ബിഗ് ബോയ് ടോയ്‌സ് ഇനി സൂപ്പര്‍ബൈക്കുകളും വില്‍ക്കും

ബിഗ് ബോയ് ടോയ്‌സ് ഇനി സൂപ്പര്‍ബൈക്കുകളും വില്‍ക്കും

ഡുകാറ്റി, ഇന്ത്യന്‍, ട്രയംഫ് എന്നീ ബ്രാന്‍ഡുകളുടെ ബൈക്കുകളാണ് ബിഗ് ബോയ് ടോയ്‌സില്‍നിന്ന് വാങ്ങാന്‍ കഴിയുക

ന്യൂഡെല്‍ഹി : പ്രീ-ഓണ്‍ഡ് ആഡംബര കാറുകളുടെ ഡീലറായ ബിഗ് ബോയ് ടോയ്‌സ് ഇനി സൂപ്പര്‍ബൈക്കുകളും വില്‍ക്കും. ഡുകാറ്റി, ഇന്ത്യന്‍, ട്രയംഫ് എന്നീ ബ്രാന്‍ഡുകളുടെ മോട്ടോര്‍സൈക്കിളുകളാണ് ബിഗ് ബോയ് ടോയ്‌സില്‍നിന്ന് വാങ്ങാന്‍ കഴിയുക. ഓഫ്‌ലൈനായും ഓണ്‍ലൈനായും ഈ ബൈക്കുകള്‍ വാങ്ങാമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മറ്റ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണെന്നും വൈകാതെ കൂടുതല്‍ ബ്രാന്‍ഡുകള്‍ ബിഗ് ബോയ് ടോയ്‌സില്‍ ലഭ്യമാകുമെന്നും സ്ഥാപകന്‍ ജതിന്‍ അഹൂജ പറഞ്ഞു.

12 കോടി രൂപ ചെലവഴിച്ച് 80 സൂപ്പര്‍ബൈക്കുകളാണ് ബിഗ് ബോയ് ടോയ്‌സ് വില്‍പ്പനയ്ക്കായി അണിനിരത്തിയിരിക്കുന്നത്. സ്‌പോര്‍ട്‌സ്‌ബൈക്ക്, ക്രൂസര്‍, ബോബര്‍, നേക്കഡ് തുടങ്ങി വ്യത്യസ്ത തരം ബൈക്കുകള്‍ ലഭ്യമാണ്. 5 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വില വരുന്നതാണ് ബിബിടി ഷോറൂമുകളിലെ വിവിധ ബൈക്കുകള്‍. വിപണി വിലയേക്കാള്‍ 30 ശതമാനം താഴ്ത്തിയായിരിക്കും ഈ പുതിയ ബൈക്കുകള്‍ വില്‍ക്കുകയെന്ന് കമ്പനി അറിയിച്ചു.

Comments

comments

Categories: Auto