വികസന പദ്ധതികളില്‍ നിക്ഷേപം നടത്തുമെന്ന് മാരുതി

വികസന പദ്ധതികളില്‍ നിക്ഷേപം നടത്തുമെന്ന് മാരുതി

പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും; എസ്‌യുവി വിപണി പ്രയോജനപ്പെടുത്തും: ആര്‍ സി ഭാര്‍ഗവ

ന്യൂഡെല്‍ഹി: ഓട്ടോമൊബീല്‍ മേഖലയിലെ മാന്ദ്യത്തിനിടയിലും വിപണിയിലെ ആധിപത്യം ശക്തമാക്കുന്നതിന് പദ്ധതികളൊരുക്കി മാരുതി. ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനും പുതിയ ഉല്‍പ്പന്ന വികസനത്തിനുമായി നിക്ഷേപം നടത്തുന്നത് മാരുതി സുസുക്കി തുടരുമെന്ന് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ വ്യക്തമാക്കി. കമ്പനിയുടെ 38 ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനായുള്ള നിക്ഷേപ ഇടപാടുകള്‍ പുരോഗമിക്കുകയാണ്. ഗുജറാത്തിലെ നിര്‍മാണ യൂണിറ്റിന്റെ രണ്ടാം ഘട്ടം പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

തിരിച്ചടിക്ക് കാരണം…

ഓട്ടോമൊബീല്‍ മേഖലയില്‍ ഇപ്പോള്‍ ദൃശ്യമായ ഇടിവ് മുന്‍പുണ്ടായിരുന്ന മാന്ദ്യത്തേക്കാള്‍ വ്യത്യസ്തമാണെന്ന് ഭാര്‍ഗവ നിരീക്ഷിച്ചു. സുരക്ഷ, കാര്‍ബണ്‍ പുറംതള്ളല്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ചെലവുകളും മൂലം വില മധ്യവര്‍ഗത്തിന് താങ്ങാവുന്നതിലും കൂടുതലായതായതാണ് വില്‍പ്പന ഇടിവിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാദേശിക ഓട്ടോമൊബീല്‍ വിപണിയിലെ ആവശ്യകതയില്‍ ഉണര്‍വുണ്ടാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരുകളും വ്യവസായ വികസനത്തിനും വരുമാനം നേടാനും സഹായകമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

comments

Categories: FK News
Tags: Maruti