കഴുതകളെ കൊന്നൊടുക്കി; കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുക സമ്മാനം വാഗ്ദാനം ചെയ്്ത് അധികൃതര്‍

കഴുതകളെ കൊന്നൊടുക്കി; കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുക സമ്മാനം വാഗ്ദാനം ചെയ്്ത് അധികൃതര്‍

കാലിഫോര്‍ണിയ: മൊജാവെ മരുഭൂമിയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് 42 കഴുതകളെയാണ്. അനധികൃതമായിട്ടാണു കഴുതകളെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നു ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്‌മെന്റ് അധികാരികള്‍ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 18,000 യുഎസ് ഡോളര്‍ സമ്മാനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

കാലിഫോര്‍ണിയ-നെവാദ അതിര്‍ത്തിയിലാണു കഴുതകള്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വടക്കേ അമേരിക്കയിലെ തരിശായതും, ഏറ്റവും വരണ്ടുണങ്ങിയതും, മഴനിഴല്‍ പ്രദേശത്തു സ്ഥിതിചെയ്യുന്നതുമായ ഒരു മരുഭൂമിയാണു മൊജാവെ മരുഭൂമി. വൈല്‍ഡ് ഫ്രീ റോമിംഗ് ഹോഴ്‌സസ് ആന്‍ഡ് ബുറോസ് ആക്റ്റ് പ്രകാരം, കഴുത സംരക്ഷിത ജീവിയാണ്. ഈ നിയമം ലംഘിച്ച് കഴുതകളെ വേട്ടയാടുന്നവരെ ശിക്ഷിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെന്നു ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്‌മെന്റ് (ബിഎല്‍എം) ഡെപ്യൂട്ടി ഡയറക്ടര്‍ ഫോര്‍ പോളിസി ആന്‍ഡ് പ്രോഗ്രാംസ് വില്യം പെറി പെന്‍ഡ്‌ലേ പറഞ്ഞു. രണ്ടായിരം രൂപയും ഒരു വര്‍ഷം വരെ കഠിന തടവുമാണു ശിക്ഷയായി ലഭിക്കാവുന്നത്.

‘ ഈ ക്രൂരതയ്ക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുന്നതു വരെ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കും. കുറ്റവാളികളെ നീതി പീഠത്തിന്റെ മുന്നിലേക്കു കൊണ്ടുവരാന്‍ പൊതുജനങ്ങളുടെ സഹായം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു’ ബിഎല്‍എം ഡെപ്യൂട്ടി ഡയറക്ടര്‍ വില്യം പെറി പെന്‍ഡ്‌ലേ പറഞ്ഞു.

Comments

comments

Categories: World
Tags: Donkey