പാലം സൗഹാര്‍ദ്ദപരമല്ല; ആര്‍ക്കിടെക്റ്റിന് പിഴ ഈടാക്കി വെനീസ്

പാലം സൗഹാര്‍ദ്ദപരമല്ല; ആര്‍ക്കിടെക്റ്റിന് പിഴ ഈടാക്കി വെനീസ്

വെനീസ്: പുതിയതായി നിര്‍മിച്ച പാലം വിനോദ സഞ്ചാരികള്‍ക്ക് ഒട്ടും സൗഹാര്‍പരമല്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ക്കിടെക്റ്റിനു വെനീസ് നഗരത്തിലെ അധികൃതര്‍ പിഴ ഈടാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിനോദ സഞ്ചാരികള്‍ വെനീസ് നഗരത്തിലെത്തുന്നത് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണു വെനീസ് നഗരം. വെനീസ് ഓവര്‍ ടൂറിസത്തില്‍ ബുദ്ധിമുട്ടുകയാണെന്നു വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ പുതുതായി നിര്‍മിച്ച പാലം ടൂറിസ്റ്റുകള്‍ക്ക് ഒട്ടും ഫ്രണ്ട്‌ലി അല്ലെന്ന കാരണം പറഞ്ഞ് പാലം രൂപകല്‍പന ചെയ്തയാളോട് പിഴ ഈടാക്കിയ തീരുമാനം ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പാലം ഡിസൈന്‍ ചെയ്തത് സ്പാനിഷ് ആര്‍ക്കിടെക്റ്റായ സാന്റിയാഗോ കളാട്രവയാണ്. 78,000 യൂറോയാണു പിഴയായി ഈടാക്കാന്‍ തീരുമാനിച്ചത്. ഇറ്റലിയിലെ കോടതിയാണ് ഈ മാസം ഒന്‍പതിന് പിഴ വിധിച്ചത്. വെനീസിലെ ഗ്രാന്‍ഡ് കനാലിനു കുറുകെ നിര്‍മിച്ച കോണ്‍സ്റ്റിറ്റിയൂഷന്‍ പാലത്തിന്റെ ഡിസൈനിലുണ്ടായ പിഴവ് ചൂണ്ടിക്കാണിച്ചാണു പിഴ.

തന്റെ നിര്‍മാണ പ്രക്രിയയില്‍ ആര്‍ക്കിടെക്റ്റ് കളാട്രവ അശ്രദ്ധനാണെന്നു വിധി പ്രസ്താവിച്ചു. വെനീസിലെ നിരവധി സന്ദര്‍ശകരെയും അവരുടെ ലഗേജുകളെയും കൈകാര്യം ചെയ്യാന്‍ സ്റ്റീലും ഗ്ലാസും കൊണ്ട് നിര്‍മിച്ച പാലം സജ്ജീകരിച്ചിട്ടില്ലെന്നു നഗരസഭാധികൃതര്‍ അറിയിച്ചു. പാലത്തില്‍ ഉപയോഗിച്ചിരിക്കുന്ന നിരവധി ഗ്ലാസ് സ്റ്റെപ്പുകള്‍ റീ പ്ലേസ് ചെയ്യേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: Architect

Related Articles