കുകള്‍ ലയിപ്പിച്ചു

10 ബാങ്കുകള്‍ ലയിപ്പിച്ചു
  • ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചു
  • സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലേക്ക് ലയിപ്പിച്ചു; അലഹബാദ് ബാങ്ക് ലയിപ്പിച്ചത് ഇന്ത്യന്‍ ബാങ്കിലേക്ക്
  • ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനും ബൃഹത്താക്കാനുമുള്ള മോദി സര്‍ക്കാരിന്റെ വമ്പന്‍ ലയന പദ്ധതികള്‍ തുടരുന്നു. 10 പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാല് വലിയ ബാങ്കുകള്‍ സൃഷ്ടിക്കാനുള്ള പദ്ധതി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ലയനത്തോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറഞ്ഞു. 2017 ല്‍ 27 പൊതുമേഖലാ ബാങ്കുകളായിരുന്നു ഉണ്ടായിരുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ലയിപ്പിച്ച് സൃഷ്ടിക്കുന്ന ബാങ്ക് എസ്ബിഐക്ക് പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാവും. മൂലധന ആസ്തി 17.94 ലക്ഷം കോടി രൂപ. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലേക്ക് ലയിപ്പിക്കുന്നതോടെ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായി ഇത് മാറും; ബിസിനസ് മൂല്യം 15.20 ലക്ഷം കോടി രൂപ. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിക്കുന്നതോടെ ബിസിനസ് മൂല്യം 14.59 ലക്ഷം കോടി രൂപയായി ഉയരും. രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കാവും ഇതോടെ യുബിഐ. അലഹബാദ് ബാങ്ക് ലയിപ്പിക്കുന്നതോടെ ഇന്ത്യന്‍ ബാങ്ക് രാജ്യത്തെ ഏഴാമത്തെ വലിയ ബാങ്കാവും, ബിസിനസ് മൂല്യം 8.08 ലക്ഷം കോടി രൂപ.

പുനര്‍ മൂലധന പദ്ധതി പ്രകാരം സര്‍ക്കാര്‍ നിക്ഷേപിക്കുന്ന 70,000 കോടി രൂപയില്‍ നിന്ന് പിഎന്‍ബിക്ക് 16,000 കോടി രൂപ വിഹിതവും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 11,700 കോടി രൂപയും കാനറ ബാങ്കിന് 6,500 കോടി രൂപയും ഇന്ത്യന്‍ ബാങ്കിന് 2,500 കോടി രൂപയും ലഭിക്കും.

റെക്കോഡ് തിരിച്ചടവ്

2018 ല്‍ 77,000 കോടി രൂപ വായ്പാ തിരിച്ചടവായി ലഭിച്ചത് ഇപ്പോള്‍ 1,71,676 കോടി രൂപയായി ഉയര്‍ന്നെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ ആകെ കിട്ടാക്കടം 7.9 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു. നേരത്തെ ഇത് 8.65 ലക്ഷം കോടി രൂപയായിരുന്നു.

Categories: FK News, Slider
Tags: Bank Merger